ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് ഒമ്പത് വിക്കറ്റ് ജയം...

എ ടീമുകൾ തമ്മിലെ രണ്ടാം ഏകദിന മത്സരത്തിൽ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് ഒമ്പത് വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത പ്രോട്ടീസ് 30.3 ഓവറിൽ വെറും 132 റൺസിന് പുറത്തായി. മറുപടി ബാറ്റിങ്ങിൽ 27.5 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ ലക്ഷ്യം കാണുകയായിരുന്നു.
ജയത്തോടെ മൂന്ന് മത്സര പരമ്പരയിൽ ആതിഥേയർ 2-0 അഭേദ്യമായ ലീഡ് സ്വന്തമാക്കി. ഓപണർ ഋതുരാജ് ഗെയ്ക് വാദ് 68ഉം ക്യാപ്റ്റൻ തിലക് വർമ 29ഉം റൺസുമായി ക്രീസിലുണ്ടായിരുന്നു.
വെടിക്കെട്ട് ഓപണർ അഭിഷേക് ശർമ 22 പന്തിൽ 32 റൺസ് ചേർത്തു. ഏഴ് ഓവറിൽ 16 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റെടുത്ത സ്പിന്നർ നിഷാന്ത് സിന്ധുവാണ് കളിയിലെ താരം. ഹർഷിത് റാണ മൂന്നും പ്രസിദ്ധ് കൃഷ്ണ രണ്ടും വിക്കറ്റെടുക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha
























