ഇതെന്തൊരു അവസ്ഥ; ശുദ്ധ ജലവിതരണത്തിനായി സ്ഥാപിച്ച വാട്ടര്‍ എ.ടി. എം യന്ത്രം നോക്കുകുത്തിയായി; ഇരിവേരി ആശുപത്രിയിലെത്തുന്നവര്‍ക്ക് കുടിവെള്ള ലഭ്യത ഉറപ്പുവരുത്തുന്നതിനായി സ്ഥാപിച്ച ഈ യന്ത്രം പ്രവര്‍ത്തിച്ചത് വിരലില്‍ എണ്ണാവുന്ന ദിവസങ്ങളില്‍ മാത്രം...

ജനങ്ങളെ പെരുവഴിയിലാക്കി സർക്കാർ പദ്ധതികൾ. ഇരിവേരി സാമൂഹ്യാരോഗ്യകേന്ദ്രത്തില്‍ ശുദ്ധ ജലവിതരണത്തിനായി സ്ഥാപിച്ച വാട്ടര്‍ എ.ടി. എം യന്ത്രം നോക്കുകുത്തിയായി മാറിയ കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത്. 2020 ഫെബ്രുവരില്‍ സ്ഥാപിച്ച ഈ മെഷീനാണ് ഇപ്പോൾ ദുരവസ്ഥയായി മാറിയിരിക്കുന്നത്. ആശുപത്രിയിലെത്തുന്നവര്‍ക്ക് കുടിവെള്ള ലഭ്യത ഉറപ്പുവരുത്തുന്നതിനായി തന്നെ സ്ഥാപിച്ച ഈ യന്ത്രം പ്രവര്‍ത്തിച്ചത് വിരലില്‍ എണ്ണാവുന്ന ദിവസങ്ങളില്‍ മാത്രമാണ് എന്നതാണ്.
അതോടൊപ്പം തന്നെ അനര്‍ട്ടാണ് വാട്ടര്‍ എ.ടി. എം ഇവിടെ പരീക്ഷണാടിസ്ഥാനത്തില്‍ സ്ഥാപിച്ചത്. ഒന്‍പതു മാസം മുന്‍പേ ഇതുകേടായ വിവരം അനര്‍ട്ടിനെ ആശുപത്രിഅധികൃതര്‍ അറിയിച്ചിരുന്നുവെങ്കിലും നടപടിയൊന്നുമുണ്ടായില്ലെന്നാണ് പറയുന്നത്. ഇതു നന്നാക്കാനായി വിദഗ്ദ്ധരെ അയക്കുമെന്ന് അനര്‍ട്ട് അറിയിച്ചിരുന്നുവെങ്കിലും ഇതുവരെയാരും എത്തിയിട്ടില്ല എന്നതും എടുത്തുപറയേണ്ടതാണ്.
കൂടാതെ ഒന്ന്, അഞ്ച്, ഇരുപത് ലിറ്റര്‍ അളവില്‍ വെള്ളം കാര്‍ഡിട്ടാല്‍ മെഷിനില്‍ നിന്ന് ലഭിക്കുന്ന സംവിധാനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സൗജന്യ ജലവിതരണത്തിന് സൗകര്യമൊരുക്കുവാനും ഏറ്റവും ശുദ്ധമായ വെള്ളം ലഭ്യമാക്കുന്നതിന്റെ ഭാഗവുമായാണ് മെഷീന്‍ സ്ഥാപിച്ചത് തന്നെ.
അങ്ങനെ ആശുപത്രിയിലെത്തുന്നവര്‍ക്കിത് വലിയ ആശ്വാസമാകുമെന്ന പ്രതീക്ഷയിലായിരുന്നു ഇവിടെ സ്ഥാപിച്ചത്. സൗജന്യമായ രീതിയില്‍ വെള്ളം കിട്ടുന്നതിനുള്ള നടപടിയുണ്ടാക്കുമെന്നും മെഷീന്‍ സ്ഥാപിക്കുമ്പോള്‍ ആശുപത്രി വികസനസമിതി ചെയര്‍മാന്‍ അറിയിക്കുകയുണ്ടായി. എന്നാൽ ചക്കരക്കല്ലിലും ആലപ്പുഴ അതിരപള്ളിയിലുമാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഇതു തുടക്കത്തില്‍ സ്ഥാപിച്ചത്.
പിന്നാലെ സ്‌പെയര്‍പാര്‍ട്‌സിന്റെ ക്ഷാമം പദ്ധതിക്ക് തിരിച്ചടിയായി. ഇതോടെ പിന്നീട് മറ്റെവിടെയും സ്ഥാപിച്ചിട്ടില്ലെന്നാണ് അനര്‍ട്ട് അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നത്. നിരന്തരം ഉപയോഗമില്ലെങ്കില്‍ തന്നെ ഈ മെഷീര്‍ കേടുവരാന്‍ സാധ്യതയേറെയാണെന്നാണ് അനര്‍ട്ട് അധികൃതര്‍ വ്യക്തമാക്കുന്നത്. വാട്ടര്‍ എ.ടി. എം പൊതുസ്ഥലങ്ങളില്‍ ഹോട്ടലുകള്‍, ബസ് സ്റ്റാന്‍ഡ്, പൊതുകിണര്‍ എന്നിവയുള്ള സ്ഥലങ്ങളില്‍ സ്ഥാപിച്ചിരുന്നുവെങ്കില്‍ കൂടുതല്‍ ഉപയോഗ്യമാവുമെന്നാണ് അനര്‍ട്ട് എന്‍ജിനിയര്‍മാര്‍ പറയുന്നത്.
അതേസമയം പദ്ധതിക്കായി സ്ഥലം അനുവദിച്ചുകൊടുക്കുക മാത്രമേ തങ്ങള്‍ ചെയ്തിട്ടുള്ളുവെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം എന്നത്. അറ്റകുറ്റപ്പണിയെടുത്ത് ഉപയോഗ്യമാക്കാന്‍ കഴിയില്ലെങ്കില്‍ നോക്കുകുത്തിയായി നിര്‍ത്താതെ പൊളിച്ചുമാറ്റണമെന്ന് ആശുപത്രിയിലെത്തുന്ന പൊതുജനങ്ങള്‍ ഒന്നടങ്കം ആവശ്യപ്പെടുകയാണ്.
https://www.facebook.com/Malayalivartha