Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

 സാംസ്കാരികതയുടെ നിറവറിയിച്ച് ഭാരത് ഭവൻ

11 MARCH 2026 08:56 AM IST
മലയാളി വാര്‍ത്ത

ഗന്ധർവ്വ സംഗീതവും സ്ത്രീശാക്തീകരണവും ഇഴചേർന്ന വേറിട്ട സാംസ്‌കാരിക വിരുന്നിന് ഭാരത് ഭവൻ വേദിയായി. സ്വാതിതിരുനാൾ സംഗീത കോളേജ് വിദ്യാർത്ഥിയായിരിക്കെ യേശുദാസ് താമസിച്ചിരുന്ന ഭാരത് ഭവനിലെ കെട്ടിടം യേശുദാസ് ഡിജിറ്റൽ ലൈബ്രറിയാക്കുന്നതിന്റെ ഭാഗമായുള്ള നവീകരണോദ്ഘാടനം സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവ്വഹിച്ചു. ഗ്രാമഫോൺ ഓൺ ചെയ്ത് ‘മനുഷ്യൻ  മതങ്ങളെ സൃഷ്ടിച്ചു’ എന്ന ഗാനത്തോടെയാണ് സജി ചെറിയാൻ ഉദ്‌ഘാടനം നിർവ്വഹിച്ചത്. ഡിജിറ്റൽ സംഗീതം, ഗ്രാമഫോൺ സംഗീതം, യേശുദാസിന്റെ അപൂർവ്വ ഫോട്ടോകൾ എന്നിവയ്‌ക്കൊപ്പം മുൻ സാംസ്‌കാരിക വകുപ്പ് മന്ത്രി എം.എ. ബേബി യുടെ സംഗീത ശേഖരത്തിൽ നിന്നും ലഭിച്ച അന്തർ  ദേശീയ തലത്തിൽ ശ്രദ്ധേയരായ സംഗീതഞ്ജരുടെ  സംഗീതവും യേശുദാസ് ഡിജിറ്റൽ ലൈബ്രറിയിൽ കേട്ടിരുന്ന് ആസ്വദിക്കാം.

രാവിലെ 10 മണി മുതൽ ശെമ്മാങ്കുടി ഹൈക്യു തിയേറ്ററിൽ, സ്വാതി തിരുനാൾ സംഗീത കോളേജ്, സംഗീത ഭാരതി, പാട്ടുപുര മ്യൂസിക് ബാൻഡ് എന്നീ സംഗീത സംഘങ്ങൾ  ഗാനഗന്ധർവ്വന്റെ  പാട്ടുകൾ ആലപിച്ചു.  ഒപ്പം യേശുദാസിനെ ദേശീയ പുരസ്കാരങ്ങൾക്ക് അർഹനാക്കിയ എട്ട് പാട്ടുകൾ അഷ്ടഗാനമാലികയായി ചലച്ചിത്ര പിന്നണി ഗായകൻ രവിശങ്കറും   വയലാർ രാമവർമ്മ സാംസ്കാരിക വേദി ഗായക സംഘത്തിലെ  50 പേരും ചേർന്ന് ആലപിച്ചു. ഇതിനൊപ്പം  ചിത്രകാരൻ  കാരയ്ക്കാമണ്ഡപം വിജയകുമാറിന്റെ നേതൃത്വത്തിലുഉള്ള കലാസംഘങ്ങൾ   തൽസമയ ചിത്രങ്ങൾ ഗ്രാഫിറ്റി വാളിൽ  രേഖപ്പെടുത്തി.   

ഭാരത് ഭവൻ മെമ്പർ സെക്രട്ടറി  ഡോ. പ്രമോദ് പയ്യന്നൂർ റിപ്പോർട്ട് അവതരിപ്പിച്ച് തുടങ്ങിയ ചടങ്ങിൽ പന്തളം ബാലൻ, അഖില ആനന്ദ്, അനു പ്രവീൺ എന്നിവർ മാനവ ഗീതം ആലപിച്ചു. ഡോ. ദിവ്യ എസ് അയ്യർ ആധ്യക്ഷയായി പത്മശ്രീ ഡോ. ഓമനക്കുട്ടി ടീച്ചർ,  പണ്ഡിറ്റ് രമേശ് നാരായണൻ,  ടി പി ശാസ്തമംഗലം,   കാവാലം ശ്രീകുമാർ, അഖില ആനന്ദ്, ഭാരത് ഭവൻ  എക്സിക്യൂട്ടീവ് അംഗങ്ങളായ ജയ്സപ്പൻ മത്തായി,  ജോസഫ്.കെ. നെല്ലുവേലി, ഡോ. സന്ധ്യ. എസ്. നായർ എന്നിവർ  ചടങ്ങിൽ പങ്കെടുത്തു.

സ്ത്രീധനം, അസമത്വം, പെൺകുട്ടികളോടുള്ള അതിക്രമം തുടങ്ങി സമൂഹത്തിൽ ആപൽക്കരമായി നിലനിൽക്കുന്ന ദുരവസ്ഥകളോട് നീതിപൂർവ്വം പ്രതികരിക്കുന്ന ഫിക്ഷനുകൾ, ശക്തമായ സന്ദേശം നൽകുന്ന റീൽസ്, പ്രതിസന്ധികളോട് പൊരുതി മുന്നേറിയ സ്ത്രീകളുടെ അതിജീവനം മുന്നോട്ട് വയ്ക്കുന്ന ഹ്രസ്വ ഡോക്ക്യുമെന്ററി എന്നീ വിഭാഗങ്ങളിൽ സംഘടിപ്പിച്ച മൈക്രോ ഫിലിം ഫെസ്റ്റിവലിൽ  പുരസ്‌ക്കാര ജേതാക്കളായ കേരളത്തിലെ വിവിധ കലാലയങ്ങളിലെ  വിദ്യാർത്ഥികൾ അവാർഡുകൾ  ഏറ്റു വാങ്ങി. ഡോ. ദിവ്യ എസ് അയ്യർ ഐ. എ. എസ്, പണ്ഡിറ്റ് രമേഷ് നാരായൺ എന്നിവർ സമം സംസ്ഥാനതല മൈക്രോ ഫിലിം  ഫെസ്റ്റിവലിന്റെ   പുരസ്കാര സമർപ്പണം നിർവ്വഹിച്ചു. വൈകുന്നേരം  6.30 ന് മണ്ണരങ്ങിൽ പത്മശ്രീ കലാമണ്ഡലം വിമലമേനോന് ഭാരത് ഭവന്റെ 10 വർഷക്കാലത്തെ ഭരണ സമിതി പ്രതിനിധികൾ മെമ്പർ സെക്രട്ടറിയുടെ സാന്നിധ്യത്തിൽ ഭാരത് ഭവന്റെ സ്നേഹാദരവ് അർപ്പിച്ചു.

തുടർന്ന് മണ്ണരങ്ങിൽ  അമ്പതോളം അഭിനേത്രികൾ അരങ്ങിലെത്തിയ ജാനകിയം ഡാൻസ് തിയേറ്റർ  അവതരണം നിറഞ്ഞ സദസ്സിന് മുന്നിൽ അരങ്ങേറി. പുരാണങ്ങളിലേയും, ഇതിഹാസങ്ങളിലേയും കരുത്താർന്ന സ്ത്രീകഥാപാത്രങ്ങളെ അടയാളപ്പെടുത്തുന്നതിനൊപ്പം  യുദ്ധത്തിനെതിരെയുള്ള സന്ദേശം കൂടി മുന്നോട്ടുവെച്ചത് സദസ്സിന് നവ്യാനുഭവവുമായി.

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു  (46 minutes ago)

വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി  (55 minutes ago)

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (1 hour ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (2 hours ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (2 hours ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (3 hours ago)

മദ്യപിച്ച് വാഹനമോടിച്ച പ്രമുഖ യൂട്യൂബര്‍ക്കെതിരെ കേസ്  (4 hours ago)

ഇന്ത്യ--ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ സുപ്രധാന കരാറുകള്‍ ഒപ്പുവെച്ചു  (4 hours ago)

ജോർജ് സാറും അഞ്ച് ചെറുപ്പക്കാരും; ലോ ആൻഡ് ഓർഡറിന് പുതിയ ലുക്ക് റിലീസ് ജൂലൈ 24-ന്  (4 hours ago)

വിജയ്‍ക്ക് വൻ തിരിച്ചടി  (4 hours ago)

വയോധികനെ ആക്രമിച്ച് പെന്‍ഷന്‍ പണം കവര്‍ന്ന പ്രതി പിടിയില്‍  (4 hours ago)

3 മീറ്റർ വരെ ഉയർന്ന തിരമാലയ്‌ക്ക് സാധ്യത;  (4 hours ago)

Operation toofan കൊടുംങ്കാറ്റായി തൂഫാന്‍ സിനിമ സെറ്റിലേക്ക്..  (4 hours ago)

Siya Goyal polygraph Test കേതനെ തള്ളിയിട്ടത് ആര്?  (5 hours ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (5 hours ago)

Malayali Vartha Recommends