മലയാളത്തില്‍ വിവാഹ പ്രതിജ്ഞ ചൊല്ലി ആഫ്രിക്കന്‍ - അമേരിക്കന്‍ കല്യാണപ്പയ്യന്‍; തന്റെ ഭാഷ പറയുന്നത് കേട്ട് വധുവിന് ആനന്ദകണ്ണീര്‍..

വിദേശീയരായ യുവതികളേയും യുവാക്കളേയും കേരളത്തിലുള്ളവര്‍ വിവാഹം കഴിക്കുന്നത് ഇപ്പോള്‍ പതിവ് കാഴ്ചയായി മാറിയിരിക്കുകയാണ്. അത്തരത്തില്‍ വിദേശത്തുള്ള ഒരു പെണ്‍കുട്ടിയോ അല്ലെങ്കില്‍ ആണ്‍കുട്ടിയോ കേരളത്തിന്റെ തനത് വസ്ത്രം ധരിച്ച് നില്‍ക്കുമ്പോള്‍ ഉള്ളില്‍ ഒരു സന്തോഷവും അതിലേറെ അഭിമാനവും തോന്നാറുണ്ട് അല്ലെ..
ഇവിടെയിതാ ഇപ്പോഴിതാ മലയാളത്തില്‍ വിവാഹ പ്രതിജ്ഞ ചൊല്ലി എല്ലാവരെയും അമ്പരിപ്പിച്ചിരിക്കുകയാണ് ഒരു ആഫ്രിക്കന്‍ - അമേരിക്കന്‍ കല്യാണച്ചെറുക്കന്‍. മലയാളത്തിലുള്ള പ്രതിജ്ഞ ഇംഗ്ലീഷിലേക്ക് മാറ്റി അത് ഫോണില്‍ നോക്കിയാണ് വരന്‍ നല്ലമലയാളം പറയുന്നത്. മാത്രവുമല്ല എന്താണ് താന്‍ പറയുന്നത് എന്നതിന്റെ ഇംഗ്ലീഷിലുള്ള അര്‍ത്ഥവും കല്യാണച്ചെറുക്കന്‍ അതിഥികള്‍ക്കായി പറഞ്ഞുകൊടുക്കുന്നുണ്ട്.
അമേരിക്കയിലെ ഒരു വിവാഹ വേദിയിലാണ് അതിസുന്ദരിയായി എത്തിയ വധുവിന്റെ മുന്നില്‍ നിന്ന് വരന്‍ മലയാളത്തില്‍ച്ചൊല്ലി പ്രതിജ്ഞ ചൊല്ലിയത്. ഫോണില്‍ നോക്കിയാണെങ്കിലും തെറ്റില്ലാതെ വരന്‍ മലയാളം പറയുന്നുണ്ട്. വിവാഹ പ്രതിജ്ഞയുടെ ഒരു ഭാഗം മുഴുവന്‍ ഇങ്ങനെ മലയാളത്തില്‍ പറഞ്ഞ യുവാവിന്റെ ബ്‌നധുക്കള്‍ ആര്‍പ്പുളികളോടെയും നിറഞ്ഞ ചിരിയോടെയുമാണ് ഇരുവരേയും സ്വീകരിച്ചത്.
വെള്ള ഗൗണില്‍ അതി സുന്ദരിയായി നിന്ന വധു ജെനോവ ജൂലിയന്‍ തന്റെ ഭര്‍ത്താവ് ഇത്രയും മനോഹരമായി തന്റെ മാതൃഭാഷ പറയുന്നത് കേട്ട് ഞെട്ടി. മാത്രമല്ല നിറകണ്ണുകളോടെ പ്രതിജ്ഞ കഴിയുന്നതുവരെ അവള്‍ അവനെ നോക്കി നിന്നു. ജെനോവ തന്നെയാണ് ഈ ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. ''എന്റെ ഭര്‍ത്താവ് ഞങ്ങളുടെ വിവാഹ പ്രതിജ്ഞയുടെ ഒരു ഭാഗം എന്റെ മാതൃഭാഷയായ മലയാളത്തില്‍ പഠിക്കുകയും പറയുകയും ചെയ്തു. ഞാന്‍ വല്ലാതെ കരഞ്ഞുപോയി'' എന്ന അടിക്കുറിപ്പോടെയാണ് ജെനോവ വീഡിയോ പങ്കുവച്ചത്.
https://www.facebook.com/Malayalivartha