അറുപത്തിയെട്ടാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ലൊക്കേഷന്‍ സൗണ്ട് റെക്കോര്‍ഡിസ്റ്റ് പുരസ്‌കാരത്തെ ചൊല്ലി വിവാദം... ജൂറിക്കെതിരെ തുറന്നടിച്ച് നിതിന്‍ ലൂക്കോസും, റസൂല്‍ പൂക്കുട്ടിയും

അറുപത്തിയെട്ടാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ലൊക്കേഷന്‍ സൗണ്ട് റെക്കോര്‍ഡിസ്റ്റ് പുരസ്‌കാരത്തെ ചൊല്ലി വിവാദം.
പൂര്‍ണമായും ഡബ് ചെയ്ത സിനിമയ്ക്ക് സിന്‍ക് സൗണ്ടിന് പുരസ്‌കാരം നല്‍കിയതാണ് വിവാദമായത്. ദൊള്ളു എന്ന കന്നട ചിത്രത്തിനാണ് അവാര്‍ഡ് ലഭിച്ചത്. ജോബിന്‍ ജയറാം എന്നയാളാണ് അവാര്‍ഡ് നേടിയത്.
സിന്‍ക് സൗണ്ടും ഡബ്ബ് സിനിമയും മനസ്സിലാക്കാന്‍ ജൂറിക്ക് കഴിയാത്തത് നാണക്കേട് എന്ന് ചിത്രത്തില്‍ സൗണ്ട് ഡിസൈനിങ് നിര്‍വഹിച്ച മലയാളിയായ നിതിന്‍ ലൂക്കോസ് തുറന്നടിച്ചു. നിതിന്‍ ലൂക്കോസിന്റെ വിമര്‍ശനം ഏറ്റെടുത്ത് ഓസ്‌കര്‍ പുരസ്‌കാര ജേതാവ് റസൂല്‍ പൂക്കുട്ടി ഇക്കാര്യം ഉന്നയിച്ച് ട്വീറ്റ് ചെയ്തിരുന്നു. കന്നഡ ചിത്രമായ ഡൊല്ലുവിനാണ് ലൊക്കേഷന്‍ സൗണ്ട് റെക്കോര്‍ഡിസ്റ്റ് പുരസ്‌കാരം ലഭിച്ചത്. ജോബിന്‍ ജയന്റെ പേരാണ് ജൂറി പ്രഖ്യാപിച്ചത്.
പക്ഷേ ഈ ചിത്രം സ്റ്റുഡിയോയില്‍ റെക്കോര്‍ഡ് ചെയ്തതാണെന്ന് സിനിമയുടെ സൗണ്ട് ഡിസൈനറും സ്ഥിരീകരിച്ചു. ഇത് ഡബ്ബ് സിനിമയാണെന്ന് ഡോള്‍ സിനിമയുടെ സൗണ്ട് ഡിസൈനര്‍ നിതിന്‍ ലൂക്കോസ് ട്വിറ്റ് ചെയ്തു.
ജൂറി സിനിമ കണ്ടിട്ടാണോ അവാര്‍ഡ് കൊടുത്തതെന്ന് അറിയില്ല. ഡബ്ബ് സിനിമയും സിങ്ക് സൗണ്ട് സിനിമയും തമ്മിലുള്ള വ്യത്യാസം അവര്‍ക്ക് കേട്ടിട്ട് മനസിലാവാത്തതാണോ എന്നും അറിയില്ല. ജൂറിക്ക് ഇക്കാര്യത്തില്‍ തെറ്റുപറ്റിയിട്ടുണ്ടെന്നും നിതിന്‍ പറഞ്ഞു.
68മത് ദേശീയ ചലച്ചിത്ര പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു സൂരറൈ പോട്രിലെ അഭിനയത്തിന് അപര്‍ണ ബാലമുരളി മികച്ച നടിയായി. സൂര്യയും അജയ് ദേവ് ഗണും ആണ് മികച്ച നടന്മാര്‍. അയ്യപ്പനും കോശിയിലെ അഭിനയത്തിന് മികച്ച സഹനടനുള്ള അവാര്‍ഡിന് ബിജു മേനോനും അര്‍ഹനായി. നഞ്ചിയമ്മയാണ് മികച്ച പിന്നണി ഗായിക. അന്തരിച്ച സംവിധായകന്‍ സച്ചിക്കാണ് മികച്ച സംവിധായകനുള്ള പുരസ്‌കാരം ലഭിച്ചത്. വിപുല്‍ ഷാ അധ്യക്ഷനായ ജൂറിയാണ് ജേതാക്കളെ പ്രഖ്യാപിച്ചത്.
അയ്യപ്പനും കോശിയും എന്ന മലയാള ചിത്രത്തിന് നാല് അവര്‍ഡുകളാണ് ലഭിച്ചത്. മികച്ച സംഘട്ടനം (മാഫിയ ശശി), മികച്ച പിന്നണി ഗായിക(നഞ്ചിയമ്മ), മികച്ച സഹനടന്‍( ബിജു മേനോന്‍), മികച്ച സംവിധായകന്‍( സച്ചി) എന്നിങ്ങനെയാണ് ചിത്രത്തിന് ലഭിച്ച പുരസ്‌കാരങ്ങള്‍. തനാജി എന്ന ചിത്രത്തിലെ അഭിനയത്തിന് അജയ് ദേവ്ഗണും സൂരറൈ പോട്ര് എന്ന ചിത്രത്തിലെ അഭിനയത്തിന് സൂര്യയും മികച്ച നടനായി. മികച്ച മലയാള സിനിമ 'തിങ്കളാഴ്ച നിശ്ചയം' ആണ്. സെന്ന ഹെഗ്‌ഡെയാണ് ചിത്രത്തിന്റെ സംവിധായകന്‍. മലയാള ചലച്ചിത്രം 'വാങ്കി'ന് ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ പ്രത്യേക പരാമര്‍ശവും ലഭിച്ചു.
ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ മലയാളി തിളക്കം. പത്തിലേറെ മലയാളികള്‍ ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിന് അര്‍ഹരായി. മികച്ച നടനുള്ള പുരസ്‌കാരം സൂര്യയും അജയ് ദേവഗണും നേടിയപ്പോള്‍ 'സൂരരൈ പൊട്രു' എന്ന സിനിമയിലെ അഭിനയത്തിലൂടെ മലയാളത്തിന്റെ പ്രിയ നായിക അപര്‍ണ ബാലമുരളി മികച്ച നടിക്കുള്ള പുരസ്‌കാരം കരസ്ഥമാക്കി. സൂര്യയ്‌ക്കൊപ്പം മത്സരിച്ച് അഭിനയിച്ച അപര്‍ണ ബാലമുരളിക്ക് കരിയറിന്റെ തുടക്കത്തില്‍ തന്നെ ലഭിച്ച പൊന്‍തൂവലാണ് ദേശീയ പുരസ്‌കാരം.
ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ പത്തിലേറെ മലയാളികളും പുരസ്‌കാരത്തിന് അര്‍ഹരായി. ഫീച്ചര്‍ വിഭാഗത്തില്‍ മാത്രം മലയാളത്തിന് എട്ട് പുരസ്‌കാരങ്ങളാണ് ദേശീയ തലത്തില്‍ ലഭിച്ചത്. അന്തരിച്ച സച്ചിക്ക് ലഭിച്ച മികച്ച സംവിധായകനുള്ള പുരസ്‌ക്കാരം അതുല്യ കലാകാരനുള്ള നാടിന്റെ ആദരമായി. ദേശീയ പുരസ്‌കാരത്തില്‍ മലയാളത്തിന്റെ അഭിമാനമായി തിളങ്ങിയത് അയ്യപ്പനും കോശിയുമാണ്. മികച്ച സഹനടനായി ബിജു മേനോനും മികച്ച ഗായികയായി നഞ്ചിയമ്മയും തെരഞ്ഞെടുക്കപ്പെട്ടത് അയ്യപ്പനും കോശിയും സിനിമയിലെ പ്രകടനത്തിനാണ്. സിനിമക്കും ബിജു മേനോനും എല്ലാം അവാര്‍ഡ് കിട്ടുമ്പോള്‍ ആദരിക്കപ്പെടുന്നത് അകലത്തില്‍ വിട വാങ്ങിയ ചിത്രത്തിന്റെ അമരക്കാരന്‍ സച്ചി കൂടിയാണ്.
പ്രസന്ന സത്യനാഥ് ഹെഗ്ഡെയുടെ തിങ്കളാഴ്ച നിശ്ചയം എന്ന സിനിമയ്ക്കാണ് മികച്ച മലയാള സിനിമയ്ക്കുള്ള പുരസ്‌കാരം ലഭിച്ചത്. നോണ്‍ ഫീച്ചര്‍ വിഭാഗത്തിലും മലയാളികള്‍ തിളങ്ങി. നന്ദന്‍ സംവിധാനം ചഡയത് ഡ്രീമിങ് ഓഫ് വര്‍ഡ്സ് മികച്ച വിദ്യാഭ്യാസ ചിത്രം. മികച്ച നടനുള്ള പുരസ്‌കാരത്തിനായി മലയാളി നടന്‍മാരായ ഫഹദ് ഫാസില്‍, പൃഥ്വിരാജ്, ജയസൂര്യ എന്നിവര്‍ അവസാന റൗണ്ട് വരെ പരിഗണിക്കപ്പെട്ടിരുന്നു എന്ന് ജൂറി അംഗം വിജി തമ്പി പറഞ്ഞു.
"
https://www.facebook.com/Malayalivartha