2019 മുതൽ ഈ ഓപ്പറേഷൻ ജനറൽ ആശുപത്രിയിൽ നടന്നു വരുന്നു; അതെന്തേ വാർത്തയായില്ലായെന്നത്ഭുതം കൂറിയപ്പോൾ അങ്ങനെ വാർത്തയാക്കാനല്ലല്ലോ ഓപ്പറേഷനുകളൊക്കെ ചെയ്യുന്നതെന്നായിരുന്നു ഓപ്പറേഷൻ ചെയ്ത ഡോക്ടറിന്റെ അഭിപ്രായം; സ്വകാര്യ ആശുപത്രികളിൽ വളരെ മുൻപേ ചെയ്തുകൊണ്ടിരുന്ന ഇത്തരം പ്രൊസീജിയറുകൾ സർക്കാർ മേഖലയിൽ ചെയ്യപ്പെടുന്നത് അഭിമാനകരം; നിർണ്ണായകമായ കുറിപ്പ് പങ്കു വച്ച് ഡോ. സുൽഫി നൂഹു

കഴിഞ്ഞ വാരം വാർത്തകളിൽ മുഴുവൻ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എൻഡോസ്കോപ്പിക് അഡ്രിനൽ ഓപ്പറേഷൻ ചെയ്തതിന്റെതാണ് അപ്പോ സ്വാഭാവികമായും എനിക്കൊരു സംശയം തോന്നി. മുറ്റത്തെ മുല്ലയ്ക്ക് ഒട്ടും തന്നെ മണമില്ലേ.
കഴിഞ്ഞദിവസം ഓപ്പറേഷൻ തിയേറ്ററിൽ സപ്പോർട്ട് സ്റ്റാഫിന്റെ കുറവ് പെട്ടെന്ന് ശ്രദ്ധയിൽപ്പെട്ടപ്പോൾ എന്താ കാര്യം എന്ന് സിസ്റ്ററിനോട് അന്വേഷിച്ചു. അപ്പുറത്തെ ഓപ്പറേഷൻ ടേബിളിൽ എൻഡോസ്കോപ്പിക് അഡ്രിനലക്ടമി നടക്കുന്നതുകൊണ്ട് രണ്ടുപേരെ അങ്ങട് വിട്ടു. അതായത് മെഡിക്കൽ കോളേജിലെ വാർത്ത വരുന്നതിന് ഏതാണ്ട് 10 ദിവസങ്ങൾക്ക് മുൻപ്.
വാർത്ത കണ്ടപ്പോൾ കാര്യങ്ങൾ ഒന്നുകൂടെ പരതി. അപ്പോൾ മുറ്റത്തെ മുല്ലയ്ക്കൊട്ടും തന്നെ മണമില്ലെന്ന് വീണ്ടും മനസ്സിലായി. നിർണ്ണായകമായ കുറിപ്പ് പങ്കു വച്ച് ഡോ. സുൽഫി നൂഹു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
മുറ്റത്തെ മുല്ല⁉️
കഴിഞ്ഞ വാരം വാർത്തകളിൽ മുഴുവൻ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എൻഡോസ്കോപ്പിക് അഡ്രിനൽ ഓപ്പറേഷൻ ചെയ്തതിന്റെതാണ് അപ്പോ സ്വാഭാവികമായും എനിക്കൊരു സംശയം തോന്നി. മുറ്റത്തെ മുല്ലയ്ക്ക് ഒട്ടും തന്നെ മണമില്ലേ.
കഴിഞ്ഞദിവസം ഓപ്പറേഷൻ തിയേറ്ററിൽ സപ്പോർട്ട് സ്റ്റാഫിന്റെ കുറവ് പെട്ടെന്ന് ശ്രദ്ധയിൽപ്പെട്ടപ്പോൾ എന്താ കാര്യം എന്ന് സിസ്റ്ററിനോട് അന്വേഷിച്ചു. അപ്പുറത്തെ ഓപ്പറേഷൻ ടേബിളിൽ എൻഡോസ്കോപ്പിക് അഡ്രിനലക്ടമി നടക്കുന്നതുകൊണ്ട് രണ്ടുപേരെ അങ്ങട് വിട്ടു. അതായത് മെഡിക്കൽ കോളേജിലെ വാർത്ത വരുന്നതിന് ഏതാണ്ട് 10 ദിവസങ്ങൾക്ക് മുൻപ്.
വാർത്ത കണ്ടപ്പോൾ കാര്യങ്ങൾ ഒന്നുകൂടെ പരതി. അപ്പോൾ മുറ്റത്തെ മുല്ലയ്ക്കൊട്ടും തന്നെ മണമില്ലെന്ന് വീണ്ടും മനസ്സിലായി. 2019 മുതൽ ഈ ഓപ്പറേഷൻ ജനറൽ ആശുപത്രിയിൽ നടന്നുവരുന്നു. അതായത് നാല് കൊല്ലങ്ങൾക്ക് മുൻപ്.
അതെന്തേ വാർത്തയായില്ലായെന്നത്ഭുതം കൂറിയപ്പോൾ അങ്ങനെ വാർത്തയാക്കാനല്ലല്ലോ ഓപ്പറേഷനുകളൊക്കെ ചെയ്യുന്നതെന്നായിരുന്നു ഓപ്പറേഷൻ ചെയ്ത ഡോക്ടറിന്റെ അഭിപ്രായം. സ്വകാര്യ ആശുപത്രികളിൽ വളരെ മുൻപേ ചെയ്തുകൊണ്ടിരുന്ന ഇത്തരം പ്രൊസീജിയറുകൾ സർക്കാർ മേഖലയിൽ ചെയ്യപ്പെടുന്നത് അഭിമാനകരം. എന്നാലും മുറ്റത്തെ മുല്ലയ്ക്കൽപമൊക്കെ മണമാകാം!
https://www.facebook.com/Malayalivartha