Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരൊറ്റ രാത്രികൊണ്ട് ഇറാന്റെ കഥ കഴിക്കാന്‍ അമേരിക്ക.. ചൊവ്വാഴ്ച രാത്രി എട്ടു മണിയോടെ രാജ്യം നിശ്ചലമാകുമെന്നും ട്രംപ്.. പുനര്‍നിര്‍മ്മിക്കാന്‍ അവര്‍ക്ക് 100 വര്‍ഷം വേണ്ടിവരും..


സങ്കടക്കാഴ്ചയായി... ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറിയ യുവതി ലോറിയിടിച്ച് മരിച്ചു


ദിവസം 80,000 തീർത്ഥാടകരെ മാത്രമേ സന്നിധാനത്തേക്ക് കടത്തിവിടാവൂ... ശബരിമലയിൽ മണ്ഡല, മകരവിളക്ക് തീർത്ഥാടനം കൂടുതൽ സുരക്ഷിതവും സുഗമവുമാക്കാൻ വെർച്വൽക്യൂ ബുക്കിംഗിൽ അടക്കം മാറ്റങ്ങൾ നിർദ്ദേശിച്ച് ഹൈക്കോടതി ഉത്തരവ്


ഇന്ന് കലാശക്കൊട്ട്.... കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..

ഒരു രാത്രി പോലും മര്യാദക്ക് ഉറങ്ങാന്‍ സാധിച്ചിട്ടില്ല... കൂടെ ഉണ്ടായിരുന്നവരുടെ അതിക്രമങ്ങള്‍ കാരണം - മേക്കപ്പ് ആര്‍ട്ടിസ്റ്റ് സീമ വിനീത്

28 AUGUST 2022 03:30 PM IST
മലയാളി വാര്‍ത്ത

More Stories...

കേരളത്തിലെത്തിയ ആഭ്യന്തരമന്ത്രി അമിത് ഷായെ പിണറായി വിജയൻ അത്ഭുതപ്പെടുത്തി കളഞ്ഞു..കേരളത്തിന്റെ വികസനം കണ്ടല്ല.. കോടാനുകോടികൾ കൊണ്ട് പിണറായി സ്വന്തം സാമ്രാജ്യം കെട്ടിപ്പടുത്തതുകണ്ടാണ് അമിത് ഷാ അത്ഭുതപ്പെട്ടത്..

കാഞ്ഞിരംകുളം പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ രണ്ട് വീടുകളിൽ കവർച്ച...

ആറുമണിക്കുശേഷം പരസ്യപ്രചാരണം നടത്തിയാൽ കർശന നടപടി.... വോട്ടെടുപ്പ് കേന്ദ്രങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗത്തിന് നിയന്ത്രണമേർപ്പെടുത്തി

സങ്കടക്കാഴ്ചയായി... ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറിയ യുവതി ലോറിയിടിച്ച് മരിച്ചു

ദിവസം 80,000 തീർത്ഥാടകരെ മാത്രമേ സന്നിധാനത്തേക്ക് കടത്തിവിടാവൂ... ശബരിമലയിൽ മണ്ഡല, മകരവിളക്ക് തീർത്ഥാടനം കൂടുതൽ സുരക്ഷിതവും സുഗമവുമാക്കാൻ വെർച്വൽക്യൂ ബുക്കിംഗിൽ അടക്കം മാറ്റങ്ങൾ നിർദ്ദേശിച്ച് ഹൈക്കോടതി ഉത്തരവ്

ദുരിതപൂര്‍ണമായ ഭൂതകാലത്തെ കുറിച്ച് തുറന്നുപറഞ്ഞ് മേക്കപ്പ് ആര്‍ട്ടിസ്റ്റ് സീമ വിനീത്. പുരുഷനും സ്ത്രീയും എന്ന നിലയില്‍ അനുഭവിക്കുന്നതിനേക്കാള്‍ കൂടുതല്‍ സംഘര്‍ഷങ്ങളിലൂടെ കടന്നുപോകാന്‍ വിധിക്കപ്പെട്ടവരാണ് ട്രാന്‍സ് വ്യക്തികള്‍. തന്റെ ഐഡന്റിറ്റി കാരണം വല്ലാതെ നോവിച്ചുവെന്നും ജോലി ചെയ്യുന്ന സമയത്ത് കൂടെയുള്ളവരുടെ അതിക്രമങ്ങള്‍ കാരണം ഒരു രാത്രി പോലും മര്യാദയ്ക്ക് ഉറങ്ങാന്‍ സാധിച്ചില്ലെന്നും സീമ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

സീമയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ...

ആദ്യത്തെ പോസ്റ്റില്‍ പറയുന്നത്

ഇന്ന് എന്തൊക്കെയോ പേപ്പേഴ്‌സ് തിരയുന്നതിന്റെ ഇടയില്‍ കിട്ടിയ കുറച്ചു കടലാസ് കഷ്ണങ്ങള്‍ വെറും കഷ്ണങ്ങള്‍ അല്ല എന്റെ ജീവിതത്തിന്റെ ഒരു ഏട് തന്നെയാണ് ഇതൊക്കെ...18. 19 വയസ്സ് പ്രായമുള്ളപ്പോള്‍ ജീവിതത്തിനു പക്വത മുളക്കും മുന്നേ അന്നു മുതല്‍ക്കെ ഈ ജനിച്ച ശരീരത്തിനോട് അകല്‍ച്ച തോന്നിത്തുടങ്ങിയ കാലം. സ്വന്തം വീട്ടില്‍ നിന്നുള്ള അവഗണന എല്ലാത്തിലും ഒരു മാറ്റി നിര്‍ത്തല്‍ എന്നേക്കാള്‍ ഏറെ എന്തോ എന്നേക്കാള്‍ ഇളയവന് കൊടുക്കുന്ന പരിഗണന ജീവിതത്തിലെ ശരീരത്തിനോട് തോന്നിയപോലെ ഈ ജന്മത്തിനോടും തോന്നി തുടങ്ങിയിരുന്നു അന്ന് പഠിപ്പും പാതി വഴിയിലുപേക്ഷിച്ചു നാട്ടില്‍ നില്‍ക്കാന്‍ തോന്നാത്ത ഒരു അവസ്ഥ മരിക്കാന്‍ എന്തോ ഒരു പേടി പോലെ എന്റെ സങ്കടങ്ങള്‍ കേള്‍ക്കാന്‍ ഞാന്‍ ഉറങ്ങുന്ന ആ നിലത്തെ പായയും എന്റെ കണ്ണീര്‍ വീണു കുതിര്‍ന്ന തലയിണയും മാത്രം....


ഒരു ജോലി അത്യാവശ്യമായി തോന്നി പക്ഷേ അത് എന്റെ നാട്ടില്‍ വേണ്ട.. എന്നും പത്രം നോക്കും എന്തേലും എനിക്ക് പറ്റിയത് ഉണ്ടോ എന്ന് അങ്ങിനെ ഒരു ദിവസം എനിക്ക് എന്തോ ഈ പരസ്യം കണ്ടപ്പോള്‍ ചെയ്യാന്‍ കഴിയും എന്ന് തോന്നി. രോഗി പരിചരണം ആണ്. വയസായ മനുഷ്യരെ നോക്കണം ... രണ്ടും കല്പ്പിച്ചു വിളിച്ചു ആ ഓഫീസിലേക്ക് ജോലിക്ക് താല്പര്യം ഉണ്ടെന്നു അറിയിച്ചു എന്നാല്‍ നാളെ തന്നെ പോന്നോളൂ എന്നായി കയ്യില്‍ ഒരു രൂപ പോലും ഇല്ലാ തൃശൂര്‍ ആണ് സ്ഥലം സ്ഥലം പരിചയവും ഇല്ലാ.... അമ്മയോട് എനിക്ക് ജോലി കിട്ടി നാളെ പോകണം ഒരു ഇരുന്നൂറു രൂപ തരാമോ . ഒരു പുച്ഛ ഭാവം ഇല്ലന്ന് മറുപടിയും ??

പിന്നെ എന്റെ സുഹൃത്തുക്കളില്‍ ഒരാളെ വിളിച്ചു ഇതുപോലെ കാര്യം പറഞ്ഞു റിലയന്‍സില്‍ ആണ് ജോലി ഹോംനഴ്സ് ആയി കിട്ടി എന്തേലും ഒരു വരുമാനം ആവുമല്ലോ എന്നെ സഹായിക്കാമോ എന്നോട് പറഞ്ഞു നീ കൊല്ലം വരെ എങ്ങനേലും വാ അവിടെ നിന്നും ഞാന്‍ തരാം പൈസ അങ്ങിനെ ആദ്യമായി കൊല്ലത്തേക്ക് ട്രെയിനില്‍ കള്ളവണ്ടി കയറി.. ?? അവിടെ നിന്നും അവന്‍ തന്ന നൂറ്റി അന്‍പതു രൂപയുമായി തൃശ്ശൂര്‍ക്ക് അങ്ങിനെ ആദ്യമായി നേടിയ ജോലിയും നാലായിരത്തി അഞ്ഞൂറ് രൂപ ശമ്പളവും ??

എനിക്ക് അന്ന് അമ്മയോട് ചോദിച്ചപ്പോള്‍ കാശ് തരാത്തതില്‍ വിഷമം ഒന്നും തോന്നിയില്ല പക്ഷേ അതിനു പിറ്റേ ദിവസം അനിയന് ഹെല്‍മെറ്റ് വാങ്ങി നല്‍കി എന്ന് പറഞ്ഞപ്പോള്‍ എന്തോ ഒരു കുഞ്ഞ് വിഷമം വന്നു.... ജീവിതത്തില്‍ ഒരു ജോലിയും വില കുറച്ചു കാണാത്ത ഒരു വ്യക്തിയാണ് ഞാന്‍ അന്നുവരെ എന്റെ ജീവിതത്തില്‍ ഞാന്‍ കണ്ട ജീവിതങ്ങളായിരുന്നില്ല ഞാന്‍ പരിചരിക്കാന്‍ പോയ മനുഷ്യര്‍ ഒരു പാട് മക്കളുണ്ടായിട്ടും സ്വത്തുക്കള്‍ ഉണ്ടായിട്ടും വേണ്ടപോലെ സ്‌നേഹമോ പരിചരണമോ കിട്ടാതെ പോയ ഒരുപാട് ജീവിതങ്ങളെ കണ്ടു മുട്ടി അവരോടൊപ്പം ചിലവഴിക്കാന്‍ സാധിച്ചു ഇന്നലത്തെ പോലെ മനസ്സിലേക്ക് ഇന്ന് ഓടി എത്തി എന്നിലെ പഴയ ഞാന്‍..... എത്രയോ മാറിയിരിക്കുന്നു....??

രണ്ടാമത്തെ പോസ്റ്റില്‍ പറയുന്നത്

ആദ്യം കണ്ടെത്തിയ ജോലിയില്‍ നിന്നും കിട്ടിയ അവഗണയും കളിയാക്കലുകളില്‍ നിന്നും മാനസിക സംഘര്‍ഷത്തിനോടുവില്‍ കണ്ടെത്തിയ മറ്റൊരു തൊഴില്‍ ..... ഇവിടെ എനിക്ക് തികച്ചും നിരാശപ്പെടേണ്ടി വന്നു ഒരു രാത്രി പോലും മര്യാദക്ക് ഉറങ്ങാന്‍ സാധിച്ചിട്ടില്ല... കൂടെ ഉണ്ടായിരുന്നവരുടെ അതിക്രമങ്ങള്‍ കാരണം കൂടാതെ പകല്‍ നേരിട്ടതോ കൂടെ ജോലി ചെയ്യുന്ന സ്ത്രീകളും പുരുഷന്‍മാരും ,,, മാനേജരും ഉള്‍പ്പടെ എന്റെ കളിയാക്കി എന്റെ ഐഡിന്റിയെ വല്ലാണ്ട് നോവിച്ചു ഒരുപാട് ഒരുപാട് വേദന സഹിക്കേണ്ടി വന്ന മറ്റൊരിടമാണ് പിന്നെ പിന്നെ വൈകുന്നേരത്തെ ഷിഫ്റ്റ് കഴിഞ്ഞാല്‍ അവിടെ നില്‍ക്കാന്‍ പേടിയാണ് അങ്ങിനെ വീട്ടിലേക്ക് തിരിച്ചു പോരും രണ്ടു ബസ് കയറണം മിക്കപോളും രണ്ടാമത്തെ ബസ് പോയിരിക്കും.

പതിമൂന്നു പതിനാലു കിലോമീറ്റര്‍ നടന്നിട്ടുണ്ട് ഒരുപാട് രാത്രികള്‍..... വീട്ടില്‍ എത്തുമ്പോള്‍ എല്ലാരും ഉറക്കമായിട്ടുണ്ടായിരിക്കും പത്തുപേരോളം ഉള്ള കൂട്ടുകുടുംബമായിരുന്നു പുറത്തെ സൈഡില്‍ വാതില്‍ ഇല്ലാത്ത ഒരു മുറിയുടെ മൂലയില്‍ കഷ്ടിച്ച് ഒരാള്‍ക്ക് കിടക്കാം അങ്ങനെ അങ്ങനെ കടന്നു പോയ എത്രയോ രാത്രികള്‍ ജീവിതത്തില്‍ അതൊക്കെ ഇന്നും ഓര്‍ക്കുമ്പോ ഉള്ളിന്റെ ഉള്ളില്‍ ഒരു കനല്‍ ആളും...സീമ കുറിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലയാളി പ്രവാസി താമസസ്ഥലത്തിന് സമീപം വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ....  (11 minutes ago)

ഐപിഎല്ലിൽ ഇന്ന് രാജസ്ഥാൻ റോയൽസ് മുംബൈ ഇന്ത്യൻസിനെ നേരിടും...  (14 minutes ago)

ഐപിഎല്ലിൽ തിങ്കളാഴ്ചത്തെ കൊൽക്കത്ത നൈറ്റ് റൈഡഴ്‌സ്-പഞ്ചാബ് കിങ്‌സ് മത്സരം മഴമൂലം ഉപേക്ഷിച്ചു...  (31 minutes ago)

  ഉംറ നിർവഹിക്കാനായി സൗദി അറേബ്യയിലെത്തിയ പാലക്കാട് പട്ടാമ്പി സ്വദേശിനി ഹൃദയാഘാതം മൂലം മരിച്ചു  (32 minutes ago)

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്...  (36 minutes ago)

പിണറായിയുടെ പദ്ധതിക്ക് ഇനി അധികം ആയുസുണ്ടാവില്ല.  (48 minutes ago)

ഝാൻസി അണക്കെട്ടിൽ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു വിദ്യാർഥി മരിച്ചു... ഒരാളെ കാണാതായി  (1 hour ago)

രാത്രി 8ന് ഇറാൻ നിശ്ചലമാവും.  (1 hour ago)

കാഞ്ഞിരംകുളം പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ രണ്ട് വീടുകളിൽ കവർച്ച...  (1 hour ago)

ഇറാനില്‍ ഭൂചലനം, വന്‍ സ്ഫോടനശബ്ദം,ആണവായുധം..? ഇനി ഹോര്‍മുസ് തനിയെ തുറക്കും..! 12 മണിക്കൂറല്ല..അതിന് മുമ്പേ  (1 hour ago)

ആറുമണിക്കുശേഷം പരസ്യപ്രചാരണം നടത്തിയാൽ കർശന നടപടി.... വോട്ടെടുപ്പ് കേന്ദ്രങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗത്തിന് നിയന്ത്രണമേർപ്പെടുത്തി  (1 hour ago)

ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറിയ യുവതി ലോറിയിടിച്ച് മരിച്ചു  (2 hours ago)

ശബരിമലയിൽ മണ്ഡല, മകരവിളക്ക് തീർത്ഥാടനം കൂടുതൽ സുരക്ഷിതവും സുഗമവുമാക്കാൻ വെർച്വൽക്യൂ ബുക്കിംഗിൽ അടക്കം മാറ്റങ്ങൾ നിർദ്ദേശിച്ച് ഹൈക്കോടത  (2 hours ago)

വൈക്കത്ത്  കർഷകൻ തൂങ്ങിമരിച്ചു  (2 hours ago)

ഇന്ന് മുതൽ ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾ... ഇന്ന് യൂറോപ്യൻ കരുത്തരും മുൻ ചാമ്പ്യന്മാരുമായ റയൽ മഡ്രിഡും ബയേൺ മ്യൂണിക്കും തമ്മിൽ ആദ്യപാദ മത്സരത്തിൽ ഏറ്റുമുട്ടും  (3 hours ago)

Malayali Vartha Recommends