മങ്കിപോക്സ് സ്ഥരീകരിച്ച കണ്ണൂർ സ്വദേശിയുടെ റൂട്ട് മാപ്പ് പുറത്ത്, മംഗളൂരുവില്‍ വിമാനമിറങ്ങിയപ്പോൾ തന്നെ നേരിയ പനിയും അസ്വസ്ഥതയും, റസ്റ്റോറന്റില്‍ കയറി ചായകുടിച്ചു, ത്വക്കില്‍ പോളകള്‍ കണ്ടതോടെ സ്വന്തം ബൈക്കില്‍ പയ്യന്നൂരിലെ ചര്‍മരോഗവിദഗ്‌ധനെ കണ്ടു, യുവാവിന്റെയൊപ്പം സഞ്ചരിച്ചവരും വീട്ടുകാരും നിരീക്ഷണത്തിൽ

സംസ്ഥാനത്ത് രണ്ടാമതായി മങ്കിപോക്സ് സ്ഥരീകരിച്ച വിദേശത്തുനിന്നെത്തിയ പയ്യന്നൂര്‍ സ്വദേശിയുടെ റൂട്ട് മാപ്പ് തയ്യാറാക്കി. ജൂലായ് 13-ന് ഉച്ചയ്ക്ക് 12.20-ന് ദുബായിയില്‍ നിന്ന് പുറപ്പെട്ട 31-കാരന്‍ വൈകിട്ട് അഞ്ചരയോടെയാണ് മംഗളൂരുവില്‍ വിമാനമിറങ്ങിയത്. നേരിയ പനിയും അസ്വസ്ഥതയും യുവാവിന് അപ്പോഴുണ്ടായിരുന്നു. അവിടെ നിന്ന് ടാക്‌സിയില്‍ നേരേ പയ്യന്നൂര്‍ മുനിസിപ്പാലിറ്റി പരിധിയിലുള്ള വീട്ടിലേക്ക് വരികയായിരുന്നു.
ഹസ്സന്‍ഗുഡിയില്‍വെച്ച് ഡ്രൈവറും യുവാവും റസ്റ്റോറന്റില്‍ കയറി ചായകുടിച്ചിരുന്നു. ത്വക്കില്‍ പോളകള്‍ കണ്ടതിനെതുടര്‍ന്ന് 14-ന് രാവിലെ സ്വന്തം ബൈക്കില്‍ പയ്യന്നൂരിലെ ചര്‍മരോഗവിദഗ്‌ധനെ കണ്ടു. ഇവിടുത്തെ പരിശോധനയിലാണ് രോഗം സംശയിക്കുന്നത്.അദ്ദേഹം വിവരം ആരോഗ്യവകുപ്പ് അധികൃതരെ അറിയിച്ചു.
തുടര്‍ന്ന് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് യുവാവിനെ മാറ്റി. പുണെയിലെ വൈറോളജി ലാബില്‍ ശ്രവം പരിശോധിച്ചപ്പോഴാണ് മങ്കിപോക്സ് ആണെന്ന് തിരിച്ചറിഞ്ഞത്.
നിലവിൽ യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണ്.മങ്കിപോക്സിന് പ്രത്യേക മരുന്ന് കണ്ടുപിടിക്കാത്തതിനാല്‍ ലക്ഷണങ്ങള്‍ നോക്കിയാണ് മരുന്നുകളും ചികിത്സയും. രോഗികള്‍ക്ക് ഐസൊലേഷന്‍ വാര്‍ഡ് സൗകര്യം ഒരുക്കിയിട്ടുണ്ട്. യുവാവിന്റെയൊപ്പം സഞ്ചരിച്ചവരും വീട്ടുകാരും നിരീക്ഷണത്തിലാണ്.
https://www.facebook.com/Malayalivartha























