നിയമസഭാ കയ്യാങ്കളി കേസിൽ തിരുവനന്തപുരം സി ജെ എം കോടതിയിൽ ഹാജരായി മൂന്നാം പ്രതി ഇ പി ജയരാജൻ; കോടതി കുറ്റപത്രം വായിച്ച് കേൾപ്പിച്ചതോടെ കുറ്റം നിഷേധിച്ചു; അന്നത്തെ സർക്കാരിന്റെ ആസൂത്രിത നീക്കമാണ് കേസെന്നും ഇ പി ജയരാജൻ ആരോപിച്ചു

നിയമസഭാ കയ്യാങ്കളി കേസിൽ കുറ്റം നിഷേധിച്ച് മൂന്നാം പ്രതി ഇ പി ജയരാജൻ. അദ്ദേഹം ഇന്ന് കോടതിയിൽ ഹാജരായിരുന്നു. തിരുവനന്തപുരം സി ജെ എം കോടതിയിലായിരുന്നു അദ്ദേഹം ഹാജരായത്. ജയരാജനെ കോടതി കുറ്റപത്രം വായിച്ച് കേൾപ്പിച്ചു. തുടർന്ന് കുറ്റം നിഷേധിക്കുന്നതായി അദ്ദേഹം പറയുകയായിരുന്നു. അന്നത്തെ സർക്കാരിന്റെ ആസൂത്രിത നീക്കമാണ് കേസെന്നും ഇ പി ആരോപിച്ചു.
ഈ മാസം 14ന് കേസിലെ മറ്റ് പ്രതികൾ കോടതിയിൽ ഹാജരായി കുറ്റപത്രം വായിച്ച് കേട്ടിരുന്നു. പക്ഷേ അസുഖകാരണങ്ങൾ ചൂണ്ടിക്കാട്ടി ജയരാജൻ അന്ന് ഹാജരായിരുന്നില്ല. തുടർന്നാണ് ഇന്ന് കേസ് പരിഗണിക്കുമ്പോൾ നേരിട്ട് ഹാജരാകണമെന്ന് ഇ പിയോട് കോടതി നിർദേശിച്ചത് . വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അടക്കമുള്ള പ്രതികൾ കുറ്റം നിഷേധിച്ചിരുന്നു .
തിരുവനന്തപുരം സിജെഎം കോടതിയില്‍ ഹാജരായ പ്രതികള്‍ കുറ്റപത്രം വായിച്ച് കേട്ടിരുന്നു. അതിന് ശേഷമാണ് കുറ്റം നിഷേധിച്ചത്. കേസിൽ പ്രചരിച്ച വീഡിയോ ദൃശ്യങ്ങളിൽ കൃത്രിമം നടന്നിട്ടുണ്ടെന്നും ആരോപണങ്ങൾക്ക് തെളിവില്ലെന്നുമടക്കമുള്ള വാദങ്ങളാണ് നേതാക്കൾ ഉന്നയിച്ചത്. പിന്നാലെ ഇ പി ജയരാജനും കുറ്റം നിഷേധിച്ചിരിക്കുകയാണ്.
2015 മാർച്ച് 13ന് ബാർ കോഴക്കേസിൽ പ്രതിയായ കെ എം മാണിയുടെ ബജറ്റ് അവതരണം പ്രതിപക്ഷം തടസപ്പെടുത്തി . ഇതിനിടെയായിരുന്നു നിയമസഭയിൽ സംഘർഷമുണ്ടായത്. വി ശിവൻകുട്ടി, ഇ പി ജയരാജൻ, കെ ടി ജലീൽ എംഎൽഎ, കെ അജിത്, സി കെ സദാശിവൻ, കെ കുഞ്ഞുമുഹമ്മദ് എന്നിവരാണ് നിയമസഭാ കയ്യാങ്കളി കേസിലെ പ്രതികളാണ് .
അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന പൊതുമുതൽ നശിപ്പിക്കൽ, അതിക്രമിച്ച് കയറൽ, നാശനഷ്ടങ്ങൾ വരുത്തൽ എന്നീ വകുപ്പുകൾ പ്രതികൾക്കെതിരെ ചുമത്തി. ക്രൈംബ്രാഞ്ചിന്‍റെ കുറ്റപത്രത്തിൽ പറയുന്നത് സംഘർഷത്തിനിടെ 2.20 ലക്ഷം രൂപയുടെ പൊതുമുതൽ നശിപ്പിച്ചുവെന്നാണ്.
https://www.facebook.com/Malayalivartha


























