ഭൂകമ്പ സാധ്യത ഏറ്റവുമധികമുള്ള മേഖലയാണ് ഹിമാലയം...വിനാശം വിതച്ച ഒട്ടേറെ ഭൂകമ്പങ്ങളുടെ ചരിത്രമുള്ള ഹിമാലയത്തിൽ, രണ്ടു വലിയ ഭൂകമ്പങ്ങൾക്ക് സാധ്യതയെന്ന് പഠനം...മൊമെന്റ് മാഗ്നിറ്റ്യൂഡ് സ്കെയിലിൽ 8.8 തീവ്രതയുള്ള ഭൂകമ്പങ്ങൾ..

മനുഷ്യന്റെ കൈകടത്തലുകൾ മൂലം പ്രകൃതിയും നശിക്കുകയാണ് . വലിയ മാറ്റങ്ങളാണ് പ്രകൃതിയിൽ സംഭവിച്ചു കൊണ്ട് ഇരിക്കുന്നത് . അത് ഭാവിയിൽ മനുഷ്യ രാശിക്ക് വലിയ നാശങ്ങൾ ഉണ്ടാക്കും . ഭൂകമ്പ സാധ്യത ഏറ്റവുമധികമുള്ള മേഖലയാണ് ഹിമാലയം. യൂറോപ്യന്‍ ഫലകവും ഇന്‍ഡോ ഓസ്ട്രേലിയന്‍ ഫലകവും കൂടിച്ചേരുന്ന മേഖല. ഇവിടെയുണ്ടാകുന്ന ഉരസലുകള്‍ വര്‍ഷത്തില്‍ നിശ്ചമ മില്ലിമീറ്റര്‍ വീതം ഹിമാലയത്തിന്‍റെ ഉയരം വർധിക്കുന്നതിനു കാരണമാകുന്നു. ഫലകങ്ങള്‍ സൃഷ്ടിക്കുന്ന സമ്മര്‍ദ്ദത്തിനു പുറമെയാണ് മനുഷ്യര്‍ നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മൂലമുണ്ടാകുന്ന സമ്മര്‍ദ്ദം.
ഹിമാലന്‍ മേഖലകളില്‍ പെരുകുന്ന ജനവാസവും ഇത്തരമൊരു വലിയ ഭൂചലനത്തിലേക്കു വഴിവയ്ക്കുമെന്നു പല പഠനങ്ങളും മുൻപും വന്നിട്ടുണ്ട് . വിനാശം വിതച്ച ഒട്ടേറെ ഭൂകമ്പങ്ങളുടെ ചരിത്രമുള്ള ഹിമാലയത്തിൽ രണ്ടു വലിയ ഭൂകമ്പങ്ങൾക്ക് സാധ്യതയെന്ന് പഠനം. മൊമെന്റ് മാഗ്നിറ്റ്യൂഡ് സ്കെയിലിൽ 8.8 തീവ്രതയുള്ള ഭൂകമ്പങ്ങൾക്ക് സാഹചര്യമുണ്ടെന്നാണ് കണ്ടെത്തൽ. നാസയിലെയും കാൽടെക്കിലെയും ശാസ്ത്രജ്ഞരുമായി സഹകരിച്ച് അഹമ്മദാബാദ് സ്പേസ് ആപ്ലിക്കേഷൻ സെന്റർ (ഐഎസ്ആർഒ) നേതൃത്വം നൽകിയ പഠനത്തിന്റെ റിപ്പോർട്ട് ജിയോഫിസിക്കൽ റിസർച്ച് ലെറ്റേഴ്സ് മാസിക പ്രസിദ്ധീകരിച്ചു.
അഹമ്മദാബാദിലെ സ്പേസ് ആപ്ലിക്കേഷൻ സെന്ററിലെ ശാസ്ത്രജ്ഞൻ ഡോ. കെ.എം. ശ്രീജിത്ത്, കുസാറ്റിലെ മറൈൻ ജിയോളജി, ജിയോ ഫിസിക്സ് വിഭാഗം മേധാവി പ്രൊഫ. പി.എസ്. സുനിൽ എന്നിവരാണ് പഠനങ്ങൾക്ക് നേതൃത്വം നൽകിയത്. ഡോ. അജീഷ് പി. സജി (ഐഐജി, മുബൈ),
എം.സി.എം. ജാസിർ (ഗവേഷകവിദ്യാർഥി, സ്പേസ് ആപ്ലിക്കേഷൻ സെന്റർ) എന്നിവരും പ്രധാന പങ്കുവഹിച്ചു.ഉത്തരാഖണ്ഡും ഹിമാചൽ പ്രദേശും ഉൾപ്പെടെയുള്ള ഇന്ത്യൻ മേഖലയെ സംബന്ധിച്ച് നാലുവർഷത്തെ പഠനമാണ് നടന്നത്. ഉപഗ്രഹാധിഷ്ഠിത ജിയോഡെറ്റിക് ഡേറ്റയും ഗണിതമാതൃകകളും ഉപയോഗിച്ചായിരുന്നു പഠനം.
നേരത്തേ കുസാറ്റ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജിയോമാഗ്നറ്റിസം, സ്പേസ് ആപ്ലിക്കേഷൻസ് സെന്റർ (ഐഎസ്ആർഒ) എന്നിവയിലെ ഗവേഷകർ ജിയോഫിസിക്കൽ ജേണൽ ഇന്റർനാഷണൽ മാസികയിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനവും സമാന നിഗമനങ്ങളിലെത്തിയിരുന്നു.ഭൂകമ്പസമയം പ്രവചിക്കാൻ കഴിയില്ലെങ്കിലും രണ്ടു പഠനങ്ങളും ഹിമാലയൻ മേഖലയിലെ ഭൂകമ്പസാധ്യതയിലേക്കും തയ്യാറെടുപ്പുകൾക്കുള്ള പ്രാധാന്യത്തിലേക്കുമാണ് വിരൽചൂണ്ടുന്നത്.
മധ്യ-ഹിമാലയൻ മേഖലയിൽ അടിഞ്ഞുകൂടിയ ടെക്ടോണിക് സമ്മർദം മുൻപത്തെതിനെക്കാൾ വളരെ കൂടുതലാണെന്നാണ് കണ്ടെത്തൽ.ഏകദേശം 50 ദശലക്ഷം വർഷങ്ങളായി തുടരുന്ന ഇന്ത്യൻ-യുറേഷ്യൻ ഫലകങ്ങളുടെ (ടെക്ടോണിക് പ്ലേറ്റ്) കൂട്ടിയിടിയുടെ ഫലമായി രൂപപ്പെട്ടതാണ് ഹിമാലയ പർവതനിരകൾ. ഇതിനുപിന്നാലെ നൂറ്റാണ്ടുകളായി ശേഖരിക്കപ്പെടുന്ന ഫലകചലനസമ്മർദം, ഭൂചലനങ്ങളായി മാറി വലിയ ഭൂകമ്പങ്ങൾ ആവർത്തിക്കുന്നു. 2015-ൽ നേപ്പാളിലായിരുന്നു ഏറ്റവും ഒടുവിൽ വലിയ ഭൂകമ്പം. ഏകദേശം 9000 പേർ ദുരന്തത്തിൽ മരിച്ചു.
https://www.facebook.com/Malayalivartha























