പത്താംക്ലാസുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; കാമുകൻ അറസ്റ്റിൽ;

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഗർഭിണിയാക്കി കാമുകൻ. വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പെണ്‍കുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തിയതോടെയാണ് സംഭവം പുറത്ത് എത്തിയത്. വര്‍ക്കലയിലാണ് സംഭവം.
അതേസമയം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ യുവാവിനെ അറസ്റ്റ് ചെയ്‌തു. സംഭവത്തിൽ ഇടവ സ്വദേശി കണ്ണന്‍ എന്ന് വിളിക്കുന്ന രഞ്ജിത്ത് (21) ആണ് അറസ്റ്റിലായത്. പെണ്‍കുട്ടി എട്ടാംക്ലാസില്‍ പഠിക്കുന്ന കാലംമുതല്‍ യുവാവുമായി പ്രണയത്തിലായിരുന്നു. തുടർന്ന് പെണ്‍കുട്ടിയെ പ്രണയം നടിച്ചു ഇയാൾ പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു
എന്നാൽ വയറുവേദനയെ തുടര്‍ന്ന് പെണ്‍കുട്ടിയെ ചികിത്സയ്ക്ക് തിരുവനന്തപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ആശുപത്രി അധികൃതരാണ് പൊലീസിനെ വിവരം അറിയിച്ചത്. സംഭവത്തെ തുടർന്ന് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha
























