പ്രശസ്ത കവിയും ഭിഷഗ്വരനുമായിരുന്ന അയ്മൻ അൽ സവാഹിരി ഓർമ്മയായി; ഒസാമ ബിൻ ലാദന് ശേഷം അൽ ക്വയ്ദയെ നയിച്ച് വരികയായിരുന്നു; സാമ്രാജ്യത്വ ശക്തികളുടെ ഡ്രോൺ ആക്രമണത്തിലാണ് സവാഹിരി രക്തസാക്ഷിത്വം വരിച്ചത്; പൂക്കളെയും പൂമ്പാറ്റകളെയും ഏറെ ഇഷ്ടപ്പെട്ടിരുന്നു; മതേതര കേരളത്തിന് തീരാ നഷ്ടമാണ് സവാഹിരിയുടെ വിയോഗം; അയ്മന്‍ അല്‍ സവാഹിരിയുടെ മരണത്തെ പരിഹസിച്ച് സന്ദീപ് ജി

ഭീകര സംഘടനയായ അല്‍-ഖ്വയ്ദയുടെ തലവന്‍ അയ്മന്‍ അല്‍ സവാഹിരിയെ ഡ്രോണ്‍ ആക്രമണത്തിലൂടെ അമേരിക്ക അയ്മന്‍ അല്‍ സവാഹിരിയെ കൊലപ്പെടുത്തിയിരുന്നു. ഈ വിഷയത്തിൽ പരിഹസിച്ച് ഒരു ഫേസ്ബുക്ക് കുറിപ്പ് പങ്കു വച്ചിരിക്കുകയാണ് സന്ദീപ് ജി വാര്യർ. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; പ്രശസ്ത കവിയും ഭിഷഗ്വരനുമായിരുന്ന അയ്മൻ അൽ സവാഹിരി ഓർമ്മയായി .
ഒസാമ ബിൻ ലാദന് ശേഷം അൽ ക്വയ്ദയെ നയിച്ച് വരികയായിരുന്നു . സാമ്രാജ്യത്വ ശക്തികളുടെ ഡ്രോൺ ആക്രമണത്തിലാണ് സവാഹിരി രക്തസാക്ഷിത്വം വരിച്ചത് . പൂക്കളെയും പൂമ്പാറ്റകളെയും ഏറെ ഇഷ്ടപ്പെട്ടിരുന്നു . മതേതര കേരളത്തിന് തീരാ നഷ്ടമാണ് സവാഹിരിയുടെ വിയോഗം എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.
അമേരിക്കയുടെ ഉറക്കം കെടുത്തിയ ഭീകര സംഘടനയായ അല്‍ ഖ്വയ്ദയുടെ തലവനും 2001 സെപ്റ്റംബര്‍ 11 ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്മാരില്‍ ഒരാളുമാണ് അയ്മന്‍ അല്‍ സവാഹിരി. യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ടെലിവിഷനിലൂടെ നടത്തിയ പ്രത്യേക പ്രസ്താവനയിലൂടെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
ഞായറാഴ്ച അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തിലാണ് സവാഹിരിയെ വധിച്ചതെന്ന് യുഎസ് സമയം തിങ്കളാഴ്ച വൈകിട്ട് 7.30 ന് വൈറ്റ്ഹൗസില്‍ നടത്തിയ പ്രസ്താവനയില്‍ ബൈഡന്‍ വിശദീകരിച്ചു.''നീതി നടപ്പായി. ആ ഭീകര നേതാവ് ഇനിയില്ല.'' എന്ന് ബൈഡന്‍ പറഞ്ഞു. ഉസാമ ബിന്‍ ലാദന്റെ വലംകൈയായി പ്രവര്‍ത്തിച്ചിരുന്ന സവാഹിരി, 2011 ല്‍ ലാദനെ യുഎസ് വധിച്ചതിനുശേഷം അല്‍ ഖായിദയുടെ നേതൃത്വം ഏറ്റെടുത്തിരുന്നു.
https://www.facebook.com/Malayalivartha