പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിച്ചു

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കുവാന്‍ മന്ത്രിസഭായോഗം തത്വത്തില്‍ തീരുമാനിച്ചു. പെന്തകോസ്ത് ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള എസ്‌സിസിസി, പരിവര്‍ത്തിത ക്രൈസ്തവ വിഭാഗങ്ങള്‍ നേരിടുന്ന വിവിധ വിഷയങ്ങള്‍ പരിശോധിച്ച് ശുപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന ഒരു കമ്മിറ്റിയെ ചുമതലപ്പെടുത്തി. ബിശ്വനാഥ സിന്‍ഹ, ടി.വി.അനുപമ, ജെറോമിക് ജോര്‍ജ് എന്നിവരാണ് കമ്മിറ്റി അംഗങ്ങള്‍.
മന്ത്രിസഭ അംഗീകരിച്ച നിയമനങ്ങള്‍
ഇന്ത്യന്‍ ഓര്‍ഡനന്‍സ് ഫാക്ടറി സര്‍വീസ് ഉദ്യോഗസ്ഥനായ പ്രമോജ് ശങ്കറിനെ കെഎസ്ആര്‍ടിസി സേവനത്തിലേക്ക് സ്ഥിരമായി ഉള്‍ക്കൊള്ളിച്ച് ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടറായി നിയമിച്ചു. സിറിയക് ജോര്‍ജ് മാമ്പലത്തിന് കേരള അഗ്രോ മിഷിനറി കോര്‍പറേഷന്‍ ലിമിറ്റഡില്‍ മനേജിങ് ഡയറക്ടറായും ഡയറക്ടര്‍ ബോര്‍ഡ് അംഗമായും നിയമനം നല്‍കും.
സംസ്ഥാന നിയമ വകുപ്പ് സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന കെ.ജി.സനല്‍കുമാറിനെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യും.
അതിദാരിദ്ര്യ നിര്‍മാര്‍ജനാനന്തര പദ്ധതിയുടെ വിശദ മാര്‍ഗരേഖ മന്ത്രിസഭായോഗം അംഗീകരിച്ചു. നവംബര്‍ ഒന്നിന് അതിദാരിദ്ര്യ നിര്‍മാജന പ്രഖ്യാപന വേളയില്‍ അതിദാരിദ്ര്യ നിര്‍മാര്‍ജനാനന്തര പദ്ധതി പ്രഖ്യാപിച്ചിരുന്നു. അതിദരിദ്രര്‍ക്ക് തൊട്ടുമുകളില്‍ വരുന്ന വിഭാഗത്തെ കേവല ദാരിദ്ര്യത്തില്‍ നിന്നും പടികയറ്റുക എന്ന ലക്ഷ്യമാണ് സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്നത്. അതിദാരിദ്ര്യമുക്തരായ കുടുംബങ്ങള്‍ വീണ്ടും അതിദാരിദ്ര്യത്തിലേക്ക് പ്രവേശിക്കില്ല എന്ന് ഉറപ്പാക്കാനുള്ള സുസ്ഥിര ഇടപെടലുകളും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു.
സംസ്ഥാനത്തെ മയക്കുമരുന്ന് കുറ്റകൃത്യങ്ങള്‍ തടയുന്നതിനും അന്വേഷിക്കുന്നതിനും എക്‌സൈസ് വകുപ്പിന് കീഴില്‍, കേരള സ്‌റ്റേറ്റ് നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ എന്ന ഏജന്‍സി രൂപീകരിക്കും.
പുതിയതായി ഒരു എന്‍ആര്‍ഐ പൊലീസ് സ്‌റ്റേഷന്‍ ആരംഭിക്കും. ഇന്‍സ്‌പെക്ടര്‍ 1, സബ് ഇന്‍സ്‌പെക്ടര്‍ 6, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ 6, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ 5, സിവില്‍ പൊലീസ് ഓഫിസര്‍ 7 എന്നിങ്ങനെ 25 തസ്തികകള്‍ സൃഷ്ടിക്കും.
ക്ലോസ്ഡ് വനിതാ കേഡറിലെ 86 സബ് ഇന്‍സ്‌പെക്ടര്‍ തസ്തികകള്‍ കേരള സിവില്‍ പൊലീസ് കേഡറിലേക്ക് താല്‍ക്കാലികമായി പുനര്‍വിന്യാസം ചെയ്യും.
കേരള കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമ ബോര്‍ഡ് നേരിടുന്ന സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത്, പെന്‍ഷനും മറ്റു ആനുകൂല്യങ്ങളും വിതരണം ചെയ്യുന്നതിന് സര്‍ക്കാര്‍ ഗ്യാരന്റി നല്‍കി വിവിധ ബോര്‍ഡുകളില്‍ നിന്നും വായ്പയെടുക്കുന്നതിനു അനുമതി നല്‍കി. കേരള ചുമട്ടു തൊഴിലാളി ക്ഷേമ ബോര്‍ഡ് 100 കോടി രൂപ, കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി 185 കോടി രൂപ, മോട്ടര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് വായ്പയായി നല്‍കുമെന്ന് അറിയിച്ച 50 കോടി രൂപയുമാണ് നല്‍കുക.
https://www.facebook.com/Malayalivartha




















