ഗൂഢാലോചന കേസ് റദ്ധാക്കാനാകില്ല; സ്വപ്‍ന പറഞ്ഞ ആരോപണങ്ങൾ പ്രതിപക്ഷം ആയുധമാക്കിയതാണ്; ഗൂഢാലോചന കേസിൽ വിശദമായ അന്വേഷണം വേണം; സ്വപ്നയ്ക്കെതിരെയെടുത്ത ഗൂഢാലോചന കേസിൽ സർക്കാർ ഹൈക്കോടതിയിലേക്ക്

സ്വപ്നയ്ക്കെതിരെയുള്ള ഗൂഢാലോചന കേസിൽ സർക്കാർ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്. സ്വപ്നയ്ക്കെതിരെയെടുത്ത ഗൂഢാലോചന കേസ് റദ്ധാക്കാനാകില്ലെന്ന് തറപ്പിച്ചു പറഞ്ഞിരിക്കുകയാണ് സർക്കാർ. സ്വപ്‍ന പറഞ്ഞ ആരോപണങ്ങൾ പ്രതിപക്ഷം ആയുധമാക്കിയതാണെന്നും സർക്കാർ വിമർശിച്ചിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഗൂഢാലോചന കേസിൽ വിശദമായി അന്വേഷണം വേണമെന്ന വാദമുന്നയിക്കുകയാണ് സർക്കാർ.
ഗൂഢാലോചന കേസ് റദ്ധാക്കാതിരിക്കാൻ ഹൈക്കോടതിയിലേക്ക് നീങ്ങുകയാണ് . എന്തായാലും ഗൂഢാലോചന കേസ് സ്വപ്നക്കെതിരെ ചുമത്തിയതിൽ നിന്നും പിന്നോട്ടില്ല എന്ന് തറപ്പിച്ച് പറഞ്ഞിരിക്കുകയാണ് സർക്കാർ . അതുകൊണ്ട് തന്നെ ഇതുമായി ബന്ധപ്പെട്ട നടപടികൾ ഉണ്ടാകും. സ്വപ്‌ന സുരേഷ് പ്രതിയായ ഗൂഢാലോചന കേസില്‍ ഷാജ് കിരണ്‍ രഹസ്യമൊഴി നല്‍കിയിരുന്നു. സ്വപ്‌നയ്‌ക്കെതിരായ ഡിജിറ്റല്‍ തെളിവുകള്‍ സഹിതമാണ് കോടതിയില്‍ രഹസ്യമൊഴി നല്‍കിയതെന്ന് ഷാജ് കിരണ്‍ വ്യക്തമാക്കിയിരുന്നു.
ഗൂഢാലോചന കേസിൽ സ്വപ്ന സുരേഷ് ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരായിരുന്നു . കെ ടി ജലീലിൽ നൽകിയ പരാതിയിലാണ് തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.കെ ടി ജലീൽ നൽകിയ കേസിൽ സ്വപ്നയ്ക്കെതിരെ ഗൂഢാലോചന, കലാപശ്രമം എന്നീ കുറ്റങ്ങൾ ചുമത്തിയിരുന്നു. ഇതെല്ലാം ചേർത്താണ് കേസ് എടുത്തത്. ഗൂഢാലോചന കേസിൽ സ്വപ്ന മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയിൽ സമർപ്പിക്കുകയുണ്ടായി. കേസ് റദ്ദാക്കണമെന്ന് സ്വപ്ന കോടതിയോട് ആവശ്യപ്പെട്ടപ്പോൾ എന്തുകൊണ്ട് കേസ് റദ്ദാക്കണമെന്ന് വ്യക്തമാക്കണമെന്ന് സ്വപനയോട് കോടതി ചോദിച്ചിരുന്നു .
ഗൂഢാലോചന കേസിൽ പോലീസിനെതിരെ രൂക്ഷ വിമർശനം ഉയർത്തി സ്വപ്‍ന നേരത്തെ രംഗത്ത് വന്നിരുന്നു. ഗൂഢാലോചന കേസിലെ ചോദ്യം ചെയ്യലിന്റെ പേരിൽ പോലീസ് പീഡനം എന്നാണ് സ്വപ്ന ആരോപിച്ചത് . പോലീസ് കള്ളക്കേസിൽ കുടുക്കും എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച ഉപ ഹർജിയിൽ സ്വപ്‍ന വ്യക്തമാക്കിയിരുന്നു . പോലീസിനെതിരെ രൂക്ഷ വിമർശനമാണ് സ്വപ്ന നടത്തിയത്.
ഗൂഢാലോചന കേസിൽ ചോദ്യം ചെയ്യലിനായി പോലീസ് വിളിച്ചു . എന്ന അവർ ചോദിച്ചത് ഈഡിക്ക് കൊടുത്ത രഹസ്യമൊഴിയിൽ എന്തൊക്കെയാണ് ഉണ്ടായിരുന്നത് എന്നാണ്. മാത്രമല്ല കള്ള കേസുകളിൽ കുടുക്കുമെന്ന ഭീഷണിയും പോലീസ് മുഴക്കിയെന്ന് സ്വപ്ന വ്യക്തമാക്കി. അതേസമയം ഗൂഢാലോചന കേസിൽ സ്വപ്ന സുരേഷ് ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരായിരുന്നു .
https://www.facebook.com/Malayalivartha



























