ദേശീയ ക്ഷീരദിനം: മില്‍മ തിരുവനന്തപുരം ഡെയറി പൊതുജനങ്ങള്‍ക്ക് സന്ദര്‍ശിക്കാം

ഇന്ത്യയിലെ ധവള വിപ്ലവത്തിന്‍റെ പിതാവായ ഡോ. വര്‍ഗീസ് കുര്യന്‍റെ ജന്മദിനമായ നവംബര്‍ 26 നാണ് ദേശീയ ക്ഷീരദിനമായി ആചരിക്കുന്നത്.
പ്രാഥമിക ക്ഷീര സഹകരണ സംഘങ്ങളില്‍ നിന്ന് സംഭരിക്കുന്ന പാല്‍ ഡെയറിയില്‍ പാസ്ചറൈസ് ചെയ്ത് അണുവിമുക്തമാക്കുന്നതും ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ പായ്ക്ക് ചെയ്ത് വിപണിയില്‍ എത്തിക്കുന്നത് വരെയുള്ള വിവിധ ഘട്ടങ്ങളെ കുറിച്ച് മനസ്സിലാക്കുന്നതിനും സന്ദര്‍ശകര്‍ക്ക് അവസരം ലഭിക്കും. മില്‍മ ഉത്പന്നങ്ങളായ നെയ്യ്, ഐസ്ക്രീം, വെണ്ണ, തൈര്, പനീര്‍, സംഭാരം തുടങ്ങിയവയുടെ നിര്‍മ്മാണ പ്രക്രിയയും കാണാനാകും. മില്‍മ ഉത്പന്നങ്ങള്‍ ഡിസ്കൗണ്ട് നിരക്കില്‍ വാങ്ങാനും സന്ദര്‍ശകര്‍ക്ക് ഈ ദിവസങ്ങളില്‍ അവസരമുണ്ട്.
ദേശീയ ക്ഷീരദിനാഘോഷത്തിന്‍റെ ഭാഗമായി നവംബര്‍ 21 ന് തിരുവനന്തപുരം ജില്ലയിലെ ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മത്സരവും നവംബര്‍ 22 ന് പെയിന്‍റിംഗ് മത്സരവും നടക്കും. അമ്പലത്തറയിലെ മില്‍മ ഡെയറിയില്‍ രാവിലെ 9.30 മുതലാണ് മത്സരം. ജില്ലയിലെ എല്ലാ സ്കൂളുകളില്‍ നിന്നും ഓരോ ടീമിന് വീതം പങ്കെടുക്കാം.
താല്പര്യമുള്ളവര്‍ നവംബര്‍ 20 ന് മുന്‍പായി milmatd.quiz@gmail.com എന്ന ഇമെയില്‍ ഐഡി വഴി രജിസ്റ്റര്‍ ചെയ്യണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 04712382192
https://www.facebook.com/Malayalivartha


























