ഏറ്റുമാനൂരിൽ വീടിന് മുകളിലേയ്ക്ക് കൽക്കെട്ട് ഇടിഞ്ഞ് വീണു; പത്തടി ഉയരമുള്ള കൽക്കെട്ടാണ് ഇടിഞ്ഞ് വീണത്; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

പത്തടിയോളം ഉയരമുള്ള കല്‍കെട്ട് വീടിന് മുകളിലേക്ക് ഇടിഞ്ഞുവീണു. വന്‍ദുരന്തം വഴിമാറിയത് തലനാരിഴക്ക്. നഗരസഭ 32ആം വാര്‍ഡില്‍ കാഞ്ഞിരംകാലായില്‍ എം.കെ. സെബാസ്റ്റ്യെന്‍റ വീടാണ് തകര്‍ന്നത്. അയല്‍വാസി കറ്റുവെട്ടില്‍ മുഹമ്മദിെന്‍റ പുരയിടത്തിലെ കല്‍കെട്ടാണ് ഇടിഞ്ഞത്.
വെള്ളിയാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് സംഭവം. വീട് പൂര്‍ണമായും തകര്‍ന്നനിലയിലാണ്. വീട്ടുപകരണങ്ങള്‍ മണ്ണിനടിയിലായി. അപകടം നടക്കുമ്പോള്‍ സെബാസ്റ്റ്യന്റെ ഭാര്യ അടുക്കളയില്‍ പാചകം ചെയ്യുകയായിരുന്നു. ശബ്ദംകേട്ട് ഓടിമാറിയതിനാല്‍ ദുരന്തം ഒഴിവായി. ആറുലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായി വീട്ടുടമ പറഞ്ഞു.
https://www.facebook.com/Malayalivartha

























