മദ്യപിച്ച് ലക്കുകെട്ട് വാഹനം ഓടിച്ചു; പുളിക്കീഴ് എസ്.ഐ സാജന്‍ പീറ്ററെ സ്ഥലം മാറ്റി

മദ്യപിച്ച് വാഹനമോടിച്ച് അപകടം സൃഷ്ടിച്ച പുളിക്കീഴ് പോലീസ് സ്റ്റേഷന്‍ എസ്.ഐ സാജന്‍ പീറ്ററിനെ സ്ഥലം മാറ്റി. പത്തനംതിട്ട സ്റ്റേഷനിലേക്കാണ് മാറ്റിയത്. മദ്യപിച്ച് വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയതിനാണ് നടപടി. സാജന്‍ പീറ്ററിനെതിരെ വകുപ്പ്തല അന്വേഷണത്തിന് കോട്ടയം ജില്ല പൊലീസ് മേധാവി തിരുവല്ല ഡിവൈ.എസ്.പി ടി. രാജപ്പന്‍ നിര്‍ദേശം നല്‍കിയിരുന്നു. അന്വേഷണത്തില്‍ സാജന്‍ പീറ്റര്‍ മദ്യപിച്ചിരുന്നതായി കണ്ടെത്തിയിരുന്നു.
ശനിയാഴ്ച ഉച്ചക്ക് മൂന്ന് മണിയോടെ നിരണം ഡക്ക് ഫാമിന് സമീപം സാജന്‍ പീറ്റര്‍ സഞ്ചരിച്ച കാര്‍ ഇരുചക്ര വാഹനത്തില്‍ ഇടിച്ചിരുന്നു. വാഹനം നിര്‍ത്താതെപോയ സാജനെ നിരണത്തെ വനിത സുഹൃത്തി!െന്റ വീട്ടില്‍നിന്ന് പിന്തുടര്‍ന്ന് നാട്ടുകാര്‍ പിടികൂടിയിരുന്നു. എസ്.ഐ മദ്യപിച്ചിരുന്നതായി സ്ഥലത്തെ പഞ്ചായത്ത് അംഗം അടക്കം പോലീസിനെ അറിയിച്ചിരുന്നു. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസുകാര്‍ എത്തിയാണ് ഇദ്ദേഹത്തെ പുളിക്കീഴ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്.
https://www.facebook.com/Malayalivartha


























