മലദ്വാരങ്ങളിൽ സ്വർണ്ണം കടത്തി കോടീശ്വരന്മാരാവാൻ അറിയാത്ത സാധു മനുഷ്യർക്ക് ഒരു നേരത്തെ അന്നത്തിനുള്ള വഴി കണ്ടെത്തണമെങ്കിൽ കൂലി വേലയ്ക്ക് പോകുകയോ ഓട്ടോ ഓടിക്കുകയോ പെട്ടിക്കട തുറക്കുകയോ ഒക്കെ വേണം; എൻ ഐ എ റെയ്ഡ് നടത്തിയതിന് ഈ പാവങ്ങൾ എന്ത് പിഴച്ചു? ഇവിടെ ജോലിക്ക് പോകുന്ന മനുഷ്യരെ തെറി വിളിക്കാം; അത് ചോദ്യം ചെയ്യുന്ന പോലീസുകാരെ അടിച്ചു നിലത്തിടാം; ആരും ചോദിക്കില്ല; കാരണം മറ്റ് സംസ്ഥാനങ്ങൾക്കില്ലാത്ത ഒരു സംഭവം ഇവിടെയുണ്ട്! ഡബിൾ ചങ്കുള്ള ഒരു ആഭ്യന്തരമന്ത്രി; ഹർത്താലിനെതിരെ അഞ്ജു പാർവതി

അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന് പറയുന്നത് ഇതിനെയാണ്. രാജ്യവ്യാപകമായി നടന്ന റെയ്ഡിനെതിരെയുള്ള പ്രതിഷേധം ഹർത്താൽ രൂപത്തിൽ ഹർത്താലിന് നിരോധനമുള്ള കേരളത്തിൽ മാത്രമായി അരങ്ങേറുകയാണ്. അതും പാവപ്പെട്ട ജനങ്ങളുടെ നെഞ്ചത്ത് കയറി നിരങ്ങിയിറങ്ങിയും അന്നം മുട്ടിച്ചും അരങ്ങേറുകയാണ്. വിമർശനവുമായി അഞ്ജു പാർവതി പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ ;
അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന് പറയുന്നത് ഇതിനെയാണ്. രാജ്യവ്യാപകമായി നടന്ന റെയ്ഡിനെതിരെയുള്ള പ്രതിഷേധം ഹർത്താൽ രൂപത്തിൽ ഹർത്താലിന് നിരോധനമുള്ള കേരളത്തിൽ മാത്രമായി അരങ്ങേറുകയാണ്. അതും പാവപ്പെട്ട ജനങ്ങളുടെ നെഞ്ചത്ത് കയറി നിരങ്ങിയിറങ്ങിയും അന്നം മുട്ടിച്ചും അരങ്ങേറുകയാണ്. ആടാത്ത കപ്പലും അതിലൊരു കപ്പിത്താനുമുള്ള ഖേറളത്തിൻ്റെ പൊതുമുതൽ എറിഞ്ഞുടച്ചും പെട്രോൾ ബോംബുകൾ എറിഞ്ഞും പോലീസുകാരെ അടിച്ചും ഹർത്താലനുകൂലികൾ ആറാടുകയാണ്.
മലദ്വാരങ്ങളിൽ സ്വർണ്ണം കടത്തി കോടീശ്വരന്മാരാവാൻ അറിയാത്ത സാധു മനുഷ്യർക്ക് ഒരു നേരത്തെ അന്നത്തിനുള്ള വഴി കണ്ടെത്തണമെങ്കിൽ കൂലി വേലയ്ക്ക് പോകുകയോ ഓട്ടോ ഓടിക്കുകയോ പെട്ടിക്കട തുറക്കുകയോ ഒക്കെ വേണം. NIA റെയ്ഡ് നടത്തിയതിന് ഈ പാവങ്ങൾ എന്ത് പിഴച്ചു? ഡൽഹിയിൽ പോയി ഇതു പോലെ പ്രതിഷേധിച്ചാൽ അരിപ്പയാകുമെന്ന് അറിയാവുന്നതുകൊണ്ട് പ്രതിഷേധം മുഴുവനും കേരളത്തിലാക്കി.
ഇവിടെയാവുമ്പോൾ ഹൈക്കോടതി തന്നെ ഹർത്താൽ നിരോധിച്ചാലും, ഹർത്താൽ നടത്തുന്നതിന് ഏഴ് ദിവസം മുമ്പേ നോട്ടീസ് വേണമെന്ന നിയമമുണ്ടായാലും അതിനെയൊക്കെ കാലു മടക്കി തൊഴിച്ച് തെരുവിലിറങ്ങി ബസുകൾക്ക് കല്ലെറിയാം; ജോലിക്ക് പോകുന്ന മനുഷ്യരെ തെറി വിളിക്കാം; അത് ചോദ്യം ചെയ്യുന്ന പോലീസുകാരെ അടിച്ചു നിലത്തിടാം; ആരും ചോദിക്കില്ല. കാരണം മറ്റ് സംസ്ഥാനങ്ങൾക്കില്ലാത്ത ഒരു സംഭവം ഇവിടെയുണ്ട് - ഡബിൾ ചങ്കുള്ള ഒരു ആഭ്യന്തരമന്ത്രി!!! ഇവിടെ എന്തും വിളയും!
https://www.facebook.com/Malayalivartha


























