പ്രതിധ്വനിയുടെ നേതൃത്വത്തില്‍ ഓപ്പണ്‍ സോഴ്സ് സര്‍ട്ടിഫിക്കേഷനെക്കുറിച്ചുള്ള സെഷന്‍ ടെക്നോപാര്‍ക്കില്‍ നവംബര്‍ 22 ന്

ടെക്നോപാര്‍ക്ക് ജീവനക്കാരുടെ ക്ഷേമസംഘടനയായ പ്രതിധ്വനി -ടെക്നിക്കല്‍ ഫോറത്തിന്‍റെ ആഭിമുഖ്യത്തില്‍ നവംബര്‍ 22 ന് ടെക്നോപാര്‍ക്കില്‍ കുബേര്‍നെറ്റ്സ് സര്‍ട്ടിഫിക്കേഷനുകളെയും ഓപ്പണ്‍ സോഴ്സിനേയും കുറിച്ചുള്ള സെഷന്‍ സംഘടിപ്പിക്കുന്നു. ട്രാവന്‍കൂര്‍ ഹാളില്‍ രാവിലെ 9 .30 മുതല്‍ ഉച്ചയ്ക്ക് 12. 30 വരെ ക്ലൗഡ് നേറ്റീവ് ട്രിവാന്‍ഡ്രവുമായി സഹകരിച്ചാണ് പരിപാടി.
ലിനക്സ് ഫൗണ്ടേഷന്‍ ഇന്ത്യയിലെ ടെക്നിക്കല്‍ ട്രെയിനറായ ഫസ് ലുര്‍ റഹ്മാന്‍ ഖാന്‍ സെഷന് നേതൃത്വം നല്‍കും. കണ്ടെയ്നറൈസ്ഡ് ആപ്ലിക്കേഷനുകളുടെ വിന്യാസം, സ്കെയിലിംഗ്, മാനേജ്മെന്‍റ് എന്നിവ ഓട്ടോമേറ്റ് ചെയ്യുന്നതിനുള്ള ഓപ്പണ്‍ സോഴ്സ് സിസ്റ്റമായ കുബേര്‍നെറ്റ്സ് സര്‍ട്ടിഫിക്കേഷനുകളെക്കുറിച്ച് അദ്ദേഹം സംസാരിക്കും.
പ്രതിധ്വനി ടെക്നിക്കല്‍ ഫോറം സംഘടിപ്പിക്കുന്ന 126-ാമത് സൗജന്യ ടെക്നിക്കല്‍ സെഷനാണിത്. ക്ലൗഡ്-നേറ്റീവ് കമ്മ്യൂണിറ്റിയുമായി ബന്ധപ്പെടാനും ആശയങ്ങള്‍ പങ്കിടാനും പരിപാടി സഹായകമാകും.
രജിസ്ട്രേഷന്: https://community.cncf.io/events/details/cncf-cloud-native-trivandrum-presents-november-meetup/
https://www.facebook.com/Malayalivartha
























