ബാങ്ക് തട്ടിപ്പിന്റെ രക്തസാക്ഷിയായ ഫിലോമിനയുടെ വീട് സന്ദര്‍ശിച്ച് മുന്‍ എംപി സുരേഷ് ഗോപി

കരുവന്നൂര്‍ അടക്കമുള്ള സഹകരണ മേഖലയിലെ വിഷയങ്ങള്‍ സഹകരണ വകുപ്പിന്റെ ചുമതലയുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം നാട്ടുകാര്‍ക്ക് ഉറപ്പുനല്‍കി. ഇത്തരം സംഭവം ഇനി ആവര്‍ത്തിക്കാന്‍ പാടില്ലെന്നും സുരേഷ് ഗോപി പ്രതികരിച്ചു.
പ്രതിഷേധങ്ങളും ആരോപണങ്ങളും രൂക്ഷമായതിന് പിന്നാലെ മന്ത്രി ആര്‍ ബിന്ദുവും ഫിലോമിനയുടെ കുടുംബത്തെ ഇന്ന് സന്ദര്‍ശിച്ചിരുന്നു. പണം നല്‍കിയിരുന്നു എന്ന മന്ത്രിയുടെ പ്രസ്താവനയെ കുടുംബം എതിര്‍ത്തു. വിഷയത്തില്‍ ബന്ധുക്കള്‍ മന്ത്രിയെ അതൃപ്തി അറിയിക്കുകയും ചെയ്തു.
അതേസമയം കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ബാങ്കിലെ മുന്‍ ജീവനക്കാരനായിരുന്ന എം.വി.സുരേഷ് നല്‍കിയ ഹര്‍ജിയാണ് ഒരു വര്‍ഷത്തിനുശേഷം കോടതി ഇന്ന് വീണ്ടും ഹര്‍ജി പരിഗണിക്കുന്നത്.
https://www.facebook.com/Malayalivartha

























