വടകരയില്‍ പോലീസിന്റെ മര്‍ദ്ദനമേറ്റ് മരിച്ചെന്ന് പരാതി ഉയര്‍ന്ന സജീവന്റെ പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഇന്ന് അന്വേഷണ സംഘത്തിന് കൈമാറും.... സംഭവത്തില്‍ അസ്വഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

വടകരയില്‍ പോലീസിന്റെ മര്‍ദ്ദനമേറ്റ് മരിച്ചെന്ന് പരാതി ഉയര്‍ന്ന സജീവന്റെ പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഇന്ന് അന്വേഷണ സംഘത്തിന് കൈമാറും. സംഭവത്തില്‍ അസ്വഭാവിക മരണത്തിന് കേസെടുത്ത് പോലീസ്.
ഇന്നലെ സസ്പെഷനിലാണ് വടകര എസ്ഐ അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്ക് സജീവനെ ആശുപത്രിയിലെത്തിക്കുന്നതില്‍ വീഴ്ച്ച സംഭവിച്ചുവെന്നാണ് പേീലീസ് വിലയിരുത്തുന്നത്.
ജില്ലാ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നതെങ്കിലും ഇതുവരെയും ആരേയും കേസില്‍ പ്രതിചേര്‍ത്തിട്ടില്ല. അച്ചടക്ക നടപടി നേരിടുന്ന വടകര എസ്ഐ, എഎസ്ഐ എന്നിവരെ ജില്ലാ ക്രൈംബ്രാഞ്ച് കൂടുതല്‍ ചോദ്യം ചെയ്‌തേക്കും. സജീവന്റെ ആന്തരിക അവയവങ്ങള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. വടകരയിലെ വീട്ടില്‍ നടന്ന പൊതുദര്‍ശനത്തിന് ശേഷം സജീവന്റെ മൃതദേഹം സംസ്‌കരിച്ചിരുന്നു.
അതേസമയം സജീവന്‍ സ്റ്റേഷനില്‍ വച്ച് ചികിത്സ കിട്ടാതെ മരിച്ചുവെന്നാണ് ആക്ഷേപമുയരുന്നത്. വാഹന അപകടത്തെത്തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത പോലീസ് സംഘം സ്റ്റേഷനില്‍ വച്ച് സജീവനെ മര്‍ദ്ദിച്ചതായി കൂടിയുണ്ടായിരുന്നവര്‍ ആരോപിക്കുകയുണ്ടായി. നെഞ്ച് വേദനയുണ്ടെന്ന് സജീവന്‍ പറഞ്ഞിട്ടു പോലും മുക്കാല്‍ മണിക്കൂറോളം സ്റ്റേഷനില്‍ തന്നെ നിര്‍ത്തിയെന്നും അദ്ദേഹത്തിന്റെ ബന്ധുക്കളും സുഹൃത്തുകളും ആരോപിച്ചിരുന്നു. വാഹനാപകടക്കേസില്‍ വ്യാഴാഴ്ച രാത്രിയാണ് സജീവനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്.
വടകര തെരുവത്ത് വെച്ച് രണ്ട് കാറുകള്‍ തമ്മില്‍ അപകടം ഉണ്ടായിരുന്നു. അപകടത്തെ തുടര്‍ന്ന് നഷ്ടപരിഹാരത്തെ ചൊല്ലി ഇരുകൂട്ടരും തമ്മില്‍ റോഡില്‍ ബഹളമുണ്ടായി. പൊതുസ്ഥലത്ത് ബഹളമുണ്ടാക്കിയതിന്റെ പേരില്‍, ഇതില്‍ ഒരു കാറില്‍ ഉണ്ടായിരുന്ന സജീവനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടായിരുന്നു. മദ്യപിച്ചെന്ന പേരില്‍ മര്‍ദിച്ചെന്നും സജീവന്‍ സ്റ്റേഷന് മുമ്പില്‍ കുഴഞ്ഞുവീണ് മരിച്ചെന്നുമാണ് ബന്ധുക്കളുടെ ആരോപണം.
"
https://www.facebook.com/Malayalivartha