ഒരാഴ്ച മുന്നേ മകൾ ജാനകിയുടെ ജന്മദിനത്തിൽ കുട്ടിയുടെ ചിത്രം എടുക്കാൻ ശ്രമിച്ച ഐശ്വര്യയുടെ സഹോദരനോട് കണ്ണൻ ചെയ്തത്! നനഞ്ഞ തുണി കട്ടിലില്‍ കിടന്നതിനും ബന്ധു വീട്ടില്‍ നിന്ന് മരച്ചീനി വാങ്ങിക്കഴിച്ചതിനും റേഷന്‍ കടയില്‍ സാധനം വാങ്ങാനുള്ള സഞ്ചി കീറിയതിനും മീന്‍ വരഞ്ഞത് ശരിയാകാത്തതിനും മർദ്ദനം; പണത്തിനോട് അത്യാര്‍ത്തി; സ്വന്തം വീട്ടിലേക്ക് ഫോണ്‍ വിളിക്കാന്‍ പോലും ഐശ്വര്യയെ സമ്മതിച്ചിരുന്നില്ല; ജോലിക്ക് പോകുന്നത് എതിര്‍ത്തു; ഐശ്വര്യയെ ആത്മഹത്യയിലേക്ക് നയിച്ചത് ഇതൊക്കെ?

കൊല്ലം ജില്ലയിൽ ഐശ്വര്യ എന്ന യുവ അഭിഭാഷക തൂങ്ങി മരിച്ചിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ മരണവുമായി ബന്ധപ്പെട്ട് നിരവധി വെളിപ്പെടുത്തലുകൾ ഇപ്പോൾ പുറത്ത് വരികയാണ്. ഈ സംഭവത്തിൽ പ്രതികരിച്ച് ഐശ്വര്യയുടെ സഹോദരൻ അതുൽ രംഗത്ത് വന്നിരിക്കുകയാണ്. അറസ്റ്റിലായ കണ്ണന്‍ നായര്‍ക്ക് പണത്തിന് വേണ്ടി അത്യാര്‍ത്തിയായിരുന്നു.
സ്വന്തം വീട്ടിലേക്ക് ഫോണ്‍ വിളിക്കാന്‍ പോലുംഐശ്വര്യയെ സമ്മതിച്ചിരുന്നില്ല. ഈ പ്രശ്നം പരിഹരിക്കാന്‍ ഇടപെട്ട തന്നെയും കണ്ണന്‍ മര്‍ദിച്ചു. നനഞ്ഞ തുണി കട്ടിലില്‍ കിടന്നതിനും , ബന്ധുവീട്ടില്‍നിന്ന് മരച്ചീനി വാങ്ങിക്കഴിച്ചതിനും റേഷന്‍കടയില്‍ സാധനം വാങ്ങാനുള്ള സഞ്ചി കീറിയതിനും , മീന്‍ വരഞ്ഞത് ശരിയാകാത്തതിനുമൊക്കെ അയാൾ മർദിച്ചുവെന്നാണ് സഹോദരന്റെ വെളിപ്പെടുത്തൽ. ഇത്തരത്തിൽ ഒരുപാട് കാര്യങ്ങൾക്ക് അയാൾ ഐശ്വര്യയെ മർദിച്ചുവെന്നും അതുൽ വെളിപ്പെടുത്തി.
ഐശ്വര്യയുടെ അമ്മ ഷീല പറയുന്നത് ഐശ്വര്യ ജോലിക്ക് പോകുന്നത് കണ്ണന്‍ എതിര്‍ക്കുമെന്നായിരുന്നു. എൽഎൽഎം കഴിഞ്ഞ് കടയ്ക്കൽ കോടതിയിൽ പ്രാക്ടീസ് ചെയ്യുകയായിരുന്നു ഐശ്വര്യ. ഈ മാസം 15ആം തീയതി ആയിരുന്നു സ്വന്തം കിടപ്പുമുറിയിൽ ഐശ്വര്യയെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ഐശ്വര്യയുടെ ഡയറിക്കുറിപ്പും ആത്മഹത്യാ കുറിപ്പും എഴുതി വച്ചാണ് ഐശ്വര്യ മരിച്ചത്.
ഇതൊക്കെ പരിശോധിച്ച ശേഷമാണ് ഭർത്താവ് കണ്ണൻ നായരെ ചടയമംഗലം പൊലീസ് തിങ്കളാഴ്ചയോടെ അറസ്റ്റ് ചെയ്‌തിരിക്കുന്നത്. ഡയറിക്കുറിപ്പിൽ എഴുതിയിരുന്നത് കണ്ടു ബന്ധുക്കൾ ശെരിക്കും നടുങ്ങിയിരുന്നു. ഒരാഴ്ച മുന്നേയായിരുന്നു മകൾ ജാനകിയുടെ ഒന്നാം ജന്മദിനം ആഘോഷിച്ചത്. ആ ദിവസം അതുലും ബന്ധുക്കളും കണ്ണൻ നായരുടെ വീട്ടിൽ എത്തിയിരുന്നു. എന്നാൽ കുട്ടിയുടെ ചിത്രം എടുക്കാൻ ശ്രമിച്ച അതുലിനെ കണ്ണൻ നായർ തടഞ്ഞെന്നും അതുൽ ആരോപിച്ചു.
https://www.facebook.com/Malayalivartha