Widgets Magazine
14
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാക്കിസ്ഥാൻ യുദ്ധത്തിന് പൂർണ സജ്ജമാണെന്ന് പാക്ക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്..രണ്ട് അതിർത്തികളിലും യുദ്ധത്തിന് രാജ്യം തയാറാണെന്ന പ്രസ്താവന..ഡൽഹി സ്‌ഫോടനത്തിന് പിന്നാലെ ഭീഷണി..


ഇന്ത്യ ഉൾപ്പെടെ എട്ട് രാജ്യങ്ങളുമായി ബന്ധമുള്ള 32 വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും മേൽ യുഎസ് ഉപരോധം.. ഇറാന്റെ ആണവ പദ്ധതിക്കെതിരായ ഏറ്റവും പുതിയ നടപടിയാണ്..


അടുത്ത 3 മണിക്കൂറിൽ..പുതുക്കിയ മഴ മുന്നറിയിപ്പ്..തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഇടത്തരം മഴയ്ക്ക് സാധ്യത..ഇടിമിന്നൽ ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു..


ബിനോയ് വിശ്വം നടത്തിയ പ്രതികരണത്തില്‍ മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി..ഇടതു രാഷ്ട്രീയം എങ്ങനെ നടപ്പാക്കണമെന്ന് ആരും പഠിപ്പിക്കേണ്ട..നയങ്ങളില്‍ നിന്നും പിന്നാക്കം പോയത് ആരെന്ന് ഞാന്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നില്ല..


ഡോ. ഷഹീന്‍ മതവിശ്വാസിയായിരുന്നില്ല..മുന്‍ ഭര്‍ത്താവും മഹാരാഷ്ട്ര സ്വദേശിയുമായ ഡോ. ഹയാത്ത് സഫര്‍ വളരെ നടുക്കത്തോടെ പറയുന്ന കാര്യങ്ങൾ..അറസ്റ്റ് വിശ്വസിക്കാനായില്ലെന്ന് പിതാവ്.

ലോകായുക്ത മുതല്‍ യുഎപിഎ വരെ പിണറായി ഉഡായിപ്പുകള്‍ അക്കമിട്ട് നിരത്തുന്നു..

28 AUGUST 2022 04:00 PM IST
മലയാളി വാര്‍ത്ത

ലോകായുക്തയെ കുറിച്ച് 2019 നവംബര്‍ 16 ന് മുഖ്യമന്ത്രി പറഞ്ഞത് ഇങ്ങനെയായിരുന്നു. കുരയ്ക്കാനറിയുന്ന എന്നാല്‍, കടിക്കാനറിയാത്ത കാവല്‍നായയാണ് ഓംബുഡ്‌സ്മാന്‍ എന്ന് പൊതുവിലൊരു വിലയിരുത്തലുണ്ട്. എന്നാല്‍, കുരയ്ക്കാന്‍ മാത്രമല്ല, കടിക്കാനും കഴിയുന്ന അധികാരം സര്‍ക്കാര്‍ കേരളത്തിലെ ലോകായുക്തയ്ക്ക് നല്‍കിയിട്ടുണ്ട്. അഴിമതിക്കും ദുര്‍ഭരണത്തിനും വിരുദ്ധമായ സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യത്തിന്റെ പ്രതീകമാണ് ഈ ലോകായുക്ത.

ഈ വാക്കുകളും ഇന്നത്തെ മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനവും തമ്മിലൊന്ന് വിലയിരുത്തിയാല്‍. നമ്മുടെ കേരള രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ഉഡായിപ്പല്ലേ പിണറായി വിജയന്‍ എന്ന് ആരെങ്കിലും ഉറപ്പിച്ച് പറഞ്ഞാല്‍ അവരെ നമുക്ക് ഒരിക്കലും കുറ്റം പറയാനാകില്ല.

പിണറായി വിജയന്‍ അധികാരത്തില്‍ വന്നതോടുകൂടി. ഇടതുപക്ഷം ഇടതുപക്ഷമല്ലാതെയായി മാറി എന്നാണ് പാര്‍ട്ടിയില്‍ അടിയുറച്ച് വിശ്വസിക്കുന്നവര്‍ പറയുന്നത്. സ്വര്‍ണക്കടത്തില്‍ തനിക്കെതിരെ ലോകായുക്തയില്‍ നിന്ന് വിധി വരും എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് പിണറായി വിജയന്‍ ലോകായുക്തയെ ഇപ്പോള്‍ കൂട്ടിലടച്ച തത്തയാക്കി മാറ്റാന്‍ പോകുന്നത്.

ഇതു മാത്രമല്ല പല കാര്യങ്ങളിലും പിണറായി വിജയന്‍ സര്‍ക്കാര്‍ ജനങ്ങളെ മണ്ടന്മാരാക്കിക്കൊണ്ടിരിക്കുകയാണ്. അന്ധമായ പിണറായി ആരാധന വിട്ട് സഖാക്കള്‍ ഇപ്പോള്‍ ഇക്കാര്യങ്ങള്‍ മനസ്സിലാക്കി തുടങ്ങിയിരിക്കുന്നു. സിപിഎമ്മിന്റെ പതനം ഏറെ വിദൂരമല്ലെന്ന സൂചനയാണ് ഇത് നല്‍കുന്നത്. മുന്‍കാലങ്ങളില്‍ ഇടതുപക്ഷം സ്വീകരിച്ച നയങ്ങളില്‍നിന്ന് ഏറെ മാറിയാണ് പിണറായി സര്‍ക്കാരിന്റെ പോക്ക്. വികസനത്തിനും സാമൂഹികമുന്നേറ്റത്തിനും അടിസ്ഥാനസൗകര്യവികസനത്തിനും അനിവാര്യമായ മാറ്റമെന്ന മുടന്തന്‍ ന്യായം പറഞ്ഞാണ് ഇതിനെ ഇവര്‍ വിശദീകരിക്കുന്നത്

ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ലോകായുക്തയുടെ 'കടിക്കാനുള്ള അധികാരം' എടുത്തുകളയാനുള്ള പിണറായിയുടെ കൊണ്ടുപിടിച്ച ശ്രമം. ഒരുകാലത്ത് ശക്തമായ ലോക്പാല്‍ നിയമത്തിനുവേണ്ടി കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തിയ പാര്‍ട്ടിയാണ് സി.പി.എം. ആ പാര്‍ട്ടിതന്നെ കേരളം ഭരിക്കുമ്പോഴാണ് പൊതുപ്രവര്‍ത്തകരെ ലോകായുക്തയുടെ കാര്‍ക്കശ്യത്തില്‍നിന്ന് ഒഴിവാക്കാനുള്ള നീക്കം. ലോകായുക്തയുടെ പല്ലുകൊഴിക്കുന്ന ഭേദഗതിബില്‍ ചൊവ്വാഴ്ചയാണ് വീണ്ടും നിയമസഭയുടെ പരിഗണനയ്ക്കുവരുന്നത്.

2016 ജനുവരി 19യു.ഡി.എഫിന്റെ ഭരണകാലം. കോവളത്ത് ആഗോളവിദ്യാഭ്യാസ ഉച്ചകോടി നടക്കുന്നു. ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ നിയോഗിച്ച സമിതി സ്വകാര്യസര്‍വകലാശാലകള്‍ക്ക് അനുകൂലമായി തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഉച്ചകോടി. ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ടി.പി. ശ്രീനിവാസനെ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ ആക്രമിച്ചു. 'ചില വിദ്യാഭ്യാസക്കച്ചവടക്കാര്‍ക്ക് സര്‍വകലാശാലകൂടി നല്‍കി അവരുടെ 'വില്‍പ്പന നിലവാരം' മെച്ചപ്പെടുത്താനാണ് യു.ഡി.എഫ്. സര്‍ക്കാര്‍ സ്വകാര്യസര്‍വകലാശാലകള്‍ ആരംഭിക്കുന്നതിനു തത്രപ്പെടുന്നത്' എന്നാണ് അന്ന് സി.പി.എം. കുറ്റപ്പെടുത്തിയത്. പിണറായി സര്‍ക്കാര്‍ വന്നതോടെ യു.ഡി.എഫ്. കാലത്തുചെയ്ത അതേനടപടി ആവര്‍ത്തിച്ചു. സ്വകാര്യസര്‍വകലാശാലയ്ക്ക് അനുകൂലമായി ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ റിപ്പോര്‍ട്ട് തയ്യാറാക്കി. ഇതു നടപ്പാക്കുന്നതിന് മാര്‍ഗരേഖയുണ്ടാക്കാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായി സമിതിയും രൂപവത്കരിച്ചു. 15 സ്ഥാപനങ്ങളാണ് സ്വകാര്യസര്‍വകലാശാല സ്ഥാപിക്കാന്‍ അപേക്ഷയുമായി ഇതിനോടകം സര്‍ക്കാരിന്റെ മുമ്പിലെത്തിയത്.

കേന്ദ്രസര്‍ക്കാരിന്റെ പൊതുമേഖലാസ്ഥാപനങ്ങളുടെ സ്വകാര്യവത്കരണത്തെ എതിര്‍ക്കുകമാത്രമല്ല, തടയാന്‍ പ്രത്യക്ഷസമരം നടത്തുകയും ചെയ്യുന്നത് ഇടതുപക്ഷമാണ്. കേരളത്തിലെ കേന്ദ്ര പൊതുമേഖലാസ്ഥാപനങ്ങള്‍ വിറ്റഴിക്കാനുള്ള തീരുമാനമുണ്ടായപ്പോള്‍ സംസ്ഥാനസര്‍ക്കാര്‍ ഏറ്റെടുക്കാനും തയ്യാറായി. എച്ച്.എന്‍.എല്‍. അങ്ങനെ ഏറ്റെടുക്കുകയും ചെയ്തു. പക്ഷേ, പൊതുമേഖലാസ്ഥാപനങ്ങളില്‍ മറ്റൊരു രീതിയിലുള്ള സ്വകാര്യവത്കരണപരീക്ഷണം സംസ്ഥാനസര്‍ക്കാരും നടപ്പാക്കി. കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റ് ഈ പരീക്ഷണമാണ്. കെ.എസ്.ആര്‍.ടി.സി.ക്ക് ബാധകമായ സര്‍ക്കാര്‍ നിയമനം, തൊഴിലവകാശം, കൂലിനിബന്ധന ഇതെല്ലാം സ്വിഫ്റ്റില്‍ ഒഴിവാക്കി. പൊതുമേഖലയുടെ സ്വകാര്യവത്കരണത്തിന്റെ കേരളമോഡല്‍ ആണ് കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റ്. വ്യവസായസൗഹൃദകേരളം എന്ന പേരുണ്ടാക്കാന്‍ ഉദാരസമീപനവും അതിനുതകുന്ന പദ്ധതികളുമാണ് ഇപ്പോഴത്തെ ഇടതുസര്‍ക്കാരിനുള്ളത്. സ്വകാര്യവ്യവസായങ്ങള്‍ക്ക് അനുമതി വേഗത്തിലാക്കി. എന്നാല്‍, ഒരുപടികൂടി കടന്ന് സ്വകാര്യ വ്യവസായപാര്‍ക്കുകള്‍ തുടങ്ങാനും സര്‍ക്കാര്‍ തീരുമാനിച്ചു. പ്രത്യേക സാമ്പത്തികമേഖലയെ ഇടതുപക്ഷം എതിര്‍ത്തത് തൊഴിലാളികളുടെ അവകാശം നിഷേധിക്കപ്പെടുമെന്നത് ചൂണ്ടിക്കാട്ടിയാണ്. പ്രത്യേക സാമ്പത്തികമേഖലയുടെ വ്യാവസായികരൂപമാണ് സ്വകാര്യ വ്യവസായപാര്‍ക്ക്. ഇവിടത്തെ നിയന്ത്രണാധികാരി സ്വകാര്യഗ്രൂപ്പാകും. രാജ്യത്തിന്റെ സ്വാശ്രയത്വം തകര്‍ക്കുന്ന രീതിയില്‍ കേന്ദ്രസര്‍ക്കാര്‍ ശിങ്കിടിമുതലാളിത്തം പ്രോത്സാഹിപ്പിക്കുകയാണ്. പൊതു ആസ്തികള്‍ സംരക്ഷിക്കണം. ഇതിനായി പ്രക്ഷോഭപരിപാടികള്‍ നടത്തും.

തീര്‍ന്നില്ല ഇനിയുമുണ്ട് വര്‍ഷം 2002 എ.കെ. ആന്റണിയുടെ ഭരണകാലം. രണ്ട് സ്വാശ്രയകോളേജ് സമം ഒരു സര്‍ക്കാര്‍ കോളേജ് എന്ന നയവുമായി സംസ്ഥാനത്ത് സ്വകാര്യസ്വാശ്രയ എന്‍ജിനിയറിങ്, മെഡിക്കല്‍ കോളേജുകള്‍ക്ക് സര്‍ക്കാര്‍ വ്യാപകമായി അംഗീകാരം നല്‍കി. 50 ശതമാനം സീറ്റില്‍ സര്‍ക്കാര്‍ കോളേജിലെ ഫീസ്. അവശേഷിച്ച 50 ശതമാനം സീറ്റില്‍ മാനേജ്‌മെന്റ് നിശ്ചയിക്കുന്ന ഫീസ്. സി.പി.എം. ഉള്‍പ്പെടെയുള്ള ഇടതുപാര്‍ട്ടികളും എസ്.എഫ്.ഐ. ഉള്‍പ്പെടെയുള്ള ഇടതുവിദ്യാര്‍ഥി സംഘടനകളും അഴിച്ചുവിട്ടത് വമ്പന്‍ പ്രതിഷേധം. സമരമുഖങ്ങള്‍ ചോരച്ചാലുകളായി. 2006'11 കാലഘട്ടത്തിലെ വി.എസ്. സര്‍ക്കാരിന്റെ കാലത്തും സ്വാശ്രയകോളേജുകളും സ്വാശ്രയകോഴ്‌സുകളും തുടങ്ങേണ്ടെന്നായിരുന്നു പാര്‍ട്ടിനയം. അത്തരം സ്ഥാപനങ്ങള്‍ക്കും കോഴ്‌സുകള്‍ക്കും അനുമതിയും നല്‍കിയില്ല. പിണറായി സര്‍ക്കാര്‍ സ്വാശ്രയകോളേജുകളും കോഴ്‌സുകളും അനുവദിച്ചു. മൂന്ന് സ്വകാര്യ എന്‍ജിനിയറിങ് കോളേജുകള്‍ക്ക് ഇതിനോടകം സ്വയംഭരണപദവിയും നല്‍കി. സര്‍ക്കാര്‍ മേഖലയിലെ കോളേജുകള്‍ക്കുപോലും സ്വയംഭരണപദവി നല്‍കുന്നതിന് എതിരായിരുന്നു ഇടതുനയം. എറണാകുളം മഹാരാജാസ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി എന്നീ സര്‍ക്കാര്‍ കോളേജുകള്‍ക്ക് സ്വയംഭരണപദവി നല്‍കുന്നത് പരിശോധിക്കാനെത്തിയ യു.ജി.സി. സംഘത്തെ ഇടതുയൂണിയനുകള്‍ തടയുന്ന സ്ഥിതിയില്‍നിന്നാണ് ഈ നയംമാറ്റം.

യു.എ.പി.എ.ക്കെതിരേ സി.പി.എമ്മിന്റെ ഈ പ്രഖ്യാപിതനിലപാട് യെച്ചൂരി പറയുന്നതിന് ഒരുവര്‍ഷംമുമ്പാണ് കോഴിക്കോട് പന്തീരാങ്കാവില്‍ അലന്‍, താഹ എന്ന രണ്ടു ചെറുപ്പക്കാരു?െട പേരില്‍ യു.എ.പി.എ. ചുമത്തപ്പെട്ടത്. മാവോവാദിബന്ധം ആരോപിച്ചായിരുന്നു ഇത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോക്‌സോ കേസില്‍ യെഡിയൂരപ്പയുടെ ഹര്‍ജി തള്ളി കര്‍ണാടക ഹൈക്കോടതി  (5 hours ago)

പൂനെയില്‍ ട്രക്കുകള്‍ക്കിടയില്‍ കാര്‍ ഇടിച്ചുകയറി എട്ടു പേര്‍ക്ക് ദാരുണാന്ത്യം  (5 hours ago)

ശബരിമലയില്‍ സുരക്ഷ ഉറപ്പാക്കാന്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള നിരീക്ഷണം ശക്തമാക്കുമെന്ന് പൊലീസ്  (5 hours ago)

വിയ്യൂര്‍ ജയിലില്‍ ജീവനക്കാരനു നേരെ തടവുകാരുടെ ആക്രമണം  (5 hours ago)

സിനിമയില്‍ അവസരം നല്‍കാന്‍ പെണ്‍കുട്ടിയോട് യുവാവ് ചോദിച്ചത്  (5 hours ago)

ബൈക്ക് യാത്രികരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം  (5 hours ago)

തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് നാളത്തെ പ്രാദേശിക അവധി ബാധകമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍  (7 hours ago)

സിനിമയില്‍ പിതാവില്‍ നിന്ന് പഠിച്ചതിനെ കുറിച്ച് തുറന്ന് പറഞ്ഞ് കല്യാണി  (8 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ സന്നിധാനത്ത് ശാസ്ത്രീയ പരിശോധന 17ന്  (8 hours ago)

പിഎം ശ്രീയുമായി ബന്ധപ്പെട്ട ചോദ്യം: മാദ്ധ്യമപ്രവര്‍ത്തകരോട് ക്ഷോഭിച്ച് മുഖ്യമന്ത്രി  (9 hours ago)

രാജേഷിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ ഉടന്‍ നല്‍കുമെന്ന് കരാര്‍ കമ്പനി  (10 hours ago)

സിനിമാജീവിതത്തിലുണ്ടായ ചില അനുഭവങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് ശ്വേതാ മേനോന്‍  (10 hours ago)

പ്രകോപനവുമായി പാക്കിസ്ഥാൻ  (11 hours ago)

വെട്ടുകാട് തിരുനാള്‍ പ്രമാണിച്ച് നാളെപ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍  (11 hours ago)

ഇന്ത്യൻ കമ്പനിക്ക് ഉപരോധം ഏർപ്പെടുത്തി യുഎസ്  (11 hours ago)

Malayali Vartha Recommends