അനധികൃതമായി നമ്പർ കിട്ടിയതിൽ സിപിഎം നേതാവിന്റെ കെട്ടിടവും,5 വർഷത്തേക്ക് വ്യാപാരം നടത്താനുള്ള ലൈസൻസും, കെട്ടിടത്തിന് നമ്പർ നൽകിയതായി കോർപറേഷൻ രേഖകളില്ല, കെട്ടിടവും...നമ്പറുമില്ലെങ്കിലും കെട്ടിടത്തിന് ഹോട്ടൽ നടത്താൻ ലൈസൻസ് കോഴിക്കോട് കോർപറേഷൻ രേഖകളിൽ

കോഴിക്കോട് കോർപറേഷൻ പരിധിയിൽ 35 കെട്ടിടങ്ങൾക്ക് അനധികൃതമായി നമ്പർ നൽകിയതായി കണ്ടെത്തി. കോർപറേഷൻ നിയോഗിച്ച ആറംഗ സ്ക്വാഡിന്റെ പരിശോധനയിലാണു കണ്ടെത്തൽ. ഇക്കാര്യം മേയർ ബീന ഫിലിപ് സ്ഥിരീകരിച്ചു. ഇത്തരം കെട്ടിടങ്ങൾ ഇനിയുമുണ്ടെന്നും പരിശോധന നടക്കുകയാണെന്നും മേയർ പറഞ്ഞു.
എന്നാൽ കോർപറേഷനിൽ നിന്ന് അനധികൃതമായി നമ്പർ കിട്ടിയതിൽ സിപിഎം പ്രാദേശിക നേതാവിന്റെ കെട്ടിടവും ഉൾപ്പെടുന്നു. രണ്ടു പതിറ്റാണ്ടായി കോർപറേഷന്റെ അനുമതി കിട്ടാതിരുന്ന കെട്ടിടം സിപിഎം ബ്രാഞ്ച് സെക്രട്ടറി രണ്ടു വർഷം മുൻപ് വാങ്ങി പുതുക്കിപ്പണിതതോടെയാണ് നമ്പർ ലഭിച്ചത്. കെട്ടിടത്തിൽ 5 വർഷത്തേക്ക് വ്യാപാരം നടത്താനുള്ള ലൈസൻസും കോർപറേഷൻ നൽകി.
എന്നാൽ ഇങ്ങനെയൊരു കെട്ടിടത്തിന് നമ്പർ നൽകിയതായി കോർപറേഷൻ രേഖകളിൽ എവിടെയുമില്ല എന്നതാണ് അത്ഭുതം.കെട്ടിടത്തിൽ ഹോട്ടൽ ആരംഭിക്കാൻ വ്യാജ നമ്പർ ഉപയോഗിച്ചു നൽകിയ അപേക്ഷയിലാണു കോർപറേഷൻ ആരോഗ്യവിഭാഗം അനുമതി നൽകിയത്.
എരഞ്ഞിപ്പാലം സ്വദേശി ഷരീഫിന്റെ ഉടമസ്ഥതയിൽ ഫ്രാൻസിസ് റോഡിലുള്ള രണ്ടുമുറിക്കെട്ടിടത്തിന് പല കാരണങ്ങളാൽ കോർപറേഷൻ അനുമതി നിഷേധിച്ചതാണ്. എന്നാൽ രണ്ടു വർഷം മുൻപ് സിപിഎമ്മിന്റെ അന്നത്തെ പള്ളിക്കണ്ടി ബ്രാഞ്ച് സെക്രട്ടറി എൻ.വി.അബ്ദുൽ നാസർ കെട്ടിടം വാങ്ങി പുതുക്കിപ്പണിതു.
റോഡിനു വീതികൂട്ടാനിരിക്കെ പുതിയ കെട്ടിടങ്ങൾക്ക് അനുമതി നൽകില്ലെങ്കിലും അബ്ദുൽ നാസർ കെട്ടിടത്തിനു നമ്പർ സംഘടിപ്പിച്ചു–(58/924 A).കെട്ടിടം വാടകയ്ക്ക് എടുത്തവർ ഇതേ നമ്പർ ഉപയോഗിച്ച് 5 വർഷത്തേക്ക് ഹോട്ടൽ നടത്താനുള്ള ലൈസൻസും കോർപറേഷനിൽ നിന്നു സംഘടിപ്പിച്ചു.
എന്നാൽ രേഖകളിൽ ഇങ്ങനെയൊരു കെട്ടിടവും, നമ്പറുമില്ലെങ്കിലും ഈ നമ്പറിലെ കെട്ടിടത്തിന് ഹോട്ടൽ നടത്താൻ ലൈസൻസ് നൽകിയതിന്റെ രേഖ കോർപറേഷനിലുണ്ട്. കെട്ടിട നമ്പർ ക്രമക്കേട് അന്വേഷിക്കാൻ കോർപറേഷൻ നിയോഗിച്ച ആറംഗ സ്ക്വാഡിന്റെ പരിശോധനയിൽ ഒരു റവന്യു ഇൻസ്‌പെക്ടർ, മൂന്ന് ക്ലാർക്കുമാർ, ഒരു ഹെൽത്ത് ഇൻസ്‌പെക്ടർ, ഒരു ഓവർസീയർ എന്നിവരാണുള്ളത്.
https://www.facebook.com/Malayalivartha

























