കടലാസ് രഹിത ഹൈക്കോടതി പദ്ധതി.... ആദ്യ ഘട്ടം ഓഗസ്റ്റ് ഒന്നു മുതല്‍... പ്രാരംഭഘട്ടത്തിനു ശേഷം പടിപടിയായി പദ്ധതി പൂര്‍ണ്ണമായി നടപ്പാക്കും

കടലാസ് രഹിത ഹൈക്കോടതി പദ്ധതി.... ആദ്യ ഘട്ടം ഓഗസ്റ്റ് ഒന്നു മുതല്‍... പ്രാരംഭഘട്ടത്തിനു ശേഷം പടിപടിയായി പദ്ധതി പൂര്‍ണ്ണമായി നടപ്പാക്കും.
ആദ്യ ഘട്ടത്തില്‍ ജാമ്യ ഹര്‍ജികളും നികുതിയുമായി ബന്ധപ്പെട്ട ഹര്‍ജികളും പരിഗണിക്കുന്ന കോടതി കടലാസ് രഹിതമാക്കും. ഓഗസ്റ്റ് ഒന്നു മുതലാണ് കടലാസ് രഹിത ഹൈക്കോടതി എന്ന ലക്ഷ്യത്തിലേക്കുള്ള ആദ്യ ഘട്ടം ആരംഭിക്കുക.
രണ്ട് സിംഗിള്‍ ബെഞ്ചുകളും നികുതിയുമായി ബന്ധപ്പെട്ട അപ്പീല്‍ പരിഗണിക്കുന്ന ഡിവിഷന്‍ ബെഞ്ചുമാണ് ഒന്നാം തീയതി മുതല്‍ കടലാസ് രഹിതമാകുന്നത്. ജസ്റ്റീസ് പി ഗോപിനാഥ്, ജസ്റ്റീസ് വിജു എബ്രഹാം, എന്നിവരുടെ ബെഞ്ചായിരിക്കും കടലാസ് രഹിത ഹര്‍ജികള്‍ പരിഗണിക്കുക.
ജസ്റ്റിസ് എസ് വി ഭാട്ടിയും ജസ്റ്റിസ് ബസന്ത് ബാലാജിയും അടങ്ങിയ ഡിവിഷന്‍ ബഞ്ച് അപ്പീല്‍ പരിഗണിക്കും. ഹൈക്കോടതി നടപടികള്‍ പൂര്‍ണ്ണമായും കടലാസ് രഹിതമാക്കുന്നതിനുള്ള പ്രാരംഭ ഘട്ടത്തിനാണ് ഇതോടെ തുടക്കമാകുന്നത്.
കടലാസ് രഹിത ഹൈക്കോടതിയുടെ ഭാഗമായി നേരത്തെ ചീഫ് ജസ്റ്റിസിന്റേത് അടക്കം ആറ് കോടതികളില്‍ സ്മാര്‍ട്ട് കോടതിമുറിയൊരുക്കിയിട്ടുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha