കണ്ണൂരിൽ സ്‌കൂളിൽ മുഖം മൂടി ധരിച്ചെത്തിയ നാലംഗ സംഘത്തിന്റെ ആക്രമണം, അഞ്ചാം ക്ലാസ് വിദ്യാർത്ഥികൾക്ക് പരിക്ക്, കേസെടുത്ത് അന്വേഷണം ആരംഭിച്ച് പോലീസ്

കണ്ണൂരിൽ മുഖം മൂടി ധരിച്ചെത്തിയ നാലംഗ സംഘത്തിന്റെ ആക്രമണത്തിൽ വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. കണ്ണവം യു.പി.സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളായ കണ്ണവം പഴശ്ശി മുക്കിലെ എം. സൂര്യകൃഷ്ണ, പറമ്പുക്കാവ് കോളനിയിലെ റിജിൽ അനീഷ് എന്നിവർക്കാണ് പരിക്കേറ്റത്.പരിക്കേറ്റ കുട്ടികളെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സ്‌കൂളിലെ കഴിഞ്ഞ ദിവസം രാവിലെ 8.30 ഓടെ സ്‌കൂളിൽ എത്തിയപ്പോഴാണ് സംഭവം. മതിൽ ചാടിക്കടന്ന് വന്ന മുഖം മൂടിയിട്ട നാലംഗ സംഘം സൂര്യകൃഷ്ണയെ വിദ്യാർത്ഥികളില്ലാത്ത ക്ലാസ് റൂമിൽ എത്തിച്ച് മർദ്ദിക്കുകയായിരുന്നു എന്നാണ് പരാതി. ഇത് കണ്ട് സ്ഥലത്തെത്തിയ റിജിലിനെയും സംഘം ആക്രമിച്ചു.
സ്‌കൂൾ അധികൃതർ സംഭവം വൈകിയാണ് കുട്ടികളുടെ മാതാപിതാക്കളെ അറിയിച്ചതെന്നും ആശുപത്രിയിൽ കൊണ്ട് പോയതെന്നും പരാതി ഉയർന്നു. എന്നാൽ രക്ഷിതാക്കളെ വിളിച്ചിരുന്നെന്നും വലിയ പരിക്ക് കാണാത്തത് കൊണ്ട് രാവിലെ ആശുപത്രിയിൽ കൊണ്ടു പോയില്ലെന്നും കുട്ടികൾ വേദനയുണ്ടെന്ന് പറഞ്ഞ ഉടനെ ആശുപത്രിയിൽ കൊണ്ടുപോയെന്നുമാണ് സ്‌കൂൾ അധികൃതരുടെ വിശദീകരണം. സംഭവത്തിൽ കണ്ണവം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha