മസ്റ്റര്‍ റോള്‍ സൂക്ഷിക്കാത്ത സ്വകാര്യ സ്ഥാപന ഉടമ ഹാജരാകാന്‍ കോടതി ഉത്തരവ്... കിളളിപ്പാലത്തെ സ്വകാര്യ ഫിനാന്‍സ് ഉടമക്കെതിരായാണ് ലേബര്‍ കേസ്

ജീവനക്കാരുടെ മസ്റ്റര്‍ റോള്‍ സൂക്ഷിക്കാത്ത ലേബര്‍ കേസില്‍ സ്വകാര്യ സ്ഥാപന ഉടമ ഹാജരാകാന്‍ കോടതി ഉത്തരവിട്ടു. തിരുവനന്തപുരം ഒന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതിയാണ് പ്രതി സെപ്റ്റംബര്‍ 3 ന് ഹാജരാകാന്‍ ഉത്തരവിട്ടത്. കിള്ളിപ്പാലം സ്വകാര്യ ആശുപത്രിയ്ക്ക് സമീപമുള്ള സ്വകാര്യ ധനകാര്യ സ്ഥാപന ഉടമയാണ് ലേബര്‍ കേസിലെ പ്രതി.
1961 ല്‍ നിലവില്‍ വന്ന മെറ്റേണിറ്റി ബനഫിറ്റ് നിയമത്തിലെ ചട്ടം 3 (ഫോറം - എ യില്‍ മസ്റ്റര്‍ റോള്‍ സൂക്ഷിക്കുകയോ പരിശോധനയ്ക്ക് ഹാജരാക്കുകയോ ചെയ്യാതിരിക്കല്‍) പ്രകാരമാണ് കോടതി കേസെടുത്തത്. 2021 ഫെബ്രുവരി 23 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
തിരുവനന്തപുരം ഒന്നാം സര്‍ക്കിള്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ആര്‍.അമ്പാടി സ്ഥാപനത്തില്‍ നടത്തിയ പരിശോധനയിലാണ് കുറ്റകൃത്യം കണ്ടു പിടിച്ചത്. തുടര്‍ന്ന് ഇന്‍സ്‌പെക്ഷന്‍ നോട്ട് , ഉടമക്ക് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസ് , അക്‌നോളഡ്ജ്‌മെന്റ് കാര്‍ഡ് എന്നിവ സഹിതം സ്വകാര്യ അന്യായം കോടതിയില്‍ ഫയല്‍ ചെയ്യുകയായിരുന്നു.
"
https://www.facebook.com/Malayalivartha