കെ.എസ്.ആര്‍.ടി.സി ശമ്പള വിതരണം പൂര്‍ത്തിയായി... ജീവനക്കാര്‍ക്ക് ജൂലൈ മാസത്തില്‍ നല്‍കാന്‍ ബാക്കി ഉണ്ടായിരുന്ന 25 ശതമാനവും, ഓഗസ്റ്റ് മാസത്തെ മുഴുവന്‍ ശമ്പളവുമാണ് നല്‍കിയത്

കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്കുള്ള ശമ്പള വിതരണം പൂര്‍ത്തിയായി. 25,268 ജീവനക്കാര്‍ക്ക് ജൂലൈ മാസത്തില്‍ നല്‍കാന്‍ ബാക്കി ഉണ്ടായിരുന്ന 25 ശതമാനവും, ഓഗസ്റ്റ് മാസത്തെ മുഴുവന്‍ ശമ്പളവുമാണ് നല്‍കിയത്. ഓണത്തിന് മുന്‍പായി ശമ്പള കുടിശിക തീര്‍ക്കുമെന്ന് യൂണിയന്‍ നേതാക്കളുമായി കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ മുഖ്യമന്ത്രി ഉറപ്പുനല്‍കിയിരുന്നു.
ശമ്പള കുടിശിക തീര്‍ക്കുന്നതിന് കെ.എസ്.ആര്‍.ടി.സിയ്ക്ക് 100 കോടി സര്‍ക്കാര്‍ അനുവദിച്ചിരുന്നു. സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കുമെന്ന ഉപാധിയോടെയാണ് പണം നല്‍കിയത്. പരമാവധി ഇന്നുതന്നെ ജീവനക്കാര്‍ക്ക് പണം ലഭിക്കുന്ന രീതിയില്‍ നടപടിയെടുക്കാന്‍ ധനവകുപ്പിന് നിര്‍ദേശം നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha




















