Widgets Magazine
11
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യാത്രകളിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കുക! ചിങ്ങം, തുലാം, ധനു രാശിക്കാർക്ക് ജാഗ്രത!


നെന്മാറ ഇരട്ടക്കൊലക്കേസിലെ വിചാരണയ്ക്കിടെ സാക്ഷികൾ കൂറുമാറി.... പ്രധാനസാക്ഷികളായ ചെന്താമരയുടെ സഹോദരനും ഭാര്യയും അയൽവാസിയും കോടതിയിൽ മൊഴി മാറ്റി


  പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ.... കൊച്ചിയിൽ എൻഡിഎയുടെ തെരഞ്ഞെടുപ്പ് കൺവെൻഷൻ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും, പ്രധാനമന്ത്രിയുടെ റോഡ്‌ഷോ, എൻഡിഎ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ എറണാകുളം, തൃശൂർ ജില്ലകളിൽ നിന്നായി അര ലക്ഷം പ്രവർത്തകർ പങ്കെടുത്തേക്കും


സംസ്ഥാനത്ത് സമ്മിശ്ര കാലാവസ്ഥ..മാർച്ച് മാസം എത്തിയതോടെ ചൂടിൻ്റെ കാഠിന്യം വർദ്ധിക്കുകയാണ്... ഇന്ന് ഇടിമിന്നലോടുകൂടി...നേരിയ മഴയ്ക്ക് സാധ്യത..


ഏഴാം നാൾ മരണം വിളിച്ചു; പൊൻകുന്നത്തെ വാടകവീട്ടിൽ ദമ്പതികൾക്ക് സംഭവിച്ചത്....ചോര നിറഞ്ഞ മുറിയിൽ രണ്ടര വയസുകാരിയായ മകൾ...

ഒന്നാം ഓണമായ ഉത്രാടം ഇന്ന് ... നാടും നഗരവും ഉത്രാടപ്പാച്ചിലില്‍... ഓണം പൊടിപൊടിക്കാനായി ഉത്രാടദിനത്തില്‍ അവസാന തയ്യാറെടുപ്പ്.... ഉത്രാടനാളില്‍ ഓണവിപണിയും സജീവം... തിരുവോണ ദിനത്തെ അവിസ്മരണീയമാക്കാനുള്ള അവസാനവട്ട ഓട്ടത്തില്‍ മലയാളികള്‍....

07 SEPTEMBER 2022 04:52 AM IST
മലയാളി വാര്‍ത്ത

ഒന്നാം ഓണമായ ഉത്രാടം ഇന്ന് ... നാടും നഗരവും ഉത്രാടപ്പാച്ചിലില്‍... ഓണം പൊടിപൊടിക്കാനായി ഉത്രാടദിനത്തില്‍ അവസാന തയ്യാറെടുപ്പ്.... ഉത്രാടനാളില്‍ ഓണവിപണിയും സജീവം... തിരുവോണ ദിനത്തെ അവിസ്മരണീയമാക്കാനുള്ള അവസാനവട്ട ഓട്ടത്തില്‍ മലയാളികള്‍....

ഉത്രാട ദിവസമാണ് മലയാളിക്ക് ഒന്നാം ഓണം. ഉത്രാടമുച്ച കഴിഞ്ഞാല്‍ അച്ചിമാര്‍ക്കൊക്കെ വെപ്രാളം ' ഓണത്തിനോടനുബന്ധിച്ചുള്ള ചൊല്ലുകളില്‍ പ്രസിദ്ധമായ ഒന്നാണ് ഇത് ഉത്രാടം ഉച്ചകഴിയുന്നതോടെ പിറ്റേന്നത്തെ തിരുവോണത്തിനുള്ള ഒരുക്കത്തില്‍ സ്ത്രീകളുടെ പങ്കിനെയാണ് ഇവിടെ സൂചിപ്പിക്കുന്നത്

കാലമെത്ര മാറിയിട്ടും മാറാത്ത ഒന്നു തന്നെയാണ് ഉത്രാട പാച്ചില്‍. തിരുവോണത്തിനായുള്ള ഒരുക്കത്തിലാണ് മലയാളികള്‍, ഓണം പൊടിപൊടിക്കാനായി ഉത്രാടദിനത്തില്‍ അവസാന തയ്യാറെടുപ്പ്. നാടും നഗരവും ഉത്രാടപ്പാച്ചിലിലാണ് .

ഉത്രാടനാളില്‍ ഓണവിപണിയും സജീവമാകും. കാണം വിറ്റും ഓണം ഉണ്ണണം എന്ന ചൊല്ല് അന്വര്‍ത്ഥമാകാനെന്നവണ്ണം നഗരത്തിലെ വസ്ത്രവില്‍പ്പന ശാലകളിലും പച്ചക്കറി വില്‍പ്പന കേന്ദ്രങ്ങളിലും വഴിയോര കച്ചവടകേന്ദ്രങ്ങളിലും ഇന്ന് തിരക്കോടുതിരക്കായിരിക്കും



കുട്ടിക്കാലത്തെ ഓണവും ആഘോഷങ്ങളും ഒരു മലയാളിക്കും മറക്കാന്‍ കഴിയാത്തതായിരിക്കാം .ജീവിത രീതികളുടെ ഭാഗമായി ആഘോഷ രീതികളില്‍ വ്യത്യാസങ്ങള്‍ വന്നിട്ടുണ്ടാകാമെങ്കിലും ആചാര സങ്കല്പങ്ങളിലും ഒത്തുചേരലിന്റെ നിറവിലും മലയാളിയും ഓണവും മാറ്റങ്ങളില്ലാതെ നില്‍ക്കുന്നു.

ഓണാഘോഷത്തിന്റെ അവസാന ദിവസം ഗംഭീരമായ സദ്യ തയ്യാറാക്കാന്‍ ആവശ്യമായ പുതിയ പച്ചക്കറികളും മറ്റ് വിഭവങ്ങളും വാങ്ങുന്നതിനായി ഓണത്തിന്റെ തലേന്ന് കുടുംബാംഗങ്ങള്‍ ചന്തയിലേക്ക് പോകുന്ന ദിവസമാണിത്. ഇതിനെ പൊതുവേ 'ഉത്രാടപ്പാച്ചില്‍' എന്നാണ് വിളിക്കുന്നത്.

ക്ഷേത്രങ്ങളിലേയ്ക്ക് 'കാഴ്ചക്കുല' സമര്‍പ്പിക്കുന്നതും ഓണനാളുകളില്‍ കണ്ടുവരുന്ന ഒരു പ്രധാന ചടങ്ങാണ്. ഗുരുവായൂര്‍ അമ്പലത്തിലെ 'കാഴ്ചക്കുല' സമര്‍പ്പണം പ്രസിദ്ധമാണ്. ആയിരക്കണക്കിന് കാഴ്ചക്കുലകളാണ് ഭക്തര്‍ ഉത്രാട ദിവസം ഗുരുവായൂരപ്പനു സമര്‍പ്പിക്കുന്നത്. ചങ്ങാലിക്കോടന്‍ ഇനത്തില്‍പ്പെട്ട നേന്ത്രവാഴക്കുലകളാണ് കാഴ്ചക്കുലകളായി സമര്‍പ്പിക്കാറ്.


ഉത്രാട നാളിലാണ് തൃക്കാക്കരയപ്പനെ വീട്ടുമുറ്റത്ത് കുടിവെക്കുക. കളിമണ്ണ് കൊണ്ടാണ് തൃക്കാക്കരയപ്പനെ ഉണ്ടാക്കുന്നത്. മണ്ണ് കുഴച്ച് നല്ലതു പോലെ പതം വരുത്തും. നിറം നല്‍കാന്‍ ഇഷ്ടികപ്പൊടി ചേര്‍ക്കുന്നവരുമുണ്ട്. ഉത്രാടത്തിനു മുന്‍പേ തന്നെ തൃക്കാക്കരയപ്പനെ ഉണ്ടാക്കി ഉണക്കിവെക്കുന്നു.



ഉത്രാടദിവസം നാക്കിലയില്‍ മുറ്റത്ത് അഞ്ച് തൃക്കാക്കരയപ്പന്‍മാരെ വെക്കുന്നു. ഒത്ത നടുവിലായി വലിയ രൂപവും ഇരുഭാഗത്തും രണ്ട് ചെറുതു വീതവുമാണ് ഉണ്ടാക്കി വെക്കുക. അതില്‍ അരിമാവ് കൊണ്ട് കൃഷ്ണ കിരീടവും ചെമ്പരത്തി, ചെണ്ടുമല്ലി, തുമ്പ എന്നിവ കൊണ്ട് അലങ്കാരങ്ങളും നടത്തും. ചെമ്പരത്തി ഈര്‍ക്കിലില്‍ കുത്തി വെക്കും. തിരുവോണം നാളില്‍ മഹാബലിയെ കുടിവെക്കുന്നു. മുത്തശ്ശിയമ്മ, കുട്ടിപട്ടര്, അമ്മി, ആട്ടുകല്ല് തുടങ്ങി അനുചരനന്മാരോടൊത്താണ് മഹാബലി പ്രതിഷ്ഠിക്കപ്പെടുക. തൃക്കാക്കരയപ്പന് നേദിക്കാന്‍ ശര്‍ക്കരയും പഴവും തേങ്ങയും വെച്ച് പ്രത്യേകതരം അടയുണ്ടാക്കുന്നു. ശര്‍ക്കര ഇല്ലാതെ പഞ്ചസാരയിട്ട് പൂവടയാണ് ചിലര്‍ നേദിക്കുക. ആണ്‍കുട്ടികള്‍ തന്നെ പൂജിക്കണമെന്ന് ചിലയിടത്ത് നിര്‍ബന്ധം പിടിക്കാറുണ്ടെങ്കിലും പെണ്‍കുട്ടികളും പൂജ ഏറ്റെടുക്കാറുണ്ട്. അഞ്ച് ഓണം വരെയാണ് തൃക്കാക്കരയപ്പനെ പൂജിക്കുന്നത്. എന്നും രാവിലേയും വൈകിട്ടും വിളക്ക് കൊളുത്തി പൂജിക്കും.

തിരുവോണം കഴിഞ്ഞ് നാലാം ദിവസം മാതേരുകള്‍ എടുത്ത് മാറ്റുന്നു. അതിനു ശേഷം കന്നിയിലെ ആയില്യം വരെ പൂക്കളം ഇടുന്നത് തുടരുന്നു. കന്നിമാസത്തിലെ ആയില്യത്തിന്‍ നാളിന് പ്രത്യേകതയുണ്ട്.


കേരളത്തില്‍ ഓണത്തിരക്ക് തകൃതിയാകുമ്പോള്‍ മറുനാടന്‍ മലയാളികള്‍ ഗൃഹാതുരയോടെ ഓണത്തെക്കുറിച്ചുള്ള ഓര്‍മകളുമായി കഴിയുന്നു. എല്ലാ പ്രിയപ്പെട്ട മലയാളി സുഹൃത്തുക്കള്‍ക്കും ഹൃദയം നിറഞ്ഞ ഉത്രാട ദിന ആശംസകള്‍ നേരുന്നു. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൂങ്ങിമരിക്കാൻ ശ്രമിച്ചയാൾ കയർ പൊട്ടി ആറ്റിൽ വീണു മരിച്ചു  (31 minutes ago)

ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്  (45 minutes ago)

ന്യൂസിലൻഡിലെ ഫങ്കാരെ ഹെഡ്‌സിലെ തൈഹരൂർ കടലിടുക്കിൽ റോക്ക് ഫിഷിങ്ങിനിടെ കടലിൽ കാണാതായ യുവാവിന്റെ ഭൗതികാവശിഷ്ടങ്ങൾ കണ്ടെത്തി  (50 minutes ago)

പുണ്യതീർത്ഥയാത്രയും വിദേശ വാസവും! മിഥുനം, മകരം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (1 hour ago)

ചാമ്പ്യൻസ് ലീഗിൽ ഇന്ന് വമ്പന്മാരുടെ പ്രീക്വാർട്ടർ പോരാട്ടങ്ങൾ... മാഞ്ചസ്റ്റർ സിറ്റി ഇന്ന് സാന്റിയാഗോ ബെർണബ്യുവിൽ റയൽ മഡ്രിഡിനെ നേരിടും  (1 hour ago)

നെന്മാറ ഇരട്ടക്കൊലക്കേസിലെ വിചാരണയ്ക്കിടെ സാക്ഷികൾ കൂറുമാറി.... പ്രധാനസാക്ഷികളായ ചെന്താമരയുടെ സഹോദരനും ഭാര്യയും അയൽവാസിയും കോടതിയിൽ മൊഴി മാറ്റി  (1 hour ago)

വാഹന പരിശോധനയ്ക്കിടെ സബ് ഇന്‍സ്‌പെക്ടറെ സ്‌കൂട്ടറിടിച്ച് വീഴ്ത്തിയ കേസ്... പ്രതി അറസ്റ്റിൽ  (1 hour ago)

മുതിർന്ന സിപിഎം നേതാവ് ഇഎൻ മോഹൻദാസ് അന്തരിച്ചു.... മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിന് കൈമാറും  (2 hours ago)

ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് മോഷണക്കേസ്... മുൻ മേൽശാന്തി അറസ്റ്റിൽ  (2 hours ago)

പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാതാ വികസന പദ്ധതി  (2 hours ago)

അവഗണിക്കപ്പെട്ടു കിടന്നിരുന്ന നിരവധി പദ്ധതികളും ആവശ്യങ്ങളുമാണ് പത്ത് വർഷം കൊണ്ട് സർക്കാർ യാഥാർത്ഥ്യമാക്കിയത്; ജനങ്ങൾക്ക് മുമ്പിൽ മുഖം തിരിഞ്ഞു നടക്കുന്ന സമീപനമല്ല സർക്കാരിനുള്ളതെന്ന് മന്ത്രി ജി ആർ അനി  (2 hours ago)

 സാംസ്കാരികതയുടെ നിറവറിയിച്ച് ഭാരത് ഭവൻ  (3 hours ago)

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത.. അഞ്ച് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (3 hours ago)

തൃശൂരിൽ കാറിനുള്ളില്‍ 57കാരനെ മരിച്ച നിലയില്‍ കണ്ടെത്തി...  (3 hours ago)

ശബരിമല സന്നിധാനത്തെ സ്‌ട്രോങ്‌റൂമില്‍ സൂക്ഷിച്ചിട്ടുള്ള സ്വര്‍ണം, വെള്ളി തുടങ്ങിയവയുടെ കണക്കെടുപ്പിനായി അമിക്കസ് ക്യൂറി റിട്ട.ജസ്റ്റിസ് കെടി ശങ്കരന്‍ വീണ്ടുമെത്തും...  (3 hours ago)

Malayali Vartha Recommends