Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

മൂവരുടെയും വേര്‍പാട് നാടിനെ കണ്ണീരിലാഴ്ത്തി....പാസ്റ്ററുടെയും മക്കളുടെയും മരണത്തില്‍ നടുങ്ങി പൂവന്മല ഗ്രാമം, മക്കളെ കോളേജിലേക്ക് കൊണ്ടു വിടാന്‍ പോയ യാത്ര അന്ത്യയാത്രയായി.... അലമുറയിട്ടുകരയുന്ന സഹപാഠികളെ ആശ്വസിപ്പിക്കാനാവാതെ അധ്യാപകര്‍

02 AUGUST 2022 08:30 AM IST
മലയാളി വാര്‍ത്ത

മൂവരുടെയും വേര്‍പാട് നാടിനെ കണ്ണീരിലാഴ്ത്തി.... പാസ്റ്ററുടെയും മക്കളുടെയും മരണത്തില്‍ നടുങ്ങി പൂവന്മല ഗ്രാമം. പൂവന്മല ചര്‍ച്ച് ഓഫ് ഗോഡിലെ പാസ്റ്ററായ വി.എം.ചാണ്ടിയുടെയും മക്കളായ ബ്ലെസി, ഫേബ എന്നിവരുടെയും മരണമാണ് നാടിനെ സങ്കടക്കടലിലാക്കിയത്. കുറച്ചു നേരം മുമ്പ് മുന്നിലൂടെ കടന്നുപോയവര്‍ മരിച്ചുവെന്ന് കേട്ടപ്പോള്‍ പലര്‍ക്കും വിശ്വസിക്കാനായില്ല.

മക്കളെ കോളേജുകളില്‍ കൊണ്ടുവിടാനായി പോകുന്ന വഴിയാണ് വെണ്ണിക്കുളം കല്ലുപാലത്തിന് സമീപത്ത് അപകടമുണ്ടായത്.  പാസ്റ്റര്‍ പൂവന്മല ആരാധനാലയത്തില്‍ എത്തിയിട്ട് ഒരു വര്‍ഷം മാത്രമേ ആയുള്ളൂവെങ്കിലും ഇതിനുള്ളില്‍ ചര്‍ച്ചിലെ അംഗങ്ങളുടെയും നാട്ടുകാരുടെയും പ്രിയങ്കരനായിരുന്നു.


ഏത് ആവശ്യത്തിനും രാപകല്‍ വ്യത്യാസമില്ലാതെ ഓടിയെത്തുന്ന പ്രകൃതമായിരുന്നു . എല്ലാവരോടും വളരെ സ്നേഹത്തോടെ പെരുമാറുന്ന ആളായിരുന്നു പാസ്റ്ററെന്നും ചര്‍ച്ചിലെ അംഗങ്ങള്‍ പറഞ്ഞു. ചര്‍ച്ചിലുള്ള 12 കുടുംബങ്ങളോടും അടുത്ത ബന്ധമാണ് പുലര്‍ത്തിവന്നത്. എല്ലാ ദിവസവും പാസ്റ്റര്‍ തന്നെയാണ് ബി.സി.എ. വിദ്യാര്‍ഥിനിയായ ഇളയ മകള്‍ ഫേബയെ പരുമല മാര്‍ ഗ്രിഗോറിയോസ് കോളേജില്‍ കൊണ്ടുപോയിരുന്നത്.

ഇടുക്കി സ്വദേശിയായ പാസ്റ്റര്‍ 21 വര്‍ഷമായി സുവിശേഷ പ്രവര്‍ത്തനം നടത്തിവരുന്നു. 2021 ജൂണിലാണ് പൂവന്മലയിലെത്തിയത്. അതിന് മുമ്പ് മൂന്നുവര്‍ഷം എഴുമറ്റൂര്‍ ചര്‍ച്ച് ഓഫ് ഗോഡിലായിരുന്നു. മൃതദേഹം ഇന്നു രാവിലെ എട്ടുമതല്‍ 11 വരെ കുമ്പനാട്ടെയും 12 മുതല്‍ രണ്ടുവരെ പൂവന്മലയിലെയുംചര്‍ച്ച് ഓഫ് ഗോഡ് ആരാധനാലയങ്ങളില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. തുടര്‍ന്ന് സ്വദേശമായ ഇടുക്കിയിലേക്ക് കൊണ്ടുപോകും.

അതേസമയം പുറമറ്റത്തെ അപകടവിവരം അറിയാതെ തിങ്കളാഴ്ച പതിവുപോലെ പരുമല മാര്‍ ഗ്രിഗോറിയോസ് കോളേജില്‍ ക്ലാസ് ആരംഭിച്ചു. പിന്നീടാണ് വാഹനാപകടത്തില്‍ ബി.സി.എ. അവസാന സെമസ്റ്റര്‍ വിദ്യാര്‍ഥിനി ബ്ലെസി ചാണ്ടി മരണപ്പെട്ടെന്ന വാര്‍ത്ത പരന്നത്. തങ്ങളുടെ സഹപാഠി മരിച്ചെന്ന വിവരം വിശ്വസിക്കാനാകാത്ത വിഷമത്തിലാണ് ബി.സി.എ. ബിരുദ വിദ്യാര്‍ഥികള്‍. ബ്ലെസി ചാണ്ടിയെ കോളേജിലേക്ക് കൊണ്ടുവിടാന്‍ വരുന്ന വഴിയാണ് അപകടം സംഭവിച്ചത്.

അലമുറയിട്ടുകരയുന്ന സഹപാഠികളെ ആശ്വസിപ്പിക്കാന്‍ അധ്യാപകര്‍ ഏറെ പാടുപെട്ടു. മറ്റ് വിദ്യാര്‍ഥികള്‍ക്ക് മാതൃകയായിരുന്നു ബ്ലെസിയുടെ പെരുമാറ്റമെന്ന് അധ്യാപകന്‍ എയ്ഞ്ചലോ രെഞ്ചു മാത്യു പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ച കോളേജില്‍ നടന്ന രക്ഷാകര്‍തൃ യോഗത്തില്‍ പിതാവ് വി.എം.ചാണ്ടി സജീവമായി പങ്കെടുത്തിട്ടുണ്ടായിരുന്നു. ബ്ലെസിയെ എല്ലാ ദിവസവും കോളേജില്‍ കൊണ്ടുവിട്ടിരുന്നത് പിതാവ് ആയിരുന്നതിനാല്‍ സഹപാഠികളുമായും നല്ല അടുപ്പം പുലര്‍ത്തിയിരുന്നു.  ഭര്‍ത്താവും മക്കളും മരിച്ചതോടെ ഷാന്റി ഒറ്റയ്ക്കായി.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു  (18 minutes ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (1 hour ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം  (1 hour ago)

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (2 hours ago)

തിരുവനന്തപുരത്ത് എത്തിയ ചെന്നിത്തല ഞെട്ടി..മുഖ്യമന്ത്രി താൻ..?കൺഫ്യൂഷൻ അടിച്ച് രമേശ് കൊച്ചച്ഛനെ കാണാൻ ഉണ്ടെന്ന്..!  (2 hours ago)

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (3 hours ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (3 hours ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (4 hours ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (4 hours ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (4 hours ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (4 hours ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (4 hours ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (4 hours ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (5 hours ago)

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (5 hours ago)

Malayali Vartha Recommends