ബിഗ് ബോസ് മലയാളം 7 ന്റെ കപ്പ് പൊക്കി അനുമോൾ; രണ്ടാം സ്ഥാനത്ത് 'ആ മത്സരാർത്ഥി'

ബിഗ് ബോസ് മലയാളം 7 ന്റെ വിജയിയായി അനുമോൾ. അനീഷ് റണ്ണർ അപ്പർ ആയി. അക്ബർ, ഷാനവാസ് നെവിൻ എന്നിവരാണ് ടോപ് ഫൈവിൽ എത്തിയത്. പരിപാടി ടെലികാസ്റ്റ് ചെയ്യുന്നതിന് മുന്നേ തന്നെ വിജയിയെ സോഷ്യൽ മീഡിയ മനസ്സിലാക്കിയിരിക്കുകയാണ്. ഇതിനോടകം അനുമോളുടെ ആരാധകർ സോഷ്യൽ മീഡിയയിൽ ആഘോഷം തുടങ്ങി കഴിഞ്ഞു.
ഇപ്പോൾ ഇതാ ഒരു ആരാധിക പങ്കു വച്ച കുറിപ്പ് ശ്രദ്ധേയമാകുകയാണ്. അനു ചന്ദ്ര എന്ന വ്യക്തി പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;- എല്ലാ കരച്ചിലുകളും ‘ നാടകം ‘ അല്ല - ബിഗ്‌ബോസ്സ് തുടങ്ങി കഴിഞ്ഞു അവസാനിക്കും വരെയുള്ള ദിവസങ്ങളിൽ ആ വീടനകത്തു ഏറ്റവുമധികം കരഞ്ഞ വ്യക്തി അനു മോളാണ്.
ആ കരച്ചിലുകളുടെ പേരിൽ അനു മോൾ കുറെയധികം കളിയാക്കലുകളും കേട്ടിട്ടുണ്ട്. ഇതെല്ലാം കണ്ടന്റ് ഉണ്ടാക്കാനുള്ള ശ്രമം ആണെന്നായിരുന്നു അതിനകത്തെ ഏറ്റവും വലിയ ആരോപണം. പക്ഷെ ബിഗ്‌ബോസ്സിൽ വരുന്നതിന് മുൻപേയുള്ള അനു മോളെ അറിയുന്നവർക്കൊക്ക പണ്ടേ അറിയാം ആ കരച്ചിൽ അനുമോളുടെ ക്യാരക്ടർ തന്നെയാണെന്ന്.
വാസ്തവത്തിൽ എങ്ങനെയാണ് അനു മോളെ പോലുള്ള ചില മനുഷ്യർ ഇത്രക്ക് അനിയന്ത്രിതമായി കരയുന്നതെന്ന് നിങ്ങൾ ആലോചിച്ചിട്ടുണ്ടോ ? നമ്മൾക്ക് വളരെയധികം നിസ്സാരമെന്ന് തോന്നുന്ന കാര്യങ്ങൾക്ക് പോലും അവർ എന്തിനാണ് ഇങ്ങനെ പൊട്ടികരയുന്നതെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ ? പറയാം ; Highly Sensitive Personality (HSP) - ഇങ്ങനൊരു സംഭവമുണ്ട്.
അനു മോളെ പോലുള്ളവരുടെ ഉള്ളിൽ വളരെ സൂക്ഷ്മമായ ഒരു സെൻസിംഗ് സിസ്റ്റം ഉണ്ട്. അതിനാൽ അവർക്ക് മറ്റുള്ളവരുടെ വാക്കുകളിലെയും ഭാവങ്ങളിലെയും എനർജി എളുപ്പത്തിൽ വായിക്കാനാകും. അതിനാൽ നേർത്ത രീതിക്കുള്ള ഹാർഷ് ആയ ടോൺ പോലും അവരിൽ കരച്ചിൽ ഉണർത്തും. ഒരു ചെറിയ കമന്റും പോലും അവരുടെ മനസ്സിൽ ആഴത്തിൽ പതിക്കും. മറ്റൊരാളുടെ വിഷമം പോലും അവരെ തളർത്തും. അതുപോലെ തന്നെയുള്ള മറ്റൊന്നാണ് emotional honesty.
അതായത്, ചിലർ തങ്ങളുടെ ഉള്ളിലുണ്ടാകുന്ന വികാരങ്ങളെ മറച്ചുവെക്കാതെ നേരിട്ട് അനുഭവിക്കുന്നതാണ് സംഗതി. അപ്പോഴും സന്തോഷം, ആഹ്ലാദം, ഉന്മാദം ഒക്കെ പോലെ വിഷമവവും കണ്ണീർ ആയി പുറത്തേക്ക് വരും. പിന്നെയുള്ളത് stress relief mechanism ആണ്. അതായത് വേദനയോ, വീട്ടിലെയും ജീവിതത്തിലെയും ചുമതലകളോ നേരിടുമ്പോൾ, അത് അകത്ത് അടക്കി വെക്കാതെ കണ്ണുനീരിലൂടെ പുറത്തുവിടുകയാണ് ചെയ്യുന്നത്.
അത്തരം വിമോചനങ്ങൾ വഴിയാണവർക്ക് സമാധാനം കിട്ടുക. അതുകൊണ്ടാണ് പറയുന്നത് എല്ലാ കരച്ചിലുകളും നാടകം അല്ല എന്ന്. അതിനൊക്കെ പുറകിൽ ചില മനഃശാസ്ത്രങ്ങൾ തന്നെ ഉണ്ട്. പ്രത്യേകിച്ചും ; അനു മോൾ കരയുന്നത് നാടകം അല്ല, ദൗർബല്യത്തിന്റെ ലക്ഷണം അല്ല, മറിച്ച് അത് അവളുടെ ‘മനസ്സിന്റെ തുറന്നു കാണിക്കൽ‘ ആണ്. അവൾക്ക് വികാരങ്ങൾ നിയന്ത്രിക്കാൻ കഴിയാത്തത് ആണ്. ഉറപ്പായും അത് അവളുടെ സത്യസന്ധതയുടെ പ്രകടനമാണ്.
https://www.facebook.com/Malayalivartha























