തിരുവനന്തപുരത്ത് ഗര്‍ഭിണിയായ യുവതിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി; രഞ്ജിനിയുടെ മൃതദേഹം കണ്ടെത്തിയത് കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിയ നിലയിൽ

തിരുവനന്തപുരത്ത് ഗര്‍ഭിണിയായ യുവതിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയതായി റിപ്പോർട്ട്. വക്കം സ്വദേശി സുനുവിന്റെ ഭാര്യ രഞ്ജിനിയാണ് (35) മരിച്ചത്. തന്റെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിയ നിലയിലാണ് രഞ്ജിനിയുടെ മൃതദേഹം കണ്ടെത്തിയിരിക്കുന്നത്.
പിന്നാലെ സംഭവവുമായി ബന്ധപ്പെട്ട് ഭര്‍തൃപീഡനം ആരോപിച്ച് ബന്ധുക്കള്‍ കടയ്ക്കാവൂര്‍ പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവ് സുനുവിനെ കടയ്ക്കാവൂര്‍ പൊലീസ് കസ്റ്റഡിലെടുത്തിരിക്കുകയാണ്. ഇയാളെ ചോദ്യം ചെയ്ത് വരുകയാണെന്ന് പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha























