മുഗള്‍ ഭരണം, ഗുജറാത്ത് കലാപം; എന്‍.സി.ഇ.ആര്‍.ടി. ഒഴിവാക്കിയത് പഠിപ്പിക്കണോ? ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരും ആശങ്കയില്‍ ; തീരുമാനമെടുക്കാതെ വിദ്യാഭ്യാസവകുപ്പ്

സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരും ആശങ്കയില്‍. എന്‍.സി.ഇ.ആര്‍.ടി. ഒഴിവാക്കിയ പാഠഭാഗങ്ങള്‍ പഠിപ്പിക്കണമോയെന്നതില്‍ വിദ്യാഭ്യാസവകുപ്പ് തീരുമാനമെടുക്കാത്തതിനെ തുടർന്നാണ് നിലവിലെ ആശങ്കയ്ക്ക് കാരണം.
നാലുമാസംമുമ്പ് പാഠഭാഗങ്ങളില്‍ ശുപാര്‍ശ തയ്യാറാക്കി എസ്.സി.ഇ.ആര്‍.ടി. റിപ്പോര്‍ട്ടുനല്‍കിയെങ്കിലും ഇനിയും നടപടിയായിട്ടില്ല. ചരിത്രപുസ്തകത്തില്‍ നിന്നും മുഗള്‍ഭരണവും ഗുജറാത്ത് കലാപവുമൊക്കെ ഒഴിവാക്കിയിരുന്നു. ഇതിനെതിരെ സി.പി.എം. രാഷ്ട്രീയനിലപാടെടുത്തെങ്കിലും കേരളത്തിലെ സ്‌കൂളുകളില്‍ അവ പഠിപ്പിക്കുന്നതില്‍ ഭരണപരമായ തീരുമാനമെടുത്തില്ല. ചരിത്രപുസ്തകത്തില്‍ മുഗള്‍ഭരണം ഗുജറാത്ത് കലാപം, പൊളിറ്റിക്കല്‍ സയന്‍സില്‍ ജനാധിപത്യം, മതേതരത്വം, ദളിത് മുന്നേറ്റങ്ങള്‍, ത്രിതല പഞ്ചായത്തീരാജ് തുടങ്ങിയ പാഠഭാഗങ്ങളാണ് ഒഴിവാക്കിയത്.
ഇതേസമയം രാഷ്ട്രീയപ്രശ്‌നങ്ങളില്ലാത്ത ശാസ്ത്രവിഷയങ്ങളിലും ഒഴിവാക്കിയ പാഠഭാഗങ്ങളില്‍ തീരുമാനമെടുത്തിട്ടില്ല. ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ വിദ്യാര്‍ഥികള്‍ക്കു പഠനഭാരമുണ്ടാക്കും. ഹയര്‍ സെക്കന്‍ഡറിയില്‍ 38 വിഷയങ്ങളുണ്ട്.
തുടർന്ന് ഇവയിലെ 30 ശതമാനം പാഠഭാഗങ്ങള്‍ ഡിസംബറില്‍ എന്‍.സി.ഇ.ആര്‍.ടി. ഒഴിവാക്കി. എന്നാല്‍, കേരളത്തില്‍ ഇതുവരെ ഇക്കാര്യത്തില്‍ തീരുമാനമായില്ല. നേരത്തെ വിവാദമായപ്പോള്‍ ഹയര്‍ സെക്കന്‍ഡറി ജോ.ഡയറക്ടര്‍ എസ്.സി.ഇ.ആര്‍.ടി.യുടെ റിപ്പോര്‍ട്ട് തേടി. തുടര്‍ന്ന് നിയോഗിച്ച വിദഗ്ധസമിതി റിപ്പോര്‍ട്ടു നല്‍കി നാലുമാസമായി.
അതേസമയം ഇതില്‍ ഫിസിക്‌സ്, കെമിസ്ട്രി, കണക്ക്, ബോട്ടണി, സുവോളജി, പൊളിറ്റിക്കല്‍ സയന്‍സ്, ചരിത്രം, സോഷ്യോളജി, ഇക്കണോമിക്സ് എന്നിവയാണ് എന്‍.സി.ഇ.ആര്‍.ടി. സിലബസിലുള്ളത്. ശാസ്ത്രവിഷയങ്ങളിലെ പാഠഭാഗങ്ങള്‍ ഒഴിവാക്കാമെന്നും രാഷ്ട്രീയലക്ഷ്യത്തോടെ വെട്ടിമാറ്റപ്പെട്ടവ പഠിപ്പിക്കാമെന്നുമാണ് ശുപാര്‍ശ. എന്നാൽ പാഠഭാഗങ്ങളില്‍ ഓണാവധിക്കുശേഷം തീരുമാനമുണ്ടാവുമെന്നായിരുന്നു പ്രതീക്ഷ. മാത്രമല്ല വരാനിരിയ്ക്കുന്ന ഡിസംബറില്‍ നടത്തേണ്ട പരീക്ഷയ്ക്കായി ചോദ്യപ്പേപ്പറിനുള്ള ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കേണ്ടതുണ്ടെന്ന് എസ്.സി.ഇ.ആര്‍.ടി. വൃത്തങ്ങള്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























