ബീഹാറില്‍ നിന്ന് കേരളത്തിലേക്ക്... ബീഹാര്‍ തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് വന്‍ പ്രതിസന്ധിയില്‍, അമിത് ഷാ നടത്തിയ നിർണായക ചർച്ച വിജയം, 'നി മോ' സുനാമി ആഞ്ഞടിച്ച ബിഹാറിൽ മുഖ്യമന്ത്രി സ്ഥാനം നിതീഷിന് തന്നെ; ബിജെപിക്ക് ഉപമുഖ്യമന്ത്രിയടക്കം 16 മന്ത്രി

ബീഹാര്‍ തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് വന്‍ പ്രതിസന്ധിയില്‍. ഇനി കേരളമാണ് ഏക പ്രതീക്ഷ. അതും കൂടി പോയാല്‍ സമ്പൂര്‍ണമാകും. അതേസമയം നി മോ (നിതീഷ് മോദ) സുനാമി ആഞ്ഞടിച്ച ബിഹാറില്‍ മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ നിര്‍ണായക ഘട്ടത്തില്‍. ദില്ലിയില്‍ അമിത് ഷായുമായി ജെ ഡി യു നേതാക്കളായ സജ്ജയ് ഝായും കേന്ദ്രമന്ത്രി ലല്ലന്‍ സിങ്ങും നടത്തിയ കൂടിക്കാഴ്ചയില്‍ മന്ത്രിസഭ പ്രാതിനിധ്യത്തില്‍ ഏകദേശ ധാരണയായി. ജെ ഡി യുവിന് 14 വരെ മന്ത്രിമാരുണ്ടാകും. ബി ജെ പിക്ക് ഉപമുഖ്യമന്ത്രി പദം ഉള്‍പ്പെടെ 16 മന്ത്രിമാര്‍. ചിരാഗ് പാസ്വാന്‍റെ എല്‍ ജെ പിക്ക് മൂന്നും ജിതിന്‍ റാം മാഞ്ചിയുടേയും ഉപേന്ദ്ര കുശ്വയുടേയും പാര്‍ട്ടികള്‍ക്ക് ഓരോ മന്ത്രിസ്ഥാനവും ലഭിക്കും. നാളെ പട്നനയില്‍ 202 എന്‍ ഡി എ എം എല്‍ എമാര്‍ യോഗം ചേര്‍ന്ന് കക്ഷി നേതാവായി നിതീഷ് കുമാറിനെ തിരഞ്ഞെടുക്കും. പത്താം തവണ മുഖ്യമന്ത്രിയായി ചരിത്രം സൃഷ്ടിക്കാനൊരുങ്ങുന്ന നിതീഷ് തുടര്‍ച്ചയായി അഞ്ച് തവണ പദവിയിലെത്തുന്നുവെന്ന പ്രത്യേകതയും ഉണ്ട്. നിലവില്‍ അധികാരം പങ്കിടൽ ധാരണകളൊന്നും ബി ജെ പി - ജെ ഡി യു ചർച്ചകളിൽ ഉണ്ടായിട്ടില്ല.
സത്യപ്രതിജ്ഞാ ചടങ്ങ് അടുത്ത ബുധനാഴ്ചയോ വ്യാഴാഴ്ചയോ ഗാന്ധി മൈതാനത്ത് നടന്നേക്കുമെന്നാണ് വിവരം. ആര്‍ ജെ ഡിക്ക് പ്രതിപക്ഷ നേതൃസ്ഥാനം ലഭിക്കും. ആകെ സീറ്റായ 243 ന്‍റെ 10ശതമാനം സീറ്റ് നേടിയാലേ ഏതെങ്കിലും പാര്‍ട്ടിക്ക് പ്രതിപക്ഷ നേതൃപദവി ലഭിക്കൂ. ആര്‍ ജെ ഡി ക്ക് 25 സീറ്റ് ലഭിച്ചതോടെ പ്രതിപക്ഷ നേതാവില്ലാതാകുമായിരുന്ന അവസ്ഥയില്‍ നിന്ന് ബിഹാര്‍ രക്ഷപ്പെട്ടു.
അതിനിടെ എസ് ഐ ആറിന് പിന്നാലെ പ്രസിദ്ധീകരിച്ച അന്തിമ പട്ടികയില്‍ ബിഹാറിൽ 3 ലക്ഷം അധിക വോട്ടര്‍മാരുണ്ടായതില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം നല്‍കി. പത്രിക സമര്‍പ്പണത്തിന് 10 ദിവസം മുന്‍പ് വരെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം നല്‍കിയിരുന്നു എന്നാണ് വിശദീകരണം. അന്തിമപട്ടികയില്‍ ആദ്യമുണ്ടായിരുന്നത് 7.42 ലക്ഷം വോട്ടര്‍മാരായിരുന്നു. നവംബര്‍ 12 ന് പ്രസിദ്ധീകരിച്ച പട്ടികയില്‍ 7.45 കോടിയായി ഉയര്‍ന്നതാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ അട്ടിമറി സംശയത്തിന് ആധാരം. എസ് ഐ ആറിനെതിരെ വലിയ പ്രതിഷേധമുയർത്തിയിരുന്ന പ്രതിപക്ഷ പ്രാർട്ടികൾ എസ് ഐ ആറിന് പിന്നാലെ പ്രസിദ്ധീകരിച്ച അന്തിമ പട്ടികയില്‍ ബിഹാറിൽ 3 ലക്ഷം അധിക വോട്ടര്‍മാരുണ്ടായതില്‍ വലിയ വിമർശനം ഉന്നയിച്ചിട്ടുണ്ട്.
ലോകബാങ്കിന്റെ 14,000 കോടിരൂപയുടെ ഫണ്ട് നിതീഷ് കുമാര്‍ സര്‍ക്കാര്‍ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിനുവേണ്ടി വകമാറ്റിയെന്ന ഗുരുതര ആരോപണവുമായി തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്റെ ജന്‍ സുരാജ് പാര്‍ട്ടി (ജെഎസ്പി). സൗജന്യങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ക്കും വേണ്ടിയാണ് ഫണ്ട് വകമാറ്റിയതെന്ന് ജെഎസ്പി ദേശീയ അധ്യക്ഷന്‍ ഉദയ് സിങ്, ശനിയാഴ്ച മാധ്യമങ്ങളോടു പറഞ്ഞു.
പൊതുപണം ഉപയോഗിച്ച് ജനങ്ങളുടെ വോട്ട് 'വാങ്ങാന്‍', ജൂണ്‍മുതല്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതുവരെ നിതീഷ്‌കുമാര്‍ സര്‍ക്കാര്‍ 40,000 കോടിരൂപ ധൂര്‍ത്തടിച്ചു. മുന്‍പെങ്ങുമില്ലാത്ത വ്യാപ്തി ഇതിനുണ്ട്. ലോകബാങ്കില്‍നിന്ന് വായ്പയായി ലഭിച്ച 14,000 കോടിരൂപ പോലും ആനുകൂല്യങ്ങള്‍ക്കും സൗജന്യങ്ങള്‍ക്കുമായി വകമാറ്റി ചെലവഴിച്ചു, ഉദയ് സിങ് പറഞ്ഞു.
ജന്‍ സുരാജ് പാര്‍ട്ടിയുടെ ഒരു വിഭാഗം വോട്ടുകള്‍ എന്‍ഡിഎയ്ക്ക് ലഭിച്ചതായും ഉദയ് സിങ് പറഞ്ഞു. ആര്‍ജെഡി അധികാരത്തിലെത്തിയാല്‍ ജംഗിള്‍ രാജ് മടങ്ങിയെത്തുമെന്ന ഭയത്തെത്തുടര്‍ന്നാണ് ഇങ്ങനെ സംഭവിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിഹാര്‍ തിരഞ്ഞെടുപ്പില്‍ കന്നിയങ്കത്തിനിറങ്ങിയ ജെഎസ്പിക്ക് ഒരു സീറ്റില്‍പോലും വിജയിക്കാന്‍ കഴിഞ്ഞിരുന്നില്ല.
ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്കു പിന്നാലെ ജൻ സുരാജ് പാർട്ടി സ്ഥാപകൻ പ്രശാന്ത് കിഷോറിന്റെ അടുത്ത നീക്കം ഉറ്റുനോക്കുകയാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ. 150ലേറെ സീറ്റ് നേടുമെന്ന് അവകാശപ്പെട്ട പാർട്ടിക്ക് ഒരു സീറ്റിൽ പോലും വിജയിക്കാൻ സാധിച്ചിരുന്നില്ല. ഇതിനു പിന്നാലെ, പ്രശാന്ത് കിഷോർ രാഷ്ട്രീയം വിടുമെന്ന പ്രചാരണവും ശക്തമായിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് ജൻ സുരാജ് പാർട്ടി ദേശീയ പ്രസിഡന്റ് ഉദയ് സിങ്. പ്രശാന്ത് കിഷോർ രാഷ്ട്രീയത്തിൽ തുടരുമെന്നാണ് ഇദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്.
‘തീർച്ചയായും പ്രശാന്ത് കിഷോർ ബിഹാർ രാഷ്ട്രീയത്തിൽ തുടരും. ജെഡിയു പറഞ്ഞിട്ടല്ല ഞങ്ങൾ രാഷ്ട്രീയത്തിലേക്കു വന്നത്. അവർ പറയുമ്പോൾ രാഷ്ട്രീയം വിടാനും തയ്യാറല്ല. ബിഹാറിൽ ഞങ്ങൾ ഉദ്ദേശിക്കുന്ന മാറ്റം വന്നതായി തോന്നുമ്പോൾ മാത്രമേ രാഷ്ട്രീയം വിടൂ’ –ഉദയ് സിങ് പറഞ്ഞു. നിതീഷ് കുമാറിന്റെ സർക്കാർ ബിഹാറിലെ സ്ത്രീകൾക്ക് പണം നൽകിയതാണ് എൻഡിഎ സഖ്യത്തിന്റെ വിജയത്തിനു കാരണമെന്ന് അദ്ദേഹം പറഞ്ഞു. ബിഹാറിന്റെ ധനസ്ഥിതിയിൽ ഇത് വലിയ സമ്മർദമുണ്ടാക്കുമെന്നും ഉദയ് സിങ് ചൂണ്ടിക്കാട്ടി.
ബീഹാർ തെരഞ്ഞെടുപ്പ് ഫലത്തിൽ തനിക്ക് ബിജെപിയെ സംശയമുണ്ടെന്ന് പ്രസ്താവിച്ച് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് . ബംഗളൂരുവിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുമ്പോഴാണ് തെരഞ്ഞെടുപ്പു ഫലത്തിലുള്ള തന്റെ അതൃപ്തി അഖിലേഷ് അറിയിച്ചത്. "ഈ ഇരട്ട സെഞ്ച്വറി ഫലം (എൻഡിഎക്ക് സീറ്റുകളുടെ) എനിക്ക് ദഹിക്കുന്നില്ല. ഞങ്ങൾക്ക് ഇത് സ്വീകരിക്കാൻ കഴിയില്ല. അത്രയധികം സീറ്റുകൾ എങ്ങനെ നേടാൻ കഴിയും? സ്ട്രൈക്ക് റേറ്റ് എങ്ങനെ ഇത്ര ഉയർന്നതാകും," അഖിലേഷ് ചോദിച്ചു.
ബിജെപിയിൽ നിന്ന് സീറ്റുകളുടെ എണ്ണം സംബന്ധിച്ച് പഠിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയിൽ നിന്ന് എന്ത് പഠിക്കുന്നുവോ അത് തിരികെ നടപ്പാക്കും. സ്വതന്ത്രവും നിഷ്പക്ഷവുമായ തിരഞ്ഞെടുപ്പ് നടത്തേണ്ടത് കമ്മീഷന്റെ ഉത്തരവാദിത്തമാണ്. എന്തുകൊണ്ടാണ് ആർക്കും വോട്ട് നഷ്ടപ്പെടാൻ അനുവദിക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പറയാത്തത് എന്നും അദ്ദേഹം ചോദിച്ചു.
ബിജെപിക്ക് അര മണിക്കൂറിനുള്ളിൽ ആധാർ കാർഡുകളും വോട്ടർ ഐഡിയും ഉണ്ടാക്കാൻ കഴിയുമെന്ന് അഖിലേഷ് യാദവ് അദ്ദേഹം ആരോപിച്ചു. വ്യാജ കാർഡുകൾ ഉണ്ടാക്കുന്നില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്ര സർക്കാരും ഉറപ്പാക്കണം. ഡ്യൂപ്ലിക്കേഷൻ തടയാൻ മെറ്റൽ വോട്ടർ ഐഡി കാർഡുകൾ നൽകണമെന്നും അദ്ദേഹം ശുപാർശ ചെയ്തു.
വോട്ട് ചോരി' ഒരു ആരോപണമല്ലെന്നും അതൊരു സത്യമാണെന്നും അഖിലേഷ് യാദവ് പറഞ്ഞു. ഇത് മോഷണമല്ല. മറിച്ച് ഒരു കവർച്ചയാണെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷങ്ങളുടെയും പിന്നോക്ക വിഭാഗങ്ങളുടെയും യഥാർത്ഥ വോട്ടുകൾ ഇല്ലാതാക്കാൻ ശ്രമം നടന്നതായി രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. ബീഹാറിൽ എസ്.ഐ.ആർ വഴി കളിച്ച കളി ഇനി നടക്കില്ലെന്നും യാദവ് പറഞ്ഞു. ഉത്തർപ്രദേശിലെ ഉപതിരഞ്ഞെടുപ്പിൽ ആയിരക്കണക്കിന് വോട്ടർമാരെ പോലീസ് വോട്ട് ചെയ്യാൻ അനുവദിച്ചില്ല. സ്ത്രീകൾക്കിടയിൽ നിന്ന് കൂടുതൽ വോട്ടുകൾ ലഭിച്ചതായി ബിജെപി പറയാൻ തുടങ്ങിയിരിക്കുന്നുവെന്ന് എസ്പി നേതാവ് പരിഹസിച്ചു. എത്രനാൾ ബിജെപിക്ക് സ്ത്രീകൾക്ക് 10,000 രൂപ നൽകുമെന്നും അദ്ദേഹം ചോദിച്ചു. സ്ത്രീകൾക്ക് അന്തസ്സോടെയുള്ള ജീവിതം നൽകുകയാണ് വേണ്ടത്.
ബീഹാർ തിരഞ്ഞെടുപ്പിൽ എൻഡിഎ 243ൽ 202 സീറ്റുകളാണ് നേടിയത്. ഇതിൽ ബിജെപി മാത്രം 89 സീറ്റുകൾ നേടി. ബിജെപിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി.
എൻഡിഎയുടെ വിജയത്തിന് പിന്നിൽ നിതീഷ് കുമാറിന്റെ ക്ഷേമ പദ്ധതികൾ കാരണമായതായി നിരീക്ഷണമുണ്ട്. പ്രത്യേകിച്ച് സ്ത്രീകളെ ഉന്നം വെച്ച് നടപ്പാക്കിയ പദ്ധതികൾ.
ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎയ്ക്കു ചരിത്രവിജയം. 243 അംഗ നിയമസഭയിൽ 202 സീറ്റും തൂത്തുവാരി സഖ്യം ഭരണം നിലനിർത്തിയപ്പോൾ ഇന്ത്യാസഖ്യം നാമാവശേഷമായി. സഖ്യത്തിനാകെ 35 സീറ്റ് മാത്രം. എൻഡിഎയിൽ 89 സീറ്റുമായി ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായപ്പോൾ 85 സീറ്റുമായി ജെഡിയു ഒപ്പത്തിനൊപ്പം നിന്നു. കഴിഞ്ഞ തവണത്തേതിന്റെ ഇരട്ടിയോളം സീറ്റ് നേടിയുള്ള ജെഡിയുവിന്റെ തിരിച്ചുവരവ് മുഖ്യമന്ത്രി നിതീഷ്കുമാറിന്റെ തന്ത്രങ്ങളുടെ കൂടി വിജയമായി. ചിരാഗ് പാസ്വാന്റെ എൽജെപി (റാംവിലാസ്) ഉൾപ്പെടെ എൻഡിഎയിലെ എല്ലാ കക്ഷികളും മിന്നുന്ന പ്രകടനം കാഴ്ചവച്ചു.
ബിഹാർ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായുടെ വീട്ടിൽ യോഗം ചേർന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തിരഞ്ഞെടുപ്പിലെ മഹാസംഖ്യത്തിന്റെ പരാജയം, പാർട്ടിയുടെ പ്രകടനം എന്നിവയെ കുറിച്ച് യോഗത്തിൽ സംസാരിച്ചു. ഡൽഹിയിലെ വസതയിൽ വച്ച് നടന്ന യോഗത്തിൽ മിക്ക പാർട്ടി നേതാക്കളും പങ്കെടുത്തു.
ഘടകകക്ഷി നേതാക്കളുമായി രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും സംസാരിച്ചുവെന്നാണ് റിപ്പോർട്ട്. ബിഹാറിൽ നടന്നത് വോട്ടു കൊള്ളയാണെന്നും ഡാറ്റ ശേഖരിക്കണമെന്നും നോതാക്കൾ ആവശ്യപ്പെട്ടു. ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിന്റെ തുടക്കം മുതൽ അപാകതകൾ ഉണ്ടായിരുന്നുവെന്ന് രാഹുൽ ഗാന്ധി അവകാശപ്പെട്ടിരുന്നു.
വോട്ട് ചോരിയാണ് മഹാഗത്ബന്ധന്റെ പരാജയത്തിന് കാരണെമെന്ന് കോൺഗ്രസ് എംപി ജയറാം രമേശ് പ്രതികരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, തിരഞ്ഞെടുപ്പ് കമ്മിഷൻ എന്നിവരെയാണ് ഇതിന് പിന്നിലെ സൂത്രധാരൻമാരെന്ന് അദ്ദേഹം ആരോപിച്ചു. ഭരണഘടനയെ സംരക്ഷിക്കുന്നതിനും ജനാധിപത്യത്തെ രക്ഷിക്കുന്നതിനുമുള്ള ശ്രമങ്ങൾ തുടരുമെന്നും ജയറാം രമേശ് കൂട്ടിച്ചേർത്തു.
ബിഹാർ തിരഞ്ഞെടുപ്പിൽ ദയനീയ പ്രകടനമാണ് കോൺഗ്രസ് കാഴ്ചവെച്ചത്. 61 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസ് വെറും ആറ് സീറ്റുകളിൽ മാത്രമാണ് വിജയിച്ചത്. 2020 ലെ ബിഹാർ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മത്സരിച്ച 70 സീറ്റുകളിൽ 19 എണ്ണത്തിലും വിജയിച്ചിരുന്നു. പാർട്ടിയുടെ പ്രകടനം അവലോകനം ചെയ്യുമെന്ന് രാഹുൽ ഗാന്ധി നേരത്തെ അറിയിച്ചിരുന്നു.
ഭരണഘടനയുടെയും ജനാധിപത്യത്തിന്റെയും സംരക്ഷണത്തിനായി കോൺഗ്രസ് ഇനിയും പോരാട്ടം തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. 203 സീറ്റുകളുമായി എൻഡിഎ വൻ വിജയം നേടി ബിഹാറിൽ അധികാരത്തിലെത്തിയിരുന്നു. ബിജെപി 89 സീറ്റുകളോടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായപ്പോൾ ജെഡിയു 85 സീറ്റുകൾ നേടി രണ്ടാമതെത്തി. മറുവശത്ത് ഇന്ത്യാ സഖ്യം 34 സീറ്റുകൾ മാത്രം നേടിയപ്പോൾ ആർജെഡി 24, കോൺഗ്രസ് ആറ് എന്നിങ്ങനെയാണ് പ്രധാന കക്ഷികളുടെ പ്രകടനം.
ബിഹാര്‍ തിരഞ്ഞെടുപ്പു ഫലത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സിപിഐ(എംഎല്‍) ലിബറേഷന്‍ ജനറല്‍ സെക്രട്ടറി ദീപാങ്കര്‍ ഭട്ടാചാര്യ. തിരഞ്ഞെടുപ്പുഫലം യഥാര്‍ഥ സാഹചര്യത്തെയല്ല പ്രതിഫലിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഫലം തീര്‍ത്തും അസ്വാഭാവികമാണ്. അത്, ബിഹാറിലെ യഥാര്‍ഥ സാഹചര്യങ്ങളുമായി അല്‍പം പോലും പൊരുത്തപ്പെട്ടു പോകുന്നില്ല. രണ്ടു പതിറ്റാണ്ടായി അധികാരത്തിലിരിക്കുന്ന ഒരു സര്‍ക്കാരിന് അതിന്റെ 2010-ലെ പ്രകടനം എങ്ങനെ ആവര്‍ത്തിക്കാനാകുമെന്നും ദീപാങ്കര്‍ ആരാഞ്ഞു.
വോട്ടര്‍ പട്ടികയില്‍ പൊടുന്നനെ വളര്‍ച്ചയുണ്ടായെന്നും സാമൂഹികമാധ്യമമായ എക്‌സിലെ കുറിപ്പില്‍ ദീപാങ്കര്‍ ആരോപിച്ചു. എസ്‌ഐആറിന് ശേഷം 7.42 കോടി ആളുകളായിരുന്നു ബിഹാറിലെ വോട്ടർ പട്ടികയിലുണ്ടായിരുന്നത്. എന്നാല്‍ വോട്ടെടുപ്പിന് ശേഷമുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ പത്രക്കുറിപ്പില്‍ പറഞ്ഞിരുന്നത് 7,45,26,858 പേര്‍ വോട്ട് രേഖപ്പെടുത്തിയെന്നാണ്. മൂന്നു ലക്ഷത്തിലധികം വോട്ടര്‍മാരുടെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ഇതെങ്ങനെ സംഭവിച്ചുവെന്നും ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ തയ്യാറാകുമോയെന്നും ദീപാങ്കര്‍ ആരാഞ്ഞു.
മഹാഗഢ്ബന്ധന്റെ ഭാഗമായി സിപിഐ(എംഎല്‍) ഇക്കുറി 20 മണ്ഡലങ്ങളില്‍ നിന്നാണ് ജനവിധി തേടിയത്. എന്നാല്‍ രണ്ട് സീറ്റുകളില്‍ മാത്രമാണ് വിജയിക്കാനായത്. 2020 നിയമസഭാ തിരഞ്ഞെടുപ്പില്‍ 19 മണ്ഡലങ്ങളില്‍ മത്സരിച്ചപ്പോള്‍ പന്ത്രണ്ടിടത്ത് വിജയിക്കാന്‍ കഴിഞ്ഞിരുന്നു.
"
https://www.facebook.com/Malayalivartha
























