ഫെമ ലംഘനം കിഫിബി കട്ടപ്പുറത്താകും പിണറായിക്ക് പണി വരുന്ന വഴി

മസാല ബോണ്ട് കേസില്‍ വിദേശനാണയ നിയന്ത്രണചട്ടം ലംഘിച്ചെന്ന് തെളിഞ്ഞാല്‍ കിഫ്ബി പ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധിയിലാകും. പിഴയായി മാത്രം 6,450 കോടി രൂപ കിഫ്ബി നല്‍കേണ്ടിയും വരും. കേസിന്റെ പ്രാഥമിക മൊഴിയെടുപ്പ് പൂര്‍ത്തിയായാല്‍ മസാലബോണ്ടില്‍ നിക്ഷേപമിറക്കിയവരുടെ സമ്പത്തിന്റെ ഉറവിടം തേടുന്നതിലേക്ക് ഇ.ഡി. തിരിയും.
കിഫ്ബിയിലൂടെയാണ് സംസ്ഥാനത്തിന്റെ വികസനപ്രവര്‍ത്തനങ്ങളിലേറെയും എന്നതിനാല്‍ സംസ്ഥാന സര്‍ക്കാരിനെ അതിഗുരുതമായി ബാധിക്കുന്ന കേസായി ഇത് മാറാം. മുന്‍ ധനമന്ത്രി തോമസ് ഐസക് ഇ.ഡി.ക്ക് മുന്നില്‍ ഹാജരാകാനുള്ള നോട്ടീസിനോട് പ്രതികരിച്ചില്ലെങ്കില്‍ ഒരിക്കല്‍ കൂടി നോട്ടീസ് അയക്കാനാണ് അന്വേഷണസംഘം ആലോചിക്കുന്നത്.
സംസ്ഥാനത്തിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് സമാഹരിക്കാനായി കേരള അടിസ്ഥാനസൗകര്യ നിേക്ഷപഫണ്ട് നിയമപ്രകാരം സ്ഥാപിതമായ ധനകാര്യ ബോര്‍ഡ് കോര്‍പറേറ്റാണ് കിഫ്ബി. ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലൂടെ 2019 മേയ് 17ന് മസാല ബോണ്ടുകള്‍ വിതരണംചെയ്തു. 7.23 ശതമാനം പലിശയ്ക്കു 2,150 കോടി രൂപയാണു ഇങ്ങനെ സമാഹരിച്ചത്. ഇതില്‍ സി.എ.ജി. ക്രമക്കേട് കണ്ടെത്തിയതോടെ മസാലബോണ്ട് വിവാദത്തിലായി. പിന്നാലെയാണ് ഇ.ഡി. കേസെടുത്തത്. കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ട തുകയുടെ മൂന്നിരട്ടിവരെ പിഴയായി ഈടാക്കാമെന്നാണ് ഫെമ നിയമത്തിലെ സെക്ഷന്‍ 13ല്‍ വ്യവസ്ഥ ചെയ്യുന്നത്. അങ്ങനെയെങ്കില്‍ ചുമത്താവുന്ന പരമാവധി പിഴത്തുക 6,450 കോടിരൂപയാണ്.
വിദേശ വായ്പയെടുക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ല. രാജ്യത്തിനുള്ളില്‍ നിന്നു മാത്രമേ സഞ്ചിതനിധി സെക്യൂരിറ്റിയായി നല്‍കി വായ്പയെടുക്കാനാകു. ഇതിനുവേണ്ടി സംസ്ഥാനം നിയമം നിര്‍മിക്കണം. കിഫ്ബിപോലുള്ള കോര്‍പറേറ്റ് സംവിധാനത്തിലൂടെയും ഇപ്രകാരം വിദേശവായ്പ എടുക്കാനാകില്ലെന്ന് സി.എ.ജി. കണ്ടെത്തിരുന്നു. ഇതും ഇ.ഡി.യുടെ കേസിന്റെ അടിസ്ഥാനമാവും. എന്നാല്‍ വ്യക്തികള്‍, ചാരിറ്റബിള്‍ ട്രസ്റ്റുകള്‍, ബോഡി കോര്‍പറേറ്റുകള്‍, കമ്പനികള്‍ എന്നിവയ്ക്ക് വിദേശവായ്പ വാങ്ങുന്നതിനായി തടസ്സമില്ല എന്ന ഭരണഘടനയിലെ വാചകങ്ങളാണ് കിഫ്ബിയെ ന്യായീകരിക്കാന്‍ സംസ്ഥാനം ഉന്നയിക്കുന്നത്.
https://www.facebook.com/Malayalivartha























