വയനാട് രണ്ടുമാസം മുമ്പു ടാര്‍ചെയ്ത ചാമപ്പാറ കൊളവള്ളി റോഡ് തകര്‍ന്ന നിലയില്‍..... സംഭവത്തില്‍ അന്വേഷണമാവശ്യപ്പെട്ട് പരാതിയുമായി നാട്ടുകാര്‍ രംഗത്ത്

വയനാട് രണ്ടുമാസം മുമ്പു ടാര്‍ചെയ്ത ചാമപ്പാറ കൊളവള്ളി റോഡ് തകര്‍ന്ന നിലയില്‍..... സംഭവത്തില്‍ അന്വേഷണമാവശ്യപ്പെട്ട് പരാതിയുമായി നാട്ടുകാര്‍ രംഗത്ത്.
പഞ്ചായത്തിന്റെ അതിര്‍ത്തിയിലൂടെയുള്ള ചാമപ്പാറ-കൊളവള്ളി തീരദേശ പാതയിലെ 2.5 കിലോമീറ്റര്‍ ഭാഗമാണ് രണ്ടുമാസം മുമ്പു നിര്‍മിച്ചത്. നാലുമഴ പെയ്തതോടെ റോഡ് പാടെ തകര്‍ന്ന നിലയിലാണ്.
ഒരുകോടിയോളം ചെലവില്‍ നിര്‍മിച്ച പാത രണ്ടുമാസത്തിനുള്ളില്‍ കുഴികളും ചാലുകളുമായതിന്റെ പ്രതിഷേധത്തിലാണ് നാട്ടുകാര്‍ രംഗത്തെത്തിയത്. വളരെയേറെക്കാലത്തെ കാത്തിരിപ്പിനു ശേഷം അനുമതി ലഭിച്ചു നിര്‍മാണം പൂര്‍ത്തീകരിച്ച പാത പെട്ടെന്നു തകര്‍ന്നതില്‍ വ്യാപക ക്രമക്കേടുണ്ടെന്നു പ്രദേശവാസികളായ കക്കാട്ട് ജോണ്‍സന്‍, തെക്കുംപുറത്ത് ജോസ് എന്നിവര്‍ മരാമത്ത് വകുപ്പിലും വിജിലന്‍സിലും നല്‍കിയ പരാതിയില്‍ പറയുന്നു.
റോഡിന്റെ തകര്‍ച്ചയ്ക്കു പ്രധാന കാരണം പശിമയാര്‍മ മേല്‍മണ്ണ് നീക്കം ചെയ്ത് ഉറപ്പില്‍ അടിത്തറ നിര്‍മിക്കാത്തതാണ് . നിര്‍മാണ ഘട്ടത്തില്‍ പലവട്ടം നാട്ടുകാര്‍ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പണി തടയുകയും ചെയ്തിരുന്നു. എസ്റ്റിമേറ്റ് വ്യവസ്ഥകള്‍ പൂര്‍ണമായി പാലിച്ചു നിര്‍മാണം പൂര്‍ത്തീകരിക്കുമെന്നു ബന്ധപ്പെട്ടവര്‍ ഉറപ്പുനല്‍കിയിരുന്നെങ്കിലും നിര്‍മാണത്തിനെത്തിച്ച സാമഗ്രികളില്‍ പലതും കരാറുകാരന്‍ മടക്കികൊണ്ടുപോകുകയും ചെയ്തു.
പാതയോരത്ത് ട്രെയിനേജ് നിര്‍മ്മിച്ചില്ല. മഴ പെയ്യുമ്പോള്‍ റോഡിലേക്കാണ് വെള്ളമൊഴുകുന്നത്. പാതയോരത്തെ വയല്‍ പ്രദേശത്തെ വെള്ളവും റോഡിലേക്കു കുത്തിയൊഴുകുകയാണ്. ശിവന്‍കോവില്‍ പരിസരത്ത് റോഡുകുഴിഞ്ഞ് അടിമണ്ണ് മുകളില്‍ കാണാം. ചില സ്ഥലത്ത് ഉറവച്ചാലുകളുമുണ്ടായി. മഴ മാറിയാലുടന്‍ റോഡിന്റെ തകര്‍ച്ച പരിഹരിക്കാമെന്നു കരാറുകാര്‍ പഞ്ചായത്ത് അധികൃതര്‍ക്ക് ഉറപ്പുനല്‍കി.
https://www.facebook.com/Malayalivartha