ലോകകപ്പ് യോഗ്യത റൗണ്ടിൽ ഡിആർ കോംഗോയോട് പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെട്ട് നൈജീരിയ പുറത്ത്

ലോകകപ്പ് ഫുട്ബോളിൽ ആഫ്രിക്കൻ കരുത്ത് കാട്ടാൻ സൂപ്പർ കഴുകൻമാർ ഇത്തവണയുമെത്തില്ല. ലോകകപ്പ് യോഗ്യത റൗണ്ടിൽ ഡിആർ കോംഗോയോട് പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെട്ടാണ് നൈജീരിയ പുറത്തായത്. മൂന്നുതവണ പ്രീ ക്വാർട്ടറിൽ എത്തിയ നൈജീരിയ തുടർച്ചയായി രണ്ടാം തവണയാണ് ലോകകപ്പിൽ നിന്ന് പുറത്താവുന്നത്.
ജയം അനിവാര്യമായ മത്സരത്തിൽ ആദ്യ മിനിറ്റിൽ തന്നെ നൈജീരിയ ഗോൾ നേടിയിട്ടുണ്ടായിരുന്നു. മൂന്നാം മിനിറ്റിൽ ഫ്രാങ്ക് ഒനയേകയാണ് ടീമിന് ലീഡ് നേടി കൊടുത്തത്.
എന്നാൽ 32-ാം മിനിറ്റിൽ മെച്ചക് എലിയ ഡിആർ കോംഗോയ്ക്ക് സമനില നേടിക്കൊടുത്തു. നിശ്ചിത സമയത്തും അധികസമയത്തും സമനില തുടർന്നതോടെ ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. ഷൂട്ടൗട്ടിൽ 4-3 ആയിരുന്നു ഡിആർ കോംഗോയുടെ ജയം. ഇതോടെ കോംഗോ ഇന്റർ കോണ്ടിനെന്റൽ പ്ലേ ഓഫിന് യോഗ്യത നേടി.
https://www.facebook.com/Malayalivartha


























