ടിപി വധക്കേസ് പ്രതികൾക്ക് ജാമ്യം അനുവദിക്കാതെ സുപ്രീം കോടതി....

ടിപി വധക്കേസ് പ്രതികൾക്ക് ജാമ്യം അനുവദിക്കാതെ സുപ്രീം കോടതി. ഇത് കൊലപാതകക്കേസ് ആണെന്നും കേസിന്റെ മെറിറ്റ് അറിയാതെ ജാമ്യം അനുവദിക്കാനാകില്ലെന്നും വ്യക്തമാക്കി സുപ്രീം കോടതി.
ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ മുഖ്യപ്രതി ജ്യോതി ബാബുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കവേ ആയിരുന്നു ജസ്റ്റിസുമാരായ സജ്ജീവ് കരോളും എസ് സി ശര്‍മ്മയുമടങ്ങുന്ന ബെഞ്ച് നിലപാട് വ്യക്തമാക്കിയത്.
രണ്ട് ജാമ്യ ഹര്‍ജികളാണ് കോടതിക്കുമുന്നിലുണ്ടായിരുന്നത്. ഇതൊരു ജാമ്യഹര്‍ജിയാണെങ്കിലും കൊലപാതക്കേസായതിനാല്‍ കേസ് സംബന്ധിച്ച രേഖകള്‍ പരിശോധിക്കാതെ ജാമ്യം നല്‍കാനാകില്ലെന്ന് കോടതി. കേസിൽ രേഖകൾ ഹാജരാക്കാനും സുപ്രീം കോടതി നിർദേശം നൽകി.
"
https://www.facebook.com/Malayalivartha



























