കോട്ടയത്ത് ഷാപ്പ് ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമം : പ്രതികളെ അറസ്റ്റ് ചെയ്ത് പോലീസ്

കോട്ടയത്ത് ഷാപ്പ് ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികളെ അറസ്റ്റ് ചെയ്ത് പോലീസ്. സംഭവത്തിൽ ഏറ്റുമാനൂർ വെട്ടിമുകൾ ഭാഗത്ത് കല്ലുവെട്ടംകുഴിയിൽ ജസ്റ്റിൻ കെ. സണ്ണി (27), ഏറ്റുമാനൂർ വെട്ടിമുകൾ ഭാഗത്ത് കുറ്റിവേലിൽ അനന്തു ഷാജി (27), മാന്നാനം തെക്കേതടത്തിൽ സച്ചിൻസണ് (27) എന്നിവരെയാണ് പിടികൂടിയത്.
ഇവരെ ഏറ്റുമാനൂർ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. അതേസമയം ഷട്ടർകവല ഭാഗത്തുള്ള കള്ളുഷാപ്പിലെത്തിയ സംഘം ജീവനക്കാരുമായി വാക്കുതർക്കത്തിലേർപ്പെടുകയായിരുന്നു. തുടർന്ന് ജീവനക്കാരനെ കൊല്ലാൻ ശ്രമിക്കുകയും ഷാപ്പിലെ കുപ്പികളും ഫർണിച്ചറും അടിച്ചു തകർക്കുകയുമായിരുന്നു.
അതേസമയം ഇതിനു പിന്നാലെ പ്രതികളെ അന്വേഷിച്ചെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യുകയും ചെയ്തു. ഏറ്റുമാനൂർ സ്റ്റേഷൻ എ സ്എച്ച് പി.ആർ. രാജേഷ് കുമാർ, എസ്ഐമാരായ പ്രശോഭ്, ജോസഫ് ജോർജ്, എം. പ്രദീപ്, സിപിഒമാരായ ഡെന്നി പി. ജോയ്, പ്രവീണ് പി.നായർ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
https://www.facebook.com/Malayalivartha