എം.സി റോഡിൽ ഏറ്റുമാനൂരിൽ വാഹനാപകടം; കാൽനടയാത്രക്കാരൻ കാറിടിച്ച് മരിച്ചു; മരിച്ചത് അതിരമ്പുഴ സ്വദേശി

ഏറ്റുമാനൂർ. റോഡിനു സമീപം നിന്ന മധ്യവയസ്‌കൻ കാർ ഇടിച്ചു മരിച്ചു. അതിരമ്പുഴ ഓമനമുക്ക് മംഗലത്ത് അടിച്ചിറയിൽ മാത്യുവാണ് ( 68) മരിച്ചത്. ഞായറാഴ്ച രാത്രി 8.45നു ആയിരുന്നു സംഭവം. എംസിറോഡിൽ ഏറ്റുമാനൂർ കെഎസ്ആർടിക്കു സമീപം ബേക്കറി നടത്തുകയായിരുന്നുന്നു മാത്യൂ.
കോട്ടയം ഭാഗത്തേക്കു പോയ കാറാണ് മാത്യുവിനെ ഇടിച്ചു തെറിപ്പിച്ചത്. അപകട കാരണം വ്യക്തമല്ലെന്നും സമീപത്തെ സിസിടിവികൾ പരിശോധിക്കുമെന്നും ഏറ്റുമാനൂർ പൊലീസ് പറഞ്ഞു.മാത്യുവിന്റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.
https://www.facebook.com/Malayalivartha