ഗവർണറെ ചാക്കിടാൻ പിണറായി മന്ത്രിയെ ഇറക്കി... രാജ്ഭവനിലേക്ക് പാഞ്ഞെത്തി മന്ത്രി എം.ബി രാജേഷ്... കടക്ക് പുറത്തെന്ന് പറയുമോ അനുനയിപ്പിക്കാൻ സർക്കാർ നീക്കം?

സർക്കാരുമായി പോരടിക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ അനുനയിപ്പിക്കാൻ മന്ത്രി എം.ബി രാജേഷ് രാജ്ഭവനിലെത്തി. ലഹരി വിരുദ്ധ പ്രചാരണ പരിപാടിക്ക് ഗവർണറെ ക്ഷണിക്കാനാണ് രാജ്ഭവനിൽ എത്തിയതെന്നാണ് വിശദീകരണം. ഒക്ടോബർ രണ്ടിന് സംസ്ഥാന തലത്തിൽ ലഹരി വിരുദ്ധ പ്രചാരണ പരിപാടി നടത്താൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടായിരുന്നു. അതിന്റെ ഭാഗമായിട്ടാണ് മന്ത്രി എത്തിയിരിക്കുന്നത്.
സർക്കാരിന്റെ സുപ്രധാന പരിപാടിയായത് കൊണ്ടാണ് എക്‌സൈസ് മന്ത്രി എന്ന നിലയിൽ എം.ബി രാജേഷ് രാജ്ഭവനിലെത്തിയതെന്നാണ് ഔദ്യോഗിക വിശദീകരണം. ചീഫ് സെക്രട്ടറി വി. പി ജോയിയും മന്ത്രിക്കൊപ്പം ഗവർണറെ കാണാനെത്തിയിട്ടുണ്ട്. ഗവർണർ ഇന്ന് ഡൽഹിക്കു പോയാൽ ഒക്ടോബർ മൂന്നിനു മാത്രമേ തിരിച്ചെത്തുകയുള്ളൂ.
നിയമസഭ പാസാക്കി അയച്ച ബില്ലുകൾ ഗവർണർ ഒപ്പിടാത്തതിനെ തുടർന്ന് ശക്തതമായ വാക്‌പോരാണ് മുഖ്യമന്ത്രി ഉൾപ്പെടെ ഉള്ളവർ നടത്തുന്നത്. ഇതിനിടെ എം ബി രാജേഷ് നടത്തിയ കൂടിക്കാഴ്ച സംബന്ധിച്ച് രാഷ്‌ട്രീയ ചർച്ചകൾ ആരംഭിച്ചിരിക്കുകയുമാണ്. 11 ബില്ലുകളിൽ നിലവിൽ 5 എണ്ണത്തിൽ മാത്രമാണ് ഗവർണർ ഒപ്പിട്ടത്.
ഇനിയും ആറ് ബില്ലുകളിലാണ് അദ്ദേഹം ഒപ്പിടാനുള്ളത്. ലോകായുക്ത നിയമ ഭേദഗതി ബില്ലിലും സർവകലാശാല നിയമഭേദഗതിയിലും ഒപ്പിടില്ലെന്ന് ഗവർണർ നേരത്തെ വ്യക്തമാക്കിയിരുന്നു. രണ്ട് ബില്ലുകളിൽ ഒപ്പിടില്ലെന്ന് അറിയിച്ചെങ്കിലും ബാക്കിയുള്ള നാല് ബില്ലുകളിൽ എപ്പോൾ ഒപ്പിടുമെന്നതിൽ വ്യക്തതയില്ല. ബില്ലുകൾ ഒപ്പിടുന്നതുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിയുടെ അഭിപ്രായവും ഗവർണറെ അറിയിക്കാനുള്ള സാധ്യതയുണ്ട്.
വകുപ്പ് മന്ത്രിമാരോ സെക്രട്ടറിമാരോ നേരിട്ട് വരണമെന്ന ആവശ്യമായിരുന്നു ഗവർണർ നേരത്തെ മുന്നോട്ട് വെച്ചിരുന്നത്. പിന്നീട് ചില വകുപ്പ് സെക്രട്ടറിമാർ ഗവർണറെ കണ്ട് കാര്യങ്ങൾ നേരിട്ട് ബോധ്യപ്പെടുത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് അഞ്ച് ബില്ലുകളിൽ ഗവർണർ ഒപ്പുവെച്ചത്. ചീഫ് സെക്രട്ടറി നേരിട്ട് രാജ്ഭവനിലെത്തിയ സാഹചര്യത്തിൽ നാല് ബില്ലുകളിൽ ഒപ്പിടാനുള്ള സാധ്യത തള്ളാനാവില്ല.
സർക്കാരിന്റെ ഭാഗം വിശദീകരിച്ച് ഗവർണറെ അനുനയിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന ആരോപണവും ശക്തമാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നുള്ള പണം വിനിയോഗിച്ചതുമായി ബന്ധപ്പെട്ട കേസിൽ ലോകയുക്ത വിധി വരാനിരിക്കുന്ന സാഹചര്യത്തിൽ ഗവർണറെ അനുനയിപ്പിക്കുകയെന്നത് സർക്കാരിന് നിർണായകമാണ്.
കഴിഞ്ഞ നിയമസഭാ സമ്മേളനം പതിനൊന്ന് ബില്ലുകളാണ് പാസാക്കി ഗവര്‍ണറുടെ അംഗീകാരത്തിനായി അയച്ചത്. ഇതില്‍ വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്.സിക്ക് വിട്ട തീരുമാനം പിന്‍വലിക്കുന്ന ബില്ലില്‍ ഗവര്‍ണര്‍ നേരത്തെ ഒപ്പുവെച്ചിരുന്നു. എന്നാല്‍ സര്‍വകലാശാല നിയമഭേദഗതി ബില്ലിലും ലോകായുക്ത ബില്ലിലും ഒപ്പിടാനാകില്ലെന്ന് കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഗവര്‍ണര്‍ പറഞ്ഞിരുന്നു.
ബാക്കിയുള്ള എട്ട് ബില്ലുകളില്‍ അഞ്ചെണ്ണത്തിലാണ് ഗവര്‍ണര്‍ ഒപ്പുവെച്ചത്. തദ്ദേശഭരണ പൊതു സര്‍വ്വീസ് ബില്‍, കേരള ആഭരണ തൊഴിലാളി ക്ഷേമനിധി ബില്‍, ധനകാര്യ ഉത്തരവാദിത്വ നിയമ ഭേദഗതി ബില്‍ തുടങ്ങിയവയിലാണ് ഗവര്‍ണര്‍ ഒപ്പുവെച്ചതെന്നാണ് വിവരം. ബില്ലുകളില്‍ ഒപ്പുവയ്ക്കണമെങ്കില്‍ മന്ത്രിമാര്‍ ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാരുമായെത്തി നേരിട്ട് വിശീകരണം നല്‍കണമെന്ന് ഗവര്‍ണര്‍ നേരത്തെ ചീഫ് സെക്രട്ടറിയെ അറിയിച്ചിരുന്നു. എന്നാല്‍ ഈ മാനദണ്ഡം ഗവര്‍ണര്‍ പാലിച്ചിട്ടില്ലെന്നാണ് വിവരം. സെക്രട്ടറിമാരാരും കഴിഞ്ഞ ദിവസങ്ങളില്‍ ഗവര്‍ണറെ കണ്ടിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
https://www.facebook.com/Malayalivartha


























