Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്

നാടോടിക്കലകള്‍ ആധുനികതയെ സ്വാംശീകരിച്ച് ഉപഭോക്തൃ സംസ്ക്കാരത്തെ അതിജീവിക്കുന്നു- ബിനാലെ ഫൗണ്ടേഷന്‍ സെമിനാര്‍...

17 NOVEMBER 2025 05:57 PM IST
മലയാളി വാര്‍ത്ത

ഉപഭോക്തൃ സംസ്ക്കാരത്തെ അതിജീവിച്ച് കാലത്തിനനുസരിച്ച് ലോകമെമ്പാടുമുള്ള നാടോടിക്കലകള്‍(ഫോക് ലോര്‍) മാറിക്കൊണ്ടിരിക്കുകയാണെന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷൻ (കെബിഎഫ്) വടകരയില്‍ സംഘടിപ്പിച്ച സെമിനാർ അഭിപ്രായപ്പെട്ടു. കൊച്ചി-മുസിരിസ് ബിനാലെ ആറാം ലക്കത്തിന് മുന്നോടിയായി നടത്തുന്ന ഔട്ട് റീച്ച് സംവാദപരിപാടിയായ 'കല, കാലം, കലാപം’ എന്ന പരമ്പരയുടെ ഭാഗമായാണ് സെമിനാര്‍ നടന്നത്. ‘സമകാലിക ഫോക്‌ലോറും സാംസ്കാരിക പ്രതിരോധവും’ എന്ന വിഷയത്തിലായിരുന്നു സെമിനാര്‍. പ്രശസ്ത കലാഗവേഷകന്‍ കേളീ രാമചന്ദ്രനാണ് ഈ പരിപാടി ക്യൂറേറ്റ് ചെയ്യുന്നത്.

വടകര ടൗണ്‍ ഹാളില്‍ നടന്ന പരിപാടിയില്‍ കെഎംബി പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി മുഖ്യാതിഥിയായിരുന്നു. ആധുനിക വിശ്വാസങ്ങളെ ഉള്‍ക്കൊള്ളാനുള്ള പൊതു പ്രവണത കാരണം നാടോടി കഥകൾ നിരന്തരമായ നവീകരണ ശേഷി നിലനിറുത്തുന്നതാണെന്ന് പരിപാടിയില്‍ പങ്കെടുത്ത വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

പ്രമുഖ ഫോക്‌ലോറിസ്റ്റ് പ്രൊഫ. പുരുഷോത്തം ബിലിമാലെ ഏകദിന സെമിനാര്‍ ഉദ്ഘാടനം ചെയ്തു. പരമ്പരാഗതമായി ഫോക്‌ലോറുകൾക്ക് സമ്പന്നത നൽകിയിരുന്ന കീഴാള ശബ്ദങ്ങളെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന നവ-ഫാസിസ്റ്റ് ശക്തികൾക്കെതിരെ അദ്ദേഹം മുന്നറിയിപ്പ് നൽകി. പരമ്പരാഗതമായി നിലനിന്നിരുന്ന വിവിധ സമീപനങ്ങളെയും സൗന്ദര്യശാസ്ത്രങ്ങളെയും നിശബ്ദമാക്കുന്ന ഏകശിലാ സാംസ്കാരികത ഉറപ്പാക്കാൻ സ്വേച്ഛാധിപത്യപരമായ നീക്കങ്ങൾ കണ്ടുവരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കലയിൽ നിന്ന് രാഷ്ട്രീയത്തെ വേർതിരിക്കാനാവില്ലെന്ന് ബോസ് കൃഷ്ണമാചാരി അഭിപ്രായപ്പെട്ടു. "1895-ലെ വെനീസിലെ ലോകത്തിലെ ആദ്യത്തെ ബിനാലെ മുതൽ എല്ലാ പുതിയ-കലാമേളകളിലെയും പ്രദർശനങ്ങൾ പ്രാദേശിക രാഷ്ട്രീയവുമായി ബന്ധമുള്ളവയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യയ്ക്ക് ആദ്യത്തെ ബിനാലെ സമ്മാനിച്ച കൂട്ടായ പ്രവർത്തനങ്ങളെക്കുറിച്ച് കേളീ രാമചന്ദ്രൻ അനുസ്മരിച്ചു. ലോകത്തെ മറ്റേതൊരു ബിനാലെയേക്കാളും കെഎംബിക്ക് പ്രകടന കലകൾക്ക് പ്രാധാന്യം നൽകുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സാഹിത്യവേദി പ്രസിഡന്റായ കവി വീരാൻകുട്ടി അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിൽ കളരിപ്പയറ്റ് ആയോധനകലയിലെ പ്രമുഖയായ പത്മശ്രീ മീനാക്ഷി അമ്മയെ ആദരിച്ചു.

നാടൻ കലാഗവേഷകനായ ഡോ. രാഘവൻ പയ്യനാട് മുഖ്യ പ്രഭാഷണം നടത്തി. പി.പി. ദാമോദരൻ, പുരന്തോടത്ത് ഗംഗാധരൻ എന്നിവർ ആശംസകൾ നേർന്നു. പി.പി. രാജൻ നന്ദി രേഖപ്പെടുത്തി.

തുടർന്ന് ‘ഫോക്‌ലോറിക് സിനിമ; സിനിമാറ്റിക് ഫോക്‌ലോർ’ എന്ന സെഷനിൽ സംവാദം നടന്നു. മുഖ്യ പ്രഭാഷകനായ ഡോ. അജു കെ. നാരായണൻ, ഡോ. രാഘവന്‍ എന്നിവര്‍ സംസാരിച്ചു.

‘ഫോക്‌ലോറിലെ സ്ത്രീ പ്രാതിനിധ്യത്തെക്കുറിച്ചുള്ള പ്രതിഫലനങ്ങൾ’ എന്ന വിഷയത്തിലെ പ്രഭാഷണത്തിൽ ഡോ. പി. വസന്തകുമാരി സംസാരിച്ചു. ഡോ. അപർണ ടി. പരിപാടി മോഡറേറ്റ് ചെയ്തു.

വി.ടി. മുരളി (കടത്തനാടൻ സംഗീത പാരമ്പര്യം), ഫൈസൽ എളേത്തിൽ (മാപ്പിളപ്പാട്ടുകളുടെ പ്രതിരോധമൂല്യം) ഡോ. എ.കെ. അപ്പുക്കുട്ടൻ (എടനാട് സംഗീത പാരമ്പര്യം') രവി വയനാട് (ഗോത്ര സംഗീതത്തിന്റെ ജീവിതവും താളവും) തുടങ്ങിയ വിഷയങ്ങളില്‍ സംസാരിച്ചു.

വൈ.വി. കണ്ണനും റോയി ജോർജ്ജ്കുട്ടിയും വടക്കന്‍ കേരളത്തിലെ തെയ്യവും ചവിട്ടുനാടകവും തമ്മിലുള്ള അവലോകനം നടത്തി. സമാപന സെഷനിൽ സാഹിത്യ നിരൂപകൻ ഡോ. പി. പവിത്രൻ സംസാരിച്ചു, സെമിനാർ കോർഡിനേറ്റർ ഡോ. കെ.എം. ഭരതൻ അധ്യക്ഷത വഹിച്ചു.

എറണാകുളം ജില്ലയിലെ കുറുംബത്തുരുത്ത് യുവകേരള ചവിട്ടുനാടകവേദിയാണ് അവതരിപ്പിച്ച ‘കരളമാൻ ചരിതം’ എന്ന പേരിലുള്ള 75 മിനിറ്റ് ദൈർഘ്യമുള്ള ചവിട്ടുനാടകം ശ്രദ്ധേയമായി. വടക്കന്‍ പറവൂരിനടുത്തുള്ള പുത്തന്‍വേലിക്കരയിലെ കലാകാരന്മാരാണ് 500 വർഷം പഴക്കമുള്ള കലാരൂപം അവതരിപ്പിച്ചത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിവിൽ പൊലീസ് ഓഫീസർ നിയമന നടപടികളിൽ മാറ്റത്തിനൊരുങ്ങി സർക്കാർ..  (10 minutes ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയിടിവ് തുടരുന്നു... പവന് 200 രൂപയുടെ കുറവ്  (29 minutes ago)

പവർകട്ടിന് പിന്നാലെ... കേരളത്തിൽ വൈദ്യുത ചാർജ്ജ് വർദ്ധിപ്പിക്കാനൊരുങ്ങുന്നു  (45 minutes ago)

വിവാദങ്ങൾ ഉയരുമ്പോൾ ഏറ്റവും വ്യക്തതയോടെ മറുപടി പറയുന്നവരിൽ ഒരാളാണ് ഷിബു ബേബി ജോൺ; മന്ത്രിയെ പ്രശംസിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (49 minutes ago)

കുട്ടികളുടെ ആധാർ കാർഡിലെ നിർബന്ധ ബയോമെട്രിക് വിവരങ്ങൾ പുതുക്കുന്നത് ഒരുവർഷത്തേക്കു കൂടി ആധാർ അതോറിറ്റി സൗജന്യമാക്കി  (1 hour ago)

വിപിൻ ആറ്റ്ലിയുടെ സ്റ്റീവ് ആൻഡ് പോളി ആരംഭം കുറിച്ചു!!!  (1 hour ago)

മാസപ്പടി കേസിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്യാത്ത സംസ്ഥാന സർക്കാർ നടപടി ചോദ്യം ചെയ്തുള്ള ഹർജി ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണനയിൽ‌  (1 hour ago)

ഏഷ്യൻ ഗെയിസിൽ ദേശീയ റെക്കോർഡോടെ 400 മീറ്റർ ഹർഡിൽസിൽ വിദ്യ രാംരാജിന് വെങ്കലം....  (1 hour ago)

കൊല്ലത്ത് വീടിനു പിന്നിൽ സ്വയം ചിതയൊരുക്കി ഗൃഹനാഥൻ ജീവനൊടുക്കി... സംഭവത്തിൽ കിളികൊല്ലൂർ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു  (1 hour ago)

മുഖ്യമന്ത്രിയുടെ വിശ്വരൂപം കണ്ട് മന്ത്രി ഞ്ഞെട്ടി .... കപ്പൽ മറിക്കാൻ ശ്രമമെന്ന് മുഖ്യമന്ത്രി.... വിവരം അറിയുമെന്നും സതീശൻ  (2 hours ago)

കോതമംഗലത്ത് ഭാര്യയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി...ഭർത്താവ് കസ്റ്റഡിയിൽ  (2 hours ago)

ആറാം ക്ലാസ് വിദ്യാർത്ഥികളെ ഇക്കൊല്ലം ത്രിഭാഷാ പദ്ധതിയിൽ നിന്ന് ഒഴിവാക്കണമെന്ന് സി.ബി.എസ്.ഇയോട് ഉത്തരവിട്ട് സുപ്രീംകോടതി  (2 hours ago)

രാജ്യത്ത് കഴിഞ്ഞ ആറ് മാസമായി റേഷൻ കാർഡ് ഉപയോഗിച്ച് ഭക്ഷ്യധാന്യങ്ങൾ വാങ്ങാത്ത 1.58 കോടി ഗുണഭോക്താക്കളുടെ റേഷൻ ആനുകൂല്യങ്ങൾ അടുത്ത മാസം മുതൽ മരവിപ്പിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ  (2 hours ago)

ആറളത്ത് ഭീതി പരത്തിയ കണ്ണൂർ മഖ്‌ന മോഴയാനയെ മയക്കുവെടി വച്ച് പിടികൂടാനുള്ള ദൗത്യം തുടരുന്നു...  (2 hours ago)

ഓപ്പറേഷൻ തൂഫാന്റെ' രണ്ടാംഘട്ടം... ലഹരി മാഫിയയെ പൂർണ്ണമായും അകറ്റാൻ പൊതുസമൂഹം ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (2 hours ago)

Malayali Vartha Recommends