അപാര തൊലിക്കട്ടിയുള്ള നേതാവായിട്ടാണ് സുധാകരനെ കണ്ണൂരില്‍ അറിയുന്നത്, അക്രമം നടത്തിയിട്ട് സിപിഐഎം നേതാക്കളുടെ തലയില്‍ ഇടുന്നത് വലതുപക്ഷത്തിന്റെ രീതിയാണ്, കെ സുധാകരന്റെ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി എം വി ഗോവിന്ദന്‍

അപാര തൊലിക്കട്ടിയുള്ള രാഷ്ട്രീയ നേതാവായിട്ടാണ് പണ്ട് കണ്ണൂരില്‍ സുധാകരനെ അറിയുന്നതെന്ന് മന്ത്രി എം വി ഗോവിന്ദന്‍.ഇ പി ജയരാജന്‍ എകെജി സെന്റര്‍ ആക്രമണം ആസൂത്രണം ചെയ്‌തെന്ന കെ സുധാകരന്റെ പരാമര്‍ശത്തിനെതിരെയായിരുന്നു മന്ത്രിയുടെ പ്രതികരണം.ആ സുധാകരന്‍ സംസ്ഥാന പ്രസിഡന്റ് ആയിരിക്കുമ്പോള്‍ പഴയ കണ്ണൂര്‍ രാഷ്ട്രീയത്തിന്റെ ഭാഗമായി പുലര്‍ത്തിപോന്ന നിലപാടും സമീപനവും സംസ്ഥാന വ്യാപകമായി പ്രചരിപ്പിക്കാന്‍ ഉപയോഗിക്കുവെന്നും മന്ത്രി പറഞ്ഞു.
അക്രമം നടത്തിയിട്ട് സിപിഐഎം നേതാക്കളുടെ തലയില്‍ ഇടുന്നത് വലതുപക്ഷ രീതിയാണെന്ന് എം വി ഗോവിന്ദന്‍ കണ്ണൂരില്‍ പറഞ്ഞു.രാഹുല്‍ ഗാന്ധിയുടെ വയനാട് സന്ദര്‍ശനത്തിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ വേണ്ടി ഇപി ജയരാജന്‍ വ്യക്തിപരമായി ആസൂത്രണം ചെയ്ത പദ്ധതിയാണിതെന്നും ഇതില്‍ സിപിഐഎമ്മിന് പങ്കുണ്ടെന്ന് പറയുന്നില്ലെന്നും കെ സുധാകരന്‍ പറഞ്ഞിരുന്നു.
എ.കെ.ജി സെന്ററിനെക്കുറിച്ച് നല്ല പരിചയമുള്ളവര്‍ക്കേ ഇത്തരം ആക്രമണങ്ങള്‍ക്ക് സാധിക്കൂ.ഇ പി ജയരാജന്‍ നടത്തിയ ഒരു നാടകമാണ് എ കെ ജി സെന്റര്‍ ആക്രമണം. ഇ പി ജയരാജന് ഇഷ്ടംപോലെ ക്രിമിനലുകളുണ്ട്. അദ്ദേഹം അവരെവെച്ച് നടത്തിയതാകാം ആക്രമം എന്നും കെ സുധാകരന്‍ പറയുകയുണ്ടായി.
ക്രിമിനല്‍ സംഘത്തെ സി പി എം തിരുവനന്തപുരത്ത് വളര്‍ത്തുന്നുണ്ട്. അവരാകും ആക്രമണം നടത്തിയത്. എ കെ ജി സെന്റര്‍ ആക്രമണത്തില്‍ തനിക്കോ കോണ്‍ഗ്രസിനോ പങ്കില്ല.രാഹുല്‍ ഗാന്ധി കേരളത്തില്‍ വരുന്ന ദിവസം കോണ്‍ഗ്രസുകാര്‍ എ കെ ജി സെന്റര്‍ ആക്രമിക്കുമെന്ന് ബുദ്ധിയുള്ളവരാരും കരുതില്ല.രാഹുല്‍ ഗാന്ധിയുടെ വരവ് ചര്‍ച്ച ചെയ്യപ്പെടാതിരിക്കാനാണ് ഇത്തരം ആക്രമണം. സി സി ടി വി ക്യാമറ ഉപയോഗിച്ച് പോലീസ് പരിശോധിക്കട്ടേയെന്നുമാണ് അദ്ദേഹം പറഞ്ഞത്.
https://www.facebook.com/Malayalivartha