Widgets Magazine
19
Sep / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്രായേൽ നടത്തിയ ആക്രമണം..ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി..തിരക്ക് പിടിച്ച പല നീക്കങ്ങളും നടന്നു കൊണ്ട് ഇരിക്കുകയാണ്..


സ്രായേൽ നടത്തിയ ആക്രമണം..ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി..തിരക്ക് പിടിച്ച പല നീക്കങ്ങളും നടന്നു കൊണ്ട് ഇരിക്കുകയാണ്..


ഗര്‍ഭഛിദ്രത്തിന് ഇരയായ യുവതിയുമായി ഫോണിലൂടെ സംസാരിച്ച് അന്വേഷണസംഘത്തിലെ ഐപിഎസ് ഉദ്യോഗസ്ഥ: ഉടൻ മൊഴി എടുക്കും: യുവതിയുടെ താല്‍പര്യം പരിഗണിച്ച് ആ നീക്കം...


നടി ദിഷാ പഠാനിയുടെ വീടിന് പുറത്ത് വെടിവെപ്പ് നടത്തിയ രണ്ട് അക്രമികളെ പോലീസ് ഏറ്റുമുട്ടലിൽ വധിച്ചു... ശേഷിക്കുന്ന പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്..വീണ്ടും യോഗി എൻകൗണ്ടർ..

പ്രതിദിനം എച്ച്ഐവി ബാധിക്കുന്നവരുടെ എണ്ണം കുതിച്ചുയരുന്നു; ലോകത്താകമാനം പ്രതിദിനം 4,000 ലധികം പേരെ എച്ച്ഐവി ബാധിക്കുന്നതായി ഐക്യരാഷ്ട്രസഭ, ലോകമെമ്പാടും ഓരോ ദിവസവും രോഗബാധിതരാകുന്നത് 4,000 ആളുകൾ..

01 AUGUST 2022 05:10 PM IST
മലയാളി വാര്‍ത്ത

ലോകത്താകമാനം പ്രതിദിനം 4,000 ലധികം പേരെ എച്ച്ഐവി ബാധിക്കുന്നതായുള്ള ഐക്യരാഷ്ട്രസഭയുടെ ഞെട്ടിക്കുന്ന കണക്കാണ് പുറത്ത് വരുന്നത്. അതായത് ഇതുപ്രകാരം പുതിയ എച്ച്ഐവി അണുബാധകൾ കുറയ്ക്കുന്നതിലെ പുരോഗതി മന്ദഗതിയിലാണ് എന്നതാണ്. ലോകമെമ്പാടും തന്നെ ഓരോ ദിവസവും 4,000 ആളുകൾ രോഗബാധിതരാകുകയാണ്. @UNAIDS എച്ച്ഐവി പ്രതിരോധത്തിലും ചികിത്സയിലേക്കുള്ള പ്രവേശനത്തിലും നിക്ഷേപം വർദ്ധിപ്പിക്കാൻ രാജ്യങ്ങളോട് അഭ്യർത്ഥിക്കുന്നു," ഐഎന്ന് ക്യരാഷ്ട്രസഭ ട്വീറ്റ് ചെയ്തു.

അതോടൊപ്പം തന്നെ യുഎന്നിൻറെ എച്ച്ഐവി/എയ്‌ഡ്‌സ് പദ്ധതിയുടെ ഭാഗമായ ഗ്ലോബൽ എച്ച്ഐവി റെസ്പോൺസ് എന്ന പഠനമാണ് ഇക്കാര്യം വ്യക്‌തമാക്കുന്നത്. കൊവിഡ് മൂലം കഴിഞ്ഞ രണ്ട് വർഷക്കാലമായി തന്നെ ഉണ്ടായ പ്രതിസന്ധിയിൽ എച്ച്‌ഐവിക്കെതിരായ പ്രതിരോധ പ്രവർത്തനങ്ങൾ കുത്തനെ കുറഞ്ഞുവെന്നും തൽഫലമായി ദശലക്ഷക്കണക്കിന് ജീവനുകൾ അപകടത്തിലായെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുകയാണ്.

അതേസമയം 2020 നും 2021 നും ഇടയിൽ ആഗോളതലത്തിൽ പുതിയ അണുബാധകളുടെ എണ്ണം 3.6 ശതമാനം കുറയുകയുണ്ടായി. 2016 ന് ശേഷമുള്ള ഏറ്റവും ചെറിയ വാർഷിക ഇടിവാണ് ഇത്. കിഴക്കൻ യൂറോപ്പ്, മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക, ലാറ്റിനമേരിക്ക എന്നിവിടങ്ങളിൽ വർഷങ്ങളായി വാർഷിക എച്ച്ഐവി അണുബാധകൾ വർദ്ധിക്കുന്നതായി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.

അങ്ങനെ ആഗോള തലത്തിൽ എയ്‌ഡ്‌സ് പ്രതിരോധം അപകടത്തിലാണെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നതെന്ന് യുഎൻഎയ്‌ഡ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടർ വിന്നി ബയനിമ പ്രസ്താവനയിൽ ചൂണ്ടിക്കാണിക്കുകയുണ്ടായി. കൂടാതെ എയ്ഡ്‌സ് ഓരോ മിനിറ്റിലും ഒരു ജീവൻ അപഹരിക്കുന്നു. ഫലപ്രദമായ എച്ച്ഐവി ചികിത്സാ സംവിധാനങ്ങൾ ഉണ്ടായിട്ടും 2021-ൽ 6,50,000 എയ്‌ഡ്‌സ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്‌തതെന്ന് വിന്നി ബയനി പറയുകയുണ്ടായി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂളിലെ സുരക്ഷാ സര്‍ക്കാര്‍ സമിതി സ്ഥിരം സംവിധാനമാക്കിക്കൂടേയെന്ന് ഹൈക്കോടതി  (53 minutes ago)

തമിഴ് ഹാസ്യതാരം റോബോ ശങ്കര്‍ അന്തരിച്ചു  (1 hour ago)

രാഹുലിനെതിരെയുളള ലൈംഗികാരോപണം; അന്വേഷണ സംഘത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥയും  (1 hour ago)

തൊഴിലില്ലാത്ത ബിരുദധാരികള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് നിതീഷ് കുമാര്‍  (1 hour ago)

അദാനിക്ക് ക്ലീന്‍ചിറ്റ് നല്‍കി സെബി  (2 hours ago)

കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യ താമസിക്കുന്ന വീട്ടിലെത്തി ഭര്‍ത്താവിന്റെ അതിക്രമം  (3 hours ago)

ഇത് സിനിമ നടന്‍ അല്ല അച്ഛാ, വീട്ടില്‍ മീന്‍ കൊണ്ടുവരുന്ന ആളാണ്: എടി മോളെ നീ കേരളത്തിലോട്ട് വാ കാണിച്ചു തരാമെന്ന് ബേസില്‍ ജോസഫ്  (4 hours ago)

പെട്രോള്‍ പമ്പുകളിലെ ശുചിമുറി യാത്രക്കാര്‍ക്കായി 24 മണിക്കൂറും തുറന്ന് നല്‍കണമെന്ന് ഹൈക്കോടതി  (5 hours ago)

Mossad chief സൂചന നൽകി മൊസാദ് മേധാവി  (5 hours ago)

ഇന്ത്യക്ക് മേല്‍ ചുമത്തിയ 25 ശതമാനം താരിഫ് അമേരിക്ക പിന്‍വലിച്ചേക്കും  (5 hours ago)

എല്ലാവര്‍ക്കും സിപിആര്‍: ലോക ഹൃദയ ദിനത്തില്‍ പുതിയ സംരംഭം; ഹൃദയസ്തംഭനം ഉണ്ടായാല്‍ പ്രഥമ ശുശ്രൂഷയും ചികിത്സയും വളരെ പ്രധാനം  (5 hours ago)

ചൂയിംഗം തൊണ്ടയില്‍ കുടുങ്ങിയ എട്ടുവയസുകാരിയുടെ ജീവന്‍ രക്ഷിച്ച് യുവാക്കള്‍  (5 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (6 hours ago)

നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിൽ മഴ; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (6 hours ago)

ഗർഭഛിദ്രത്തിനിരയായ യുവതി ഇതുവരെ രാഹുലിനെതിരേ നേരിട്ട് പരാതി നൽകിയിട്ടില്ല; പാലക്കാട് എംഎൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുളള ലൈംഗികാരോപണ കേസിൽ അന്വേഷണസംഘത്തിൽ ഐപിഎസ് ഉദ്യോഗസ്ഥയെയും ഉൾപ്പെടുത്തി  (6 hours ago)

Malayali Vartha Recommends