Widgets Magazine 

01
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..

06 APRIL 2026 03:54 PM IST
മലയാളി വാര്‍ത്ത

More Stories...

നിര്‍ബന്ധിത ശിരോവസ്ത്രം ധരിക്കാതെ പൊതുവേദിയില്‍ പാട്ടുപാടി..പ്രമുഖ ഗായികയ്ക്ക് 74 ചാട്ടവാറടി ശിക്ഷ..ഇറാനിൽ വീണ്ടും ക്രൂരത..

മൊറോക്കോയുടെ ചരിത്രത്തിലാദ്യമായി ഒരു വനിത പ്രധാനമന്ത്രിപദത്തിലേക്ക്....

അമേരിക്കൻ ഫെഡറൽ ഗവൺമെന്റിന്റെ ഔദ്യോഗിക ഭരണനിർവ്വഹണ പ്രവർത്തനങ്ങളിൽ ഇനി മുതൽ 'ആർട്ടിഫിഷ്യൽ ഇന്റലിജൻസ്' (AI) എന്ന പദപ്രയോഗത്തിന് പകരം 'സൂപ്പർ ഇന്റലിജൻസ് എന്ന് ഉപയോഗിക്കാൻ നിർദ്ദേശിച്ച് യുഎസ് പ്രസിഡന്റ്

മുജ്തബ മൂന്നാം ജന്മം തീർക്കാൻ അമേരിക്കൻ പട്ടാളം പുരോഹിതന്റെ വെളിപ്പെടുത്തൽ ഞെട്ടി ഇസ്രായേൽ,ഇനി സംഭവിക്കുന്നത്

2023 ഒക്ടോബര്‍ ഏഴിലെ ഹമാസ് ഭീകരാക്രമണം..ബൈക്കില്‍ അലറിവിളിക്കുന്ന നോവ അര്‍ഗാമണിയെ ഗാസയിലേക്ക് കടത്തിയ ആ ഹമാസുകൾ തീർന്നു..കണക്ക് തീർത്ത് ഹമാസ്..

ഹോര്‍മുസ് കടലിടുക്ക് ബലപ്രയോഗത്തിലൂടെ തുറക്കാന്‍ ശ്രമിച്ചാല്‍ മേഖലയിലെ മുഴുവന്‍ എണ്ണ-വാതക പ്ലാന്റുകളും തകര്‍ക്കുമെന്ന് ഇറാഖിലെ ഇറാന്‍ അനുകൂല സായുധ സംഘടനയായ ഖത്തായിബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ 'പവര്‍ പ്ലാന്റ്' ഭീഷണിക്ക് പിന്നാലെയാണ് മേഖലയിലെ ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വെക്കുമെന്ന് ഖത്തായിബ് ഹിസ്ബുള്ള സെക്രെട്ടറി ജനറല്‍ അബു ഹുസൈന്‍ അല്‍-ഹമിദാവി പ്രഖ്യാപിച്ചത്. 'ഒന്നുകില്‍ എല്ലാവര്‍ക്കും സുരക്ഷയും ഐശ്വര്യവും, അല്ലെങ്കില്‍ ആര്‍ക്കും വേണ്ട' എന്ന ഭീഷണിയാണ് അദ്ദേഹം മുന്നോട്ട് വെച്ചിരിക്കുന്നത്.

കഴിഞ്ഞ അഞ്ച് ആഴ്ചയായി തുടരുന്ന യുദ്ധത്തില്‍ സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളെ അല്‍-ഹമിദാവി അപലപിച്ചു. ഹോര്‍മുസ് കടലിടുക്ക് ശത്രുക്കള്‍ക്കായി തുറന്നു കൊടുക്കില്ലെന്നും ബലപ്രയോഗത്തിന് മുതിരുന്നവര്‍ അതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനിടെ, ഹോര്‍മുസ് കടലിടുക്കിലെ സാഹചര്യം പഴയ നിലയിലേക്ക് ഇനി മടങ്ങില്ലെന്നും അമേരിക്കയ്ക്കും ഇസ്രായേലിനും ഇനി ഇവിടെ പഴയ സ്വാധീനം ഉണ്ടാകില്ലെന്നും ഇറാനിയന്‍ നേവി വ്യക്തമാക്കി. പേര്‍ഷ്യന്‍ ഗള്‍ഫില്‍ പ്രാദേശിക ശക്തികളുടെ നേതൃത്വത്തില്‍ പുതിയ സുരക്ഷാ ക്രമീകരണം നിലവില്‍ വന്നതായും നേവി കമാന്‍ഡ് അറിയിച്ചു.

 

അതേസമയം, ഏപ്രില്‍ ആറിന് ട്രംപ് നിശ്ചയിച്ച സമയപരിധി അവസാനിക്കാനിരിക്കെ ഇറാന്റെ പവര്‍ പ്ലാന്റുകള്‍ക്കും പാലങ്ങള്‍ക്കും നേരെ കടുത്ത വ്യോമാക്രമണം നടത്താന്‍ യുഎസും ഇസ്രായേലും തയ്യാറെടുക്കുന്നതായാണ് വിവരം. എന്നാല്‍ ഒമാന്‍, പാകിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളുടെ മധ്യസ്ഥതയില്‍ 45 ദിവസത്തെ താല്‍ക്കാലിക വെടിനിര്‍ത്തലിനായുള്ള ചര്‍ച്ചകളും സജീവമായി നടക്കുന്നുണ്ട്. ഒരു വശത്ത് ചര്‍ച്ചകള്‍ നടക്കുമ്പോഴും മറുവശത്ത് സായുധ ഗ്രൂപ്പുകള്‍ കൂടി ഭീഷണിയുമായി രംഗത്തെത്തിയത് മേഖലയെ കൂടുതല്‍ സ്‌ഫോടനാത്മകമാക്കുന്നു.ഇറാന്റെയും ഇറാഖിലെ സായുധ സംഘങ്ങളുടെയും സംയുക്ത നീക്കം അമേരിക്കയ്ക്ക് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്.

എണ്ണക്കടത്ത് തടസ്സപ്പെട്ടതോടെ ആഗോള വിപണിയില്‍ ഇന്ധനവില കുതിച്ചുയരുകയാണ്. ഇത് തടയാന്‍ സൈനിക നീക്കം നടത്തിയാല്‍ മേഖലയിലെ എണ്ണ പ്ലാന്റുകള്‍ തകര്‍ക്കുമെന്ന ഖത്തായിബ് ഹിസ്ബുള്ളയുടെ ഭീഷണി അമേരിക്കയെ പ്രതിരോധത്തിലാക്കും. വരും മണിക്കൂറുകളില്‍ ട്രംപ് എന്ത് തീരുമാനമെടുക്കും എന്നതിനെ ആശ്രയിച്ചിരിക്കും ലോകത്തിന്റെ സാമ്പത്തിക ഭാവിയും സുരക്ഷയും.
ചര്‍ച്ചകളിലൂടെ പരിഹാരം കണ്ടില്ലെങ്കില്‍ മിഡില്‍ ഈസ്റ്റ് മറ്റൊരു വലിയ യുദ്ധത്തിലേക്ക് നീങ്ങുമെന്ന സൂചനയാണ് പുറത്തുവരുന്നത്.

 

ലബനനിലേക്കുള്ള സാമ്പത്തിക സഹായം ഉറപ്പാക്കണമെന്നും ഖത്തായിബ് ഹിസ്ബുള്ള ആവശ്യപ്പെട്ടിട്ടുണ്ട്.ഇറാഖിലെ ഏറ്റവും ശക്തമായ ഷിയാ അർദ്ധസൈനിക വിഭാഗങ്ങളിൽ ഒന്നാണ് കതാഇബ് ഹിസ്ബുള്ള (Kata'ib Hezbollah - KH). 'ദ ബറ്റാലിയൻസ് ഓഫ് ദ പാർട്ടി ഓഫ് ഗോഡ്' എന്നും ഇവർ അറിയപ്പെടുന്നു. ഇറാൻ്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഇവർ, അമേരിക്കൻ സൈനിക താവളങ്ങൾക്കും ഇസ്രായേലിനും നേരെ ഡ്രോൺ, റോക്കറ്റ് ആക്രമണങ്ങൾ നടത്തുന്ന ഒരു തീവ്രവാദി ഗ്രൂപ്പാണ്. ഇറാനുമായി അടുത്ത ബന്ധം പുലർത്തുന്ന ഇവർ അമേരിക്കൻ സൈനിക സാന്നിധ്യത്തെ ശക്തമായി എതിർക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"ഞാനാ സാറേ പിള്ളേരെ കൊന്നത്"; കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് തള്ള,രണ്ട് മക്കളെ ടാങ്കിൽ മുക്കിക്കൊന്നു.  (5 hours ago)

കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ 2 കിലോ കഞ്ചാവുമായി 2 പേര്‍ പിടിയില്‍  (5 hours ago)

പ്രവാസി മലയാളിക്ക് ദുബായി കോടതിയുടെ എമണ്ടൻ വിധി 1.50 കോടി അക്കൗണ്ടിൽ പിടഞ്ഞ് മരിച്ച് പ്രവാസി കണ്ണീരോടെ  (5 hours ago)

മന്ത്രി കെഎം ഷാജിയെ വഴിയില്‍ തടഞ്ഞ് ഇറക്കിവിട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍  (5 hours ago)

രേണു സുധിക്കും കിച്ചുവിനും 1.77 കോടി രൂപ നഷ്ടപരിഹാരം; കോടതി ഉത്തരവ് ഇങ്ങനെ, സുധിയുടെ ജീവന്റെ വില  (5 hours ago)

പ്രവചനം മാറിമറിയുന്നു; 4 വരെ കൊടുംമഴയ്ക്ക് സാധ്യത! വടക്കൻ ജില്ലകളിൽ പ്രവചനം തെറ്റി, ചതിച്ച് എൽനിനോ"  (6 hours ago)

ഡിസിസി ഓഫീസ് ആക്രമണത്തില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി  (6 hours ago)

റിയാസ് മന്ത്രിയൊക്കെ പണ്ട് ഇത് ബഷീറാ..!എഞ്ചിനീയറെ വിരട്ടി മന്ത്രി ബഷീർ..6 ന് റിപ്പോർട്ട് കിട്ടിയിരിക്കണം കസറി മന്ത്രി  (6 hours ago)

യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാകുന്നു. യൂത്ത് കോണ്‍ഗ്രസ്-എസ്എഫ്ഐ തര്‍ക്കം രൂക്ഷമായതോടെ സ്ഥിതിഗതികള്‍ കൈവിട്ടു. പൊലീസ് ഹോസ്റ്റലില്‍ കയറി ലാത്തിച്ചാര്‍ജ് നടത്തി. പാളയത  (6 hours ago)

ശക്തികുളങ്ങര ഹാര്‍ബറിലെ സെപ്റ്റിക് ടാങ്കില്‍ അസ്ഥി ഭാഗങ്ങള്‍  (7 hours ago)

വെള്ളത്തൊട്ടിയില്‍ കുഞ്ഞുങ്ങള്‍ വീണുമരിച്ച സംഭവം അമ്മയുടെ കൊടുംക്രൂരത  (8 hours ago)

കോട്ടയത്ത് നിര്‍മാണത്തിലിരുന്ന ഫാക്ടറിയില്‍ തീപിടിത്തം  (8 hours ago)

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (9 hours ago)

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (9 hours ago)

ഞാന്‍ ആശുപത്രിയിലാണ്', 'അടിയന്തരമായി പണം ആവശ്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ അയച്ചുനല്‍കി പരിചയമുള്ള വ്യക്തിയുടെ പേരിലും ഫോട്ടോയിലും വിശ്വാസം സൃഷ്ടിച്ചാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നു; ജാഗ്രത വേണമെ  (9 hours ago)

Malayali Vartha Recommends