മാളിയേക്കല്‍ മറിയുമ്മ ഓര്‍മ്മയാവുന്നു..... മലബാറില്‍ മുസ്ലിം സമുദായത്തില്‍ ആദ്യമായി ഇംഗ്ലിഷ് വിദ്യാഭ്യാസം നേടിയ വനിത മാളിയേക്കല്‍ മറിയുമ്മ അന്തരിച്ചു.... 97 വയസായിരുന്നു, വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു, തലശ്ശേരിയുടെ ചരിത്രത്തോടൊപ്പം സ്വന്തം കാല്‍പ്പാടുകള്‍ പതിപ്പിച്ചു നടന്ന വ്യക്തിയാണ് മാളിയേക്കല്‍ മറിയുമ്മയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്

മാളിയേക്കല്‍ മറിയുമ്മ ഓര്‍മ്മയാവുന്നു..... മലബാറില്‍ മുസ്ലിം സമുദായത്തില്‍ ആദ്യമായി ഇംഗ്ലിഷ് വിദ്യാഭ്യാസം നേടിയ വനിത മാളിയേക്കല്‍ മറിയുമ്മ അന്തരിച്ചു.... 97 വയസായിരുന്നു, വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
തലശ്ശേരിയുടെ ചരിത്രത്തിന്റെ വേരുകള്‍ പടര്‍ന്നു കയറിയ മാളിയേക്കല്‍ തറവാട്ടില്‍ നവോത്ഥാനത്തിന്റെ വെളിച്ചമെത്തിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചത് മറിയുമ്മയായിരുന്നു. മുസ്ലീം സമുദായത്തിലെ സ്ത്രീകള്‍ക്ക് പൊതുവിദ്യാഭ്യാസം വിലക്കിയിരുന്ന കാലത്ത് തലശ്ശേരി കോണ്‍വെന്റ് സ്‌കൂളില്‍ നിന്നും ഇംഗ്ലീഷ് പഠിച്ച ചരിത്രമാണ് മറിയുമ്മയ്ക്കുള്ളത്.
പുരോഗമന പക്ഷത്ത് അടിയുറച്ച് നിന്ന് മതനിരപേക്ഷതയ്ക്കായി എക്കാലവും അവര്‍ ശബ്ദമുയര്‍ത്തി. പെണ്‍കുട്ടികള്‍ക്ക് പൊതുസമൂഹത്തില്‍ തുല്യാവകാശത്തിനായി വാദിച്ച ആദ്യ പോരാളികളിലൊരാളാണ് മറിയുമ്മ. സ്ത്രീ മുന്നേറ്റ ചരിത്രത്തില്‍ തലശ്ശേരി അടയാളപ്പെടുത്തിയ വീറുറ്റ വ്യക്തിത്വമായിരുന്നു.
തലശ്ശേരിയുടെ ചരിത്രത്തോടൊപ്പം സ്വന്തം കാല്‍പ്പാടുകള്‍ പതിപ്പിച്ചു നടന്ന വ്യക്തിയാണ് മാളിയേക്കല്‍ മറിയുമ്മയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യാഥാസ്ഥിതികരുടെ വിലക്കുകള്‍ അവഗണിച്ച് ഇംഗ്ലീഷ് വിദ്യാഭ്യാസം നേടി മറ്റുള്ളവര്‍ക്ക് വഴികാട്ടിയായ മറിയുമ്മയുടെ വേര്‍പാട് ഒരു നാടിനെയും പലതലമുറകളെയും ദുഃഖത്തിലാഴ്ത്തുന്നതാണെന്ന് മുഖ്യമന്ത്രി കുറിച്ചു.
മുഖ്യമന്ത്രിയുടെ കുറിപ്പിങ്ങനെ...
തലശ്ശേരിയുടെ ചരിത്രത്തോടൊപ്പം സ്വന്തം കാല്‍പ്പാടുകള്‍ പതിപ്പിച്ചു നടന്ന വ്യക്തിയെയാണ് മാളിയേക്കല്‍ മറിയുമ്മയുടെ വേര്‍പാടിലൂടെ നമുക്ക് നഷ്ടപ്പെട്ടത്. യാഥാസ്ഥിതികരുടെ വിലക്കുകള്‍ അവഗണിച്ച് ഇംഗ്ലീഷ് വിദ്യാഭ്യാസം നേടി മറ്റുള്ളവര്‍ക്ക് വഴികാട്ടിയായിരുന്നു അവര്‍. സ്ത്രീകളുടെ ഉന്നമനത്തിനു വേണ്ടിയും അവരുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ക്കു വേണ്ടിയും പ്രവര്‍ത്തിച്ചു. എന്നും പുരോഗമന മനസ്സ് കാണിച്ച മാളിയേക്കല്‍ മറിയുമ്മ മതസാഹോദര്യത്തിന്റെ പ്രതീകമായി സ്വയം മാറി. അവരുടെ വേര്‍പാട് ഒരു നാടിനെയും പലതലമുറകളെയും ദുഃഖത്തിലാഴ്ത്തുന്നതാണ്. ആ ദുഃഖത്തില്‍ പങ്കുചേരുന്നു.
https://www.facebook.com/Malayalivartha