ഇന്ന് കലാശക്കൊട്ട്.... കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെഴുത്ത്

തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി ഇരുപത്തിമൂന്നാം നാളായ ഇന്ന് കലാശക്കൊട്ട്. മാർച്ച് 16 നാണ് തിരഞ്ഞെടുപ്പ് വിജ്ഞാപനം നിലവിൽവന്നത്. മൂന്നാം ഭരണത്തിന് കേരളം വഴിയൊരുക്കുമെന്നാണ് എൽ.ഡി.എഫ് അവകാശപ്പെടുന്നത്. 100 സീറ്റോടെ ഭരണം തിരിച്ചു പിടിക്കുമെന്നാണ് യു.ഡി.എഫിന്റെ ദൃഢവിശ്വാസം.
കേരളം വ്യാഴാഴ്ച ബൂത്തിലേക്ക് നീങ്ങാനിരിക്കെ, ഉത്ക്കണ്ഠയും ആകാംക്ഷയും നിറയുകയാണ്.ആരോപണ പ്രത്യാരോപണങ്ങളുടെ കുത്തൊഴുക്കും താര പ്രചാരകരുടെ നിറഞ്ഞാട്ടവും ഇളക്കി മറിച്ച മൂന്നാഴ്ചയിലേറെ നീണ്ട പ്രചാരണ കോലാഹലങ്ങൾക്ക് ഇന്ന് വൈകുന്നേരം ആറിന് കലാശക്കൊട്ട്.പിന്നെ, വിധിയെഴുത്തിന് ഒരു നാൾ. നിശബ്ദത പ്രചാരണത്തിന്റെ ദിനമാണത്.
പരസ്യപ്രചാരണത്തിന് സമാപനം കുറിച്ച് ഇന്ന് കലാശക്കൊട്ട് നടക്കും. കേരളം വിധിയെഴുതാൻ ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കുകയാണ് ഓരോ മുന്നണികളും.
സർക്കാരിന്റെ പ്രവർത്തനങ്ങൾ അവതരിപ്പിച്ചുകൊണ്ടുള്ള പ്രോഗ്രസ് റിപ്പോർട്ട് ഇന്നലെ മുഖ്യമന്ത്രി പ്രകാശനം ചെയ്തു. അതേസമയം, യുഡിഎഫ് പ്രവർത്തകർക്ക് ആവേശം പകരാനായി രാഹുൽ ഗാന്ധിയും പ്രിയങ്കയും ഇന്നലെ വടക്കൻ കേരളത്തിൽ പ്രചാരണം നടത്തി.
"
https://www.facebook.com/Malayalivartha























