മൂന്നാറില്‍ ഉരുള്‍പൊട്ടി.... കുണ്ടള എസ്റ്റേറ്റിലാണ് ഉരുള്‍പൊട്ടല്‍..... ഉരുള്‍പൊട്ടലില്‍ ആളപായമില്ല.... രണ്ട് കടകളും ക്ഷേത്രവും മണ്ണിനടിയില്‍, ലയങ്ങളില്‍ താമസിച്ചവരെല്ലാം സുരക്ഷിതര്‍ , 175 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു, മൂന്നാര്‍ വട്ടവട ദേശീയപാതയില്‍ റോഡ് തകര്‍ന്നനിലയില്‍, പുതുക്കുടി ഡിവിഷനില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു

മൂന്നാറില്‍ ഉരുള്‍പൊട്ടി.... കുണ്ടള എസ്റ്റേറ്റിലാണ് ഉരുള്‍പൊട്ടല്‍..... ഉരുള്‍പൊട്ടലില്‍ ആളപായമില്ല. മൂന്നാര്‍ കുണ്ടള എസ്റ്റേറ്റ് പുതുക്കുടി ഡിവിഷനിലാണ് ഉരുള്‍പൊട്ടിയത്. രണ്ട് കടകളും ഒരു ക്ഷേത്രവും മണ്ണിനടിയിലായി . രാത്രി ഒരു മണിയോടെയാണ് ഉരുള്‍പൊട്ടിയത്.ആ സമയത്ത് പ്രദേശത്ത് ആളുകളുണ്ടായിരുന്നില്ല.
175 കുടുംബങ്ങളെ നാട്ടുകാര്‍ അറിയിച്ചതനുസരിച്ചെത്തിയ പൊലീസ് ഫയര്‍ഫോഴ്‌സ് സംഘം മാറ്റിപ്പാര്‍പ്പിച്ചു. പുതുക്കുടി ഡിവിഷനില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. മൂന്നാര്‍ വട്ടവട ദേശീയപാത തകര്‍ന്നു. വട്ടവട ഒറ്റപ്പെട്ടനിലയിലാണ്.
ഉരുള്‍പൊട്ടലില്‍ മൂന്നാര്‍ വട്ടവട സംസ്ഥാന പാതയിലെ പുതുക്കുടിയില്‍ റോഡ് തകര്‍ന്ന നിലയിലാണ്. റോഡ് ഗതാഗതം തടസപ്പെട്ടതിനാല്‍ വട്ടവട ഒറ്റപ്പെട്ടു. ഗതാഗതം പുനസ്ഥാപിക്കുന്നതിനുള്ള ശ്രമം തുടരുന്നു.
അതേസമയം മഴ കുറഞ്ഞതിനെത്തുടര്‍ന്നു കേരളത്തില്‍ റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍ പിന്‍വലിച്ചു. ഇടുക്കി, കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടുണ്ട്.
എന്നാല്‍ ചൊവ്വ വരെ കേരളത്തില്‍ വ്യാപക മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മലയോരത്തും തീരപ്രദേശത്തും ജാഗ്രത നിര്‍ദ്ദേശമുണ്ട്.
"
https://www.facebook.com/Malayalivartha