Widgets Magazine
16
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോടികളുടെ തട്ടിപ്പ് കേസ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും പ്രൊമോട്ടർമാരുടെ വസതികളിലും പോലീസ് റെയ്ഡ്...


വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...


പാകിസ്താനിൽ നിർമിച്ച ബ്യൂട്ടി ക്രീമുകൾക്കെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ..ഇതാരും ഉപയോഗിക്കരുത്...കൊടും വിഷം..


ചൂടിനും വൈദ്യുതി ദൗർലഭ്യത്തിനും ആശ്വാസമായി കൂടുതൽ ദിവസങ്ങളിൽ മഴ മുന്നറിയിപ്പ്..നാളെ മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..


ഇന്ത്യ–പാക്ക് നാവികകപ്പലുകൾ കൂട്ടിയിടിച്ചു..അടിയന്തര നീക്കവുമായി രാജ്യം..പാക്കിസ്ഥാൻ പ്രതിനിധിയെ വിളിച്ചുവരുത്തി..അതീവജാഗ്രതയോടെ രാജ്യം..

സോളാർ ഗൂഢാലോചന കേസ്.. ഗണേഷിനും ഗൂഢാലോചനയിൽ പങ്കെടുത്ത സി പി എം നേതാക്കൾക്കുമെതിരെ കൈംബ്രാഞ്ച് അന്വേഷണം നടത്താൻ സർക്കാർ..സതീശൻ സോളാർ കേസിൽ ആർക്കെല്ലാം പണി കൊടുക്കുമെന്ന് കണ്ടറിയാം..

17 JULY 2026 11:41 AM IST
മലയാളി വാര്‍ത്ത

സോളാർ ഗൂഢാലോചന കേസിൽ ഉമ്മൻ ചാണ്ടിയുടെയും മറ്റ് യു ഡി എഫ് നേതാക്കളുടെയും പേരുകൾ അതിജീവിതയുടെ കത്തിൽ  എഴുതിച്ചേർത്തത് മുൻമന്ത്രി ഗണേഷ് കുമാറാണെന്ന മൊഴികൾ പുറത്തു വന്ന സാഹചര്യത്തിൽ ഗണേഷിനും ഗൂഢാലോചനയിൽ പങ്കെടുത്ത സി പി എം നേതാക്കൾക്കുമെതിരെ   കൈംബ്രാഞ്ച് അന്വേഷണം നടത്താൻ സർക്കാർ ആലോചിക്കുന്നു. ഉമ്മൻ ചാണ്ടിക്ക് അനുകൂലമായി ഉത്തരവുണ്ടാവുകയും ഗണേഷ് കുമാർ കേസിൽ കുരുങ്ങുകയും ചെയ്താൽ അത് തനിക്ക് മൈലേജായി മാറുമെന്ന് മുഖ്യമന്ത്രി വി ഡി. സതീശൻ കരുതുന്നു. സോളാർ ഗൂഢാലോചന കേസിൽ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ മന്ത്രിയായിരുന്ന കെ.സി. ജോസഫും അന്നത്തെ തൃക്കാക്കര എം.എൽ.എയും ഇപ്പോൾ ചാലക്കുടി എം.പിയുമായ ബെന്നി ബഹനാനും കൊട്ടാരക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് അർജുൻ രാജ് മുമ്പാകെ മൊഴിനൽകിയ സാഹചര്യത്തിലാണ് അന്വേഷണത്തിന് സർക്കാർ ആലോചിക്കുന്നത്.

 

മന്ത്രിസ്ഥാനം നഷ്ടമായതിന്‍റെ വൈരാഗ്യത്തിൽ ഗണേഷ്‍കുമാർ നടത്തിയ ഗൂഢാലോചയിൽ ഉരുത്തിരിഞ്ഞതാണ് ഉമ്മൻ ചാണ്ടിക്കെതിരായ ലൈംഗികപീഡന പരാതിയെന്ന് ഇരുവരും മൊഴിനൽകി.ഗണേഷ്‍കുമാർ തന്നോടൊപ്പം മന്ത്രിസഭയിലുണ്ടായിരുന്നെന്നും 2013 കാലയളവിൽ അദ്ദേഹത്തിന്‍റെ ആദ്യ ഭാര്യയുടെ ഗാർഹികപീഢന പരാതിയിൽ ക്രിമിനൽ കേസെടുത്ത പശ്ചാത്തലത്തിൽ, പ്രതിപക്ഷ സമരത്തെത്തുടർന്ന് അദ്ദേഹം മന്ത്രിസ്ഥാനം രാജിവെച്ചെന്നും കെ.സി. ജോസഫ് മൊഴിനൽകി. ഗണേഷിന്‍റെ കുടുംബപ്രശ്‌നങ്ങൾ പരിഹരിച്ച് മന്ത്രിസഭയിൽ തിരിച്ചെടുക്കാൻ ധാരണയായെങ്കിലും അദ്ദേഹത്തിന്‍റെ പിതാവും കേരള കോൺഗ്രസ് (ബി) ചെയർമാനുമായ ആർ. ബാലകൃഷ്‌ണപിള്ളയുടെ എതിർപ്പിനെത്തുടർന്ന് തിരിച്ചെടുക്കാനായില്ല. ഗണേഷ്‍കുമാറും സോളാർ കേസ് പരാതിക്കാരിയും തമ്മിലെ സൗഹൃദം മൂലമാണ് ബാലകൃഷ്‌ണപിള്ള ഈ നിലപാടെടുത്തത്.

 

മന്ത്രി ആകാനുള്ള സാധ്യത അടഞ്ഞതോടെ ഉമ്മൻ ചാണ്ടിയെ കുടുക്കാൻ കരുക്കൾ നീക്കിയ പ്രതിപക്ഷത്തിന്റെ കൈയിലെ കരുവായി ഗണേഷ് മാറി.ഇതിനിടെ സോളാർ കേസിന്റെ കാര്യങ്ങൾ പറഞ്ഞ് പരാതിക്കാരി നൽകിയ കത്ത് 21 പേജ് മാത്രമായിരുന്നെന്ന് ജയിൽ സൂപ്രണ്ടിന് നൽകിയ കൈപ്പറ്റ് രസീതിൽ അവരുടെ അഭിഭാഷകൻ രേഖപ്പെടുത്തിയിട്ടുണ്ട്. പിന്നീട് ജുഡീഷ്യൽ കസ്റ്റഡിയിൽ വെച്ച് അവർ തയാറാക്കിയതാണെന്നുപറഞ്ഞു 25 പേജുള്ള കത്ത് ജുഡീഷ്യൽ കമീഷൻ മുമ്പാകെ സമർപ്പിച്ചു. കൂട്ടിച്ചേർത്ത നാലു പേജുകളിൽ ഉമ്മൻ ചാണ്ടിയെയും മറ്റ് യു.ഡി.എഫ് നേതാക്കളെയും പറ്റി അപകീർത്തികരമായ പരാമർശങ്ങളുണ്ടായി. നാല് പേജ് കൂട്ടിച്ചേർത്തതിന് പിന്നിൽ ഗണേഷ്‍കുമാറിന്‍റെ ഇടപെടലുണ്ടായെന്ന് അറിയാമെന്നും കെ.സി. ജോസഫ് മൊഴിനൽകി. ഇതിന് സമാനമായ മൊഴിയാണ് ബെന്നി ബെഹനാനും നൽകിയത്.

പിണറായി വിജയൻ മുതൽ ഗണേഷ് കുമാർ വരെയുള്ള നേതാക്കളെ ഇല്ലാതാക്കാൻ   ക്രൈംബ്രാഞ്ച് അന്വേഷണം ധാരാളമാണെന്ന് സർക്കാർ കരുതുന്നു. യഥാർത്ഥത്തിൽ ഉമ്മൻ ചാണ്ടിയെ സോളാർ കേസിൽ നാറ്റിച്ച് കൊന്നത് ഗണേഷും പിണറായിയും ചേർന്നാണെന്ന് കണ്ടെത്തി കഴിഞ്ഞു.രണ്ട് മുൻ ആഭ്യന്തര മന്ത്രിമാർക്ക് ഉമ്മൻ ചാണ്ടിയെ താഴെ ഇറക്കണമെന്ന് ഉണ്ടായിരുന്നുവെന്ന്  ടി ജി നന്ദകുമാര്‍ പറഞ്ഞത് ഈ അവസരത്തിൽ ഓർമ്മിക്കുന്നത് നന്നായിരിക്കും . മൂന്നു വർഷം മുമ്പാണ് നന്ദകുമാർ ഈ വെളിപ്പെടുത്തിൽ നടത്തിയത്. ഇതിനായി അവരുടെ ആളുകൾ തന്നെ സമീപിച്ചിരുന്നുവെന്ന് നന്ദകുമാർ പറഞ്ഞിരുന്നു. അവർ കത്ത് വിഎസ് അച്ചുതാനന്ദനെ ഏൽപ്പിക്കണം എന്ന കാര്യം പറഞ്ഞു. കത്ത് സംഘടിപ്പിക്കാൻ വിഎസും പറഞ്ഞു. അതിന് ശേഷമാണ് ശരണ്യ മനോജിനെ കണ്ടതെന്നും നന്ദകുമാർ പറഞ്ഞു. 

 

സോളാര്‍ കേസിലെ പരാതിക്കാരി ഉമ്മന്‍ചാണ്ടിക്കെതിരെ എഴുതിയ കത്തിനെ കുറിച്ച് അന്വേഷിക്കാന്‍ വി എസ് അച്യുതാനന്ദന്‍ തന്നോട് അവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ശരണ്യ മനോജിനെ ഫോണില്‍ ബന്ധപ്പെടുകയും അദ്ദേഹം എറണാകുളത്ത് വന്ന് ഉമ്മന്‍ചാണ്ടിയുടെ പേരുള്ള  25 പേജുള്ള കത്ത് അടക്കം അതിജീവിത എഴുതിയെന്ന് പറയുന്ന കുറെ കത്തുകള്‍ കൈമാറുകയായിരുന്നു. 2016 ലാണ് ശരണ്യ മനോജ്‌ കത്ത് ഏൽപ്പിച്ചതെവെന്നും  ടി ജി നന്ദകുമാർ പറയുന്നു.കത്ത് വി എസ് അച്യുതാനന്ദനെയും പാര്‍ട്ടിയുടെ അന്നത്തെ സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനെയും കാണിച്ചിരുന്നു. 2016 ലെ തെരഞ്ഞെടുപ്പിന്‍റെ സമയത്തോട് അനുബന്ധിച്ചാണ് കത്തിനെ കുറിച്ച്  പിണറായി വിജയനുമായി ചര്‍ച്ച ചെയ്തത്. ശരണ്യ മനോജും അതിജീവിതയും തന്നെ കാണാന്‍ വന്നപ്പോള്‍ അമ്മയുടെ ചികിത്സയുടെ കാര്യം പറഞ്ഞത് കൊണ്ടാണ് അതിജീവിതയ്ക്ക് താന്‍ പണം നല്‍കിയത്.

 

അത് അല്ലാതെ മറ്റൊരു സാമ്പത്തിക ഇടപാടും ഈ കത്തിന്‍റെ പേരില്‍ ഉണ്ടായിട്ടില്ലെന്നും ടി ജി നന്ദകുമാർ വ്യക്തമാക്കി.എന്നാൽ സോളാര്‍ കേസുമായി ബന്ധപ്പെട്ട് അതിജീവിത കത്തെഴുതിയിട്ടില്ലെന്ന് അഡ്വ. ഫെനി ബാലകൃഷ്ണൻ പറഞ്ഞു.. ഗണേഷ് കുമാറിന്‍റെ നിർദ്ദേശ പ്രകാരം ശരണ്യ മനോജാണ് ഉമ്മൻ ചാണ്ടിയുടെയും ജോസ് കെ മാണിയുടെയും പേരെഴുതി ചേര്‍ത്ത കത്തെഴുതിയതെന്നും ഫെനി ബാലകൃഷ്ണൻ  പറഞ്ഞു. പരാതിക്കാരി പത്തനംതിട്ട ജയിലിൽ നിന്നും കോടതിയിൽ നൽകാൻ ഏല്‍പ്പിച്ചത് ഒരു ഡ്രാഫ്റ്റാണ്. ആ ഡ്രാഫ്റ്റുമായി പുറത്തിറങ്ങിയപ്പോൾ ശരണ്യ മനോജ്, ബാലകൃഷ്ണ പിള്ളയുടെ വീട്ടിലേക്ക് കൊണ്ടുപോയി. ഗണേഷ് കുമാറിന്‍റെ നിർദ്ദേശ പ്രകാരമാണ് പരാതിക്കാരി വാർത്താ സമ്മേളനം നടത്തിയത്. വഴി മധ്യേ ശരണ്യ മനോജാണ് ഉമ്മൻചാണ്ടിയുടെയും ജോസ് കെ മാണിയുടെയും പേരെഴുതി ചേർത്തത്.ഗണേഷ് കുമാറിന് മന്ത്രിയാവാന്‍ കഴിഞ്ഞില്ല, അതിനാല്‍ മുഖ്യനെ താഴെയിറക്കണമെന്ന് ശരണ്യ മനോജ് തന്നോട് പറഞ്ഞുവെന്നും ഫെനി ബാലകൃഷ്ണൻ കൂട്ടിച്ചേര്‍ത്തു.

ശരണ്യ മനോജും പ്രദീപുമാണ് ഗൂഢാലോചനയിലെ മുഖ്യകണ്ണിയെന്നും അദ്ദേഹം വെളിപ്പെടുത്തി. സിഡി ഉൾപ്പെടെ പല തെളിവുകളും തന്റെ കൈയിലുണ്ടെന്നും ആ തെളിവ് ലഭിക്കാൻ പലരും സമീപ്പിച്ചിരുന്നെന്നും ഫെനി ബാലകൃഷ്ണൻ പറഞ്ഞു. എനിക്ക് ഗണേഷ് കുമാർ പബ്ലിക് പ്രോസിക്യൂട്ടർ സ്ഥാനം വരെ വാഗ്ദാനം ചെയ്തിരുന്നു. പരാതിക്കാരിക്ക് വേണ്ടി വക്കീൽ ഫീസ് തന്നിരുന്നത് ഗണേഷിൻ്റെ പിഎയാണെന്നും ഫെനി ബാലകൃഷ്ണൻ കൂട്ടിച്ചേര്‍ത്തു.   സോളാർ പരാതിക്കാരിയുടെ കത്തിൽ ഗണേഷ് കുമാറിടപെട്ട് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേരെഴുതിച്ചേർത്തെന്ന   വെളിപ്പെടുത്തലോടെ സോളാർ വിവാദം വീണ്ടും സജീവമായെങ്കിലും  കഴിഞ്ഞ സർക്കാർ  മൗനം പാലിച്ചു. അന്വേഷണം  ഗണേശിനെതിരെയും തിരിക്കേണ്ടി വരുമെന്ന കണ്ടെത്തലാണ് സർക്കാരിനെ പിന്നോട്ടടിച്ചത്. കുടുംബത്തിലുണ്ടായ ചില വിവാദങ്ങളെ തുടർന്ന് ഗണേഷ് കുമാറിനെ ഉമ്മൻചാണ്ടി തന്റെ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കിയിരുന്നു.

 

ഇതിൽ തീരാ വിരോധത്തിലായ  ഗണേഷ് കുമാർ പിന്നീട് ഉമ്മൻ ചാണ്ടിയുടെ എണ്ണം പറഞ്ഞ ശത്രുക്കളിൽ ഒരാളായി മാറി. ഉമ്മൻ ചാണ്ടി മന്ത്രിസഭയെ പ്രതിരാധത്തിലാക്കിയതിനും  വിവാദങ്ങളിൽ ആറാടിച്ചതിനും പിന്നിൽ ഗണേഷ് കുമാർ ഉണ്ടെന്നത് പരസ്യമായ രഹസ്യമാണ്.  ലൈംഗികപീഡനത്തെക്കുറിച്ച് സോളാർ കേസിലെ പരാതിക്കാരിയുടെ കത്തിൽ ഉമ്മൻചാണ്ടിയുടെ പേര് ഗണേഷ് കുമാർ ഇടപെട്ട് എഴുതി ചേർത്തുവെന്ന് മുമ്പ്  മനോജ് കുമാർ വെളിപ്പെടുത്തിയിരുന്നു.. ഇത് തള്ളിയ പരാതിക്കാരി ഉമ്മൻചാണ്ടിക്കെതിരായ പരാതിയിൽ ഉറച്ചു നിൽക്കുന്നുവെന്ന്  വ്യക്തമാക്കി.ഇത് ഗണേശൻ്റെ ഇടപെടലിനെ തുടർന്നാണ്.പിണറായി സ‍ർക്കാരിൽ ഒന്നാം ഊഴത്തിൽ തന്നെ മന്ത്രിയാവാനുള്ള ​ഗണേഷ് കുമാറിൻ്റെ സാധ്യത ഇല്ലാതാക്കിയത് സഹോദരി ഉഷയായിരുന്നു. കുടുംബപ്രശ്നങ്ങളാണ് കാരണമായത്.

 

കേരള കോൺ​ഗ്രസ് ബിയുടെ സ്ഥാപക ചെയർമാൻ ആർ.ബാലകൃഷ്ണണപിള്ളയുടെ മരണശേഷം അദ്ദേഹത്തിന്റെ സ്വത്തിനെ ചൊല്ലി സഹോദരിയുമായുണ്ടായ തർക്കംമന്ത്രിസഭ രൂപീകരണ ചർച്ചയിൽ ഗണേഷിന് തിരിച്ചടിയാകുകയായിരുന്നു. മരണത്തിന് മുൻപ് ബാലകൃഷ്ണ പിള്ളയെഴുതിയ വിൽപ്പത്രത്തിൽ ക്രമക്കേട് നടന്നെന്ന പരാതിയാണ് സഹോദരി ഉയർത്തിയത്..ഗണേഷിന്റെ മൂത്ത  സഹോദരി ഉഷ മോഹൻദാസും മുൻ ഐഎഎസ് ഉദ്യോഗസ്ഥനായ ഭർത്താവ് മോഹൻദാസും ഈ പരാതിയുമായി മുഖ്യമന്ത്രിയേയും കോടിയേരി ബാലകൃഷ്ണനേയും കണ്ടു. ചില തെളിവുകളും ഇവർ ഹാജരാക്കി . ഈ ഘട്ടത്തിൽ ഗണേഷിനെ മന്ത്രിയാക്കുന്നത് മന്ത്രിസഭയുടെ പ്രതിഛായക്ക് കളങ്കമാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഗണേഷിനെ ആദ്യ ടേമിൽ മന്ത്രിസ്ഥാനം നൽകേണ്ടതില്ലെന്ന് സിപിഎം തീരുമാനിച്ചത്. 

 

ഗണേഷിനെ പിണറായി വിളിപ്പിച്ച് സംസാരിച്ചിരുന്നു. എൻഎസ് എസിൻ്റെ പിന്തുണ നേടാൻ അദ്ദേഹം ആവശ്യപ്പെട്ടെങ്കിലും ഗണേശന് സാധിച്ചില്ല. ഇതിനിടെ കലഞ്ഞൂര്‍ മധുവിനെ ഡയറകടര്‍ ബോര്‍ഡില്‍ നിന്ന് ഒഴിവാക്കി പകരം കെ.ബി ഗണേഷ് കുമാറിനെ എൻ എസ് എസ് ഉൾപ്പെത്തി.ഗണേഷ് കുമാറിൻ്റെ പിതാവ് ആർ.ബാലകൃഷ്ണപിള്ള ഡയറക്ടർ ബോർഡ് അംഗമായിരുന്നു. എന്നാൽ ഇതേ എൻ എസ് എസ് അടുത്ത കാലത്ത് ഗണേശിനെ വീണ്ടും ഒഴിവാക്കി, കലഞ്ഞൂർ മധു ഒരു കാലത്ത് ജി.സുകുമാരൻ നായരുടെ വിശ്വസ്തനായിരുന്നു. സി പി എം ഇടപെടൽ ഉണ്ടായതോടെയാണ് ഇരുവരും തമ്മിൽ തെറ്റിയത്.മുൻ മുഖ്യമന്ത്രിയുമായി സുകുമാരൻ നായർക്ക് തെറ്റില്ലാത്ത ബന്ധം ആണ് ഉണ്ടായിരുന്നത്.വി.ശിവൻകുട്ടിയെയും ആർ.ബിന്ദുവിനെയും പോലുള്ള നായർ സമുദായംഗങ്ങളെ വിദ്യാഭ്യാസത്തിൻ്റെ ചുമതല ഏൽപ്പിച്ചത് സുകുമാരൻ നായരുടെ കൂടി താൽപ്പര്യപ്രകാരമാണ്.

 

എൻ എസ് എന്ന് നിരവധി വിദ്യാഭ്യാസ  സ്ഥാപനങ്ങൾ നടത്തുന്ന സ്ഥപനമാണ്.  കോൺഗ്രസ് അധികാരത്തിൽ വരുമ്പോൾ മുസ്ലീം ലീഗിന് വിദ്യാഭ്യാസ വകുപ്പ് നൽകുന്നതിനെ എൻ എസ് എസ് എക്കാലവും എതിർത്തിരുന്നു.  ഇടതുമുന്നണിയിൽ ജി.സുകുമാരൻ നായർ ഒരു പാലമുണ്ടാക്കാൻ ശ്രമിച്ചിട്ടില്ല. പണ്ട്  ബാലക്യഷ്ണ പിള്ളയോട് ഇടതു മുന്നണിയിൽ ചേരരുതെന്ന് സുകുമാരൻ നായർ പരോക്ഷമായി സൂചിപ്പിച്ചിരുന്നു. എന്നാൽ ഇത്തരം കാര്യങ്ങളിൽ തന്നെ ഉപദേശിക്കേണ്ടെന്നായിരുന്നു  പിള്ളയുടെ മറുപടി. ഇടതു മുന്നണി പ്രവേശനം ലഭിച്ച ദിവസം തന്നെ പിള്ള സുകുമാരൻ നായർക്കെതിരെ പരസ്യപ്രസ്താവന നടത്തുകയും ചെയ്തു. സുകുമാരൻ നായർക്ക് ആരെയെങ്കിലും പിന്തുണക്കാനുണ്ടെങ്കിൽ  അത് സ്വയം ചെയ്യാനാണ് പിള്ള പറഞ്ഞത്. നേരത്തെയും താൻ എൻ എസ് എസിനെതിരെ നിലപാട് എടുത്തിട്ടുണ്ടെന്നും പിള്ള പറഞ്ഞു. എൻ എസ് എസിന്റെ തീരുമാനത്തിന് വിരുദ്ധമായി താൻ വനിതാമതിലിൽ  പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

 

മന്നത്ത് പത്മനാഭനാണ് ബാലകൃഷ്ണ പിള്ളയെ എൻ എസ്എസ് പത്തനാപുരം താലൂക്ക് ഏൽപ്പിച്ചത്. അത് സുകുമാരൻ നായർ നൽകിയതല്ലെന്നും ഗണേഷ്കുമാർ പറഞ്ഞു. ഇത്തരത്തിൽ എൻ എസ് എസിനുള്ളിൽ കുത്തി  തിരിപ്പുണ്ടാത്താൻ സിപിഎം ആണ് തുടക്കമിട്ടത്. അത് പിള്ളയെ ഉപയോഗിച്ചായിരുന്നു. പിന്നീട് അതേ ഗണേഷാണ് സുകുമാരൻ നായരുമായി സന്ധിയിലായത്.ഭാര്യയുമായുള്ള കലഹത്തെ തുടർന്ന്  ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ നിന്നും ഇറങ്ങേണ്ടി വന്നപ്പോൾ സുകുമാരൻ നായർ തന്നെ സഹായിച്ചില്ലെന്നായിരുന്നു  ഗണേശൻ്റെ വിശ്വാസം . അന്ന് സുകുമാരൻ നായർ പറഞ്ഞാൽ എന്തും ചെയ്യുന്നയാളായിരുന്നു  ഉമ്മൻ ചാണ്ടി.  എന്നിട്ടും തനിക്ക് വേണ്ടി ഒന്നും ചെയ്തില്ല. അത് ചെന്നിത്തലയെ മന്ത്രിയാക്കാൻ വേണ്ടിയായിരുന്നു. മാത്രവുമല്ല തന്നെ മന്ത്രിസഭയിൽ നിന്നും ഉമ്മൻചാണ്ടി പുറത്താക്കിയത് സുകുമാരൻ നായരുമായി ആലോചിച്ചിട്ടാണ്.

 

അതുകൊണ്ടാണ്  ഇടത് പക്ഷത്തിൽ ചേർന്നത്. ഇടത് പക്ഷവുമായി  ആഭിമുഖ്യം പുലർത്തിയതിന്റെ ഗുണം എൻ എസ് എസിനും സുകുമാരൻ നായർക്കും ഉണ്ടായിട്ടുണ്ടെന്നു തന്നെയാണ് ഗണേശൻ വാദിക്കുന്നത്. സുകുമാരൻ നായരുടെ മകളെ പിണറായി സർക്കാർ എം. ജീ വാഴ്സിറ്റി സിന്റിക്കേറ്റിൽ നിലനിർത്തിയത് തന്റെ കൂടെ ശ്രമഫലമായാണ്. എൻ എസ് എസ് താക്കോൽ ദാനം നൽകിയ നേതാക്കളൊന്നും   പിന്നീട് സുകുമാരൻ നായരോട് വിധേയത്വം പുലർത്തിയില്ല. എന്നാൽ ഇന്നും താൻ അദ്ദേഹത്തെ ആദരിക്കുന്നു. മുന്നാക്കകാർക്ക് ദേവസ്വം ജോലിയിൽ സംവരണം നൽകിയത് തന്റെ കൂടെ ശ്രമഫലമായാണെന്ന് ഗണേശൻ അന്ന് വാദിച്ചു. എന്നാൽ ഇന്ന് നിലപാട് അതല്ല. എൻ എസ് എസിലെ ഒരു വിഭാഗത്തിനെ ഔദ്യോഗിക സംവിധാനത്തിന് എതിരാക്കി മാറ്റാൻ സിപിഎം തുടങ്ങിയ ശ്രമങ്ങൾക്ക് മാസങ്ങളുടെ പഴക്കമുണ്ട്. അച്യുതാനന്ദനെ പോലും തള്ളി പിള്ളയെ മുന്നണിയിലെടുത്തതും അതിനു വേണ്ടിയാണ്.

 

പിള്ളയെയും മകനെയും  ഒന്നിച്ച് നിർത്തി എൻ എസ് എസിലെ ഒരു വിഭാഗത്തെ ഒപ്പം നിർത്താനാണ് സർക്കാരും പാർട്ടിയും തീരുമാനിച്ചിരുന്നത്. എസ്എൻഡി പിയിൽ വെള്ളാപ്പള്ളിയെ ഒപ്പം നിർത്തിയത് ഇതേ തന്ത്രത്തിന്റെ  ഭാഗമാണ്.  തുഷാർ വെള്ളാപ്പള്ളിയെ കേസിൽ കുടുക്കിയതും ഇതേ തന്ത്രം തന്നെയാണ്. ജി.സുകുമാരൻ നായർക്കെതിരെ കേസെടുക്കാൻ വഴിയില്ലാത്തതു കൊണ്ടാണ്  ഒന്നിനും നിവൃത്തിയില്ലാതായത്. കുറിച്ചി എൻ എസ് എസ് ഹോമിയോ കോളേജിലെ നിയമന അഴിമതിക്കെതിരെ  കേസെടുക്കാൻ കോടതി ഉത്തരവുണ്ട്.  എന്നാൽ കേസെടുത്തില്ല. ഇതേ എൻ എസ് എസിനെയാണ് ഗണേശൻ വഴി ബിജെപി പാട്ടിലാക്കാൻ ശ്രമിച്ചത്. .സോളാർ കേസ് ഒതുക്കാനാണ്  ഇടതു വലത് മുന്നണികൾ ശ്രമിക്കുന്നത്. ഇതിനാണ് സതീശൻ തടയിട്ടത്.  അന്വേഷണം തീരുമാനിച്ചാൽ മുന്നണിയിലെ പ്രമുഖ നേതാക്കൾ മറുപടി പറയേണ്ടി വരും. സാമ്പ്രദായിക വഴിയിലൂടെ സഞ്ചരിക്കാൻ  തയ്യാറല്ലാത്ത വി ഡി സതീശൻ സോളാർ കേസിൽ ആർക്കെല്ലാം പണി കൊടുക്കുമെന്ന് കണ്ടറിയാം. കാരണം സോളാറിന്റെ നാൾ വഴികളിൽ പല കോൺഗ്രസ് നേതാക്കളും ഉമ്മൻ ചാണ്ടിക്കെതിരെ കളിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സീബ്ര ക്രോസിങ് ഉപയോഗിക്കാത്ത കാല്‍നടയാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്  (19 minutes ago)

ഒറ്റപ്പാലത്ത് സ്വകാര്യ ബസ് ഇടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു  (32 minutes ago)

ചെന്നിത്തലയുടെ യുഎസ് യാത്രയ്‌ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയവര്‍ക്കെതിരെ കേസ്  (36 minutes ago)

പാര്‍ക്കില്‍ കളിച്ചുകൊണ്ടിരിക്കവെ 3 വയസ്സുകാരനെ കാണാതായി  (1 hour ago)

എല്ലാം വിവേകിന്റെ ശാപം! voice record പുറത്തുവിടാൻ സ്വപ്ന..! മാഡം കമലയും ED മുന്നിൽ; റിയാസിനെ വിറപ്പിച്ച് രാഹുൽ"  (1 hour ago)

സൗദിയിൽ ALERT പുറത്തിറങ്ങരുത്ത്..യുദ്ധം വിമാനത്തിന്റെ ടയര്‍ ഊരി തെറിച്ചു ; ഇളക്കി..നിലവിളിച്ച് പ്രവാസികൾ  (1 hour ago)

റിസോര്‍ട്ടില്‍ വച്ച് യുവതിയെ കൂട്ടമാനഭംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി: സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (1 hour ago)

വല്ലവന്റെയും അടുക്കളയിൽ ക്യാമറ വയ്ക്കുന്ന ടീമാ.. അരുണിന്റെ മോങ്ങൾ വലിച്ചുകീറി മുഖ്യമന്ത്രി  (2 hours ago)

എടോ തന്റെ സൗകര്യത്തിന് ഇരുത്തിക്കല്ലേ..! അന്യന്റെ വീട്ടിന് മീതെ ഡ്രോൺ പറപ്പിച്ച ടീമാണ്..!അരുണിന്റെ മോങ്ങൽ  (2 hours ago)

എംഎല്‍എ മാത്യു കുഴല്‍നാടന്റെ വീട്ടില്‍ കയറിയ മോഷ്ടാവ് പിടിയില്‍  (2 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ മുട്ടയേറ്  (2 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (2 hours ago)

കന്നഡ നടന്‍ അനന്ത് നാഗിന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം  (3 hours ago)

താമരശ്ശേരിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഗൃഹനാഥനു പരുക്ക്  (3 hours ago)

കെഎസ്ഇബിയുടെ തോട്ടി തട്ടി കാല്‍നടയാത്രക്കാരിക്ക് ഗുരുതര പരുക്ക്  (3 hours ago)

Malayali Vartha Recommends