പിണറായിയെ അകത്താക്കാൻ ഗവർണറുടെ പച്ചക്കൊടി? പിണറായിക്കെതിരെ വജ്രായുധം! അഴിയെണ്ണിക്കാൻ ഇത് ധാരാളം... ഗവർണറെ ഉറ്റുനോക്കി രാഷ്ട്രീയ കേരളം

കണ്ണൂർ സർവകലാശാലാ വി.സി. നിയമനത്തിൽ മുഖ്യമന്ത്രി തന്റെ മേൽ സമ്മർദംചെലുത്തിയെന്ന ഗവർണറുടെ വെളിപ്പെടുത്തൽ രാഷ്ട്രീയ ആയുധമാക്കി കോൺഗ്രസ് മുന്നോട്ട് നീങ്ങുമ്പോൾ ശരിക്കും വെട്ടിലായിരിക്കുന്നത് ആര് എന്ന ചോദ്യമാണ് അവശേഷിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെതിരേ പ്രോസിക്യൂഷന്‍ അനുമതി തേടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കത്ത് എത്തിയിരുന്നു.
കണ്ണൂര്‍ വൈസ് ചാന്‍സലറായി ഡോ: ഗോപിനാഥ് രവീന്ദ്രനെ നിയമിച്ചതില്‍ മുഖ്യമന്ത്രി സ്വജനപക്ഷപാതം കാണിച്ചു, നിയമവിരുദ്ധമായ ഇടപെടല്‍ നടത്തി എന്നീ പരാതികളില്‍ പ്രോസിക്യൂഷന്‍ അനുമതി തേടിയാണ് കത്ത്. ഇക്കാര്യം ചൂണ്ടിക്കാട്ടി വിജിലന്‍സ് കോടതിയില്‍ പരാതി നല്‍കിയ കെ.പി.സി.സി. ജനറല്‍ സെക്രട്ടറി ജ്യോതികുമാര്‍ ചാമക്കാലയാണ് പ്രോസിക്യൂഷന് അനുമതി തേടി ഗവര്‍ണറെ സമീപിച്ചത്. കൂടുതൽ വാദം കേൾക്കുന്നതിനായി കേസ് 29 ലേക്ക് മാറ്റി.
പിണറായി വിജയനെതിരേ പ്രോസിക്യൂഷന്‍ അനുമതി തേടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കത്തില്‍ ഗവര്‍ണര്‍ എന്തു നടപടിയാകും സ്വീകരിക്കുക എന്ന് ഉറ്റുനോക്കുകയാണ് കേരളം ജനത. ഗവര്‍ണറും മുഖ്യമന്ത്രിയും നേര്‍ക്കുനേര്‍ നില്‍ക്കുന്ന സമയത്ത് ഗവര്‍ണര്‍ തന്നെ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്‌ഥാനത്തിലാണു പരാതി നല്‍കിയിരിക്കുന്നത്.
അഴിമതിനിരോധന നിയമത്തിലെ പുതിയ ഭേദഗതിപ്രകാരം അധികാരത്തിലിരിക്കുന്നവർക്കെതിരേ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്യണമെങ്കിൽ നിയമനാധികാരിയുടെ അനുമതി വേണം. ഇതുപ്രകാരം ഗവർണറുടെ അനുമതിയുണ്ടെങ്കിൽമാത്രമേ ഹർജി നിലനിൽക്കൂ. ഇതിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി ചോദിച്ച് ഗവർണർക്കും കത്ത് നൽകി.
അതുകൊണ്ടുതന്നെ പ്രോസിക്യൂഷന് അനുമതി നല്‍കാതിരുന്നാല്‍ അത് ഗവര്‍ണര്‍ക്കു തന്നെ വലിയ തിരിച്ചടിയാകും എന്നതിൽ സംശയം ഏതുമില്ല. ഈ സാഹചര്യത്തില്‍ ഗവര്‍ണര്‍ എന്ത് നടപടി സ്വീകരിക്കുമെന്നതാണ് ശ്രദ്ധേയം. ഇക്കാര്യത്തിലെ നടപടിക്രമങ്ങള്‍ ഗവര്‍ണര്‍ അനൗദ്യോഗികമായി ശേഖരിച്ചു എന്നാണ് വിവരം. പ്രോസിക്യൂഷന്‍ അനുമതി തേടിയുള്ള അപേക്ഷ ഗവര്‍ണര്‍ മന്ത്രിസഭയുടെ അഭിപ്രായത്തിന് അയയ്ക്കണം.
സ്വാഭാവികമായും ഇതിനെ മന്ത്രിസഭ എതിര്‍ക്കും. എന്നിരുന്നാലും ഗവര്‍ണര്‍ക്ക് മറിച്ചുള്ള തീരുമാനം എടുക്കാം. അതിനു മുന്‍പ് മുഖ്യമന്ത്രിക്ക് പറയാനുള്ളത് കേള്‍ക്കണം. ഗവര്‍ണറുടെ അനുമതി ലഭിച്ചാല്‍ മാത്രമേ വിജിലന്‍സിന് കേസുമായി മുന്നോട്ടു പോകാനാവൂ. എസ്എൻസി ലാവലിൻ കേസിൽ പിണറായിയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകരുതെന്ന മന്ത്രിസഭയുടെ ശുപാർശ അന്നത്തെ ഗവർണർ ആർഎസ് ഗവായ് തള്ളിയിരുന്നു.
മുഖ്യമന്ത്രി നേരിട്ടെത്തി ആവശ്യപ്പെട്ടതുകൊണ്ടാണ് ഗോപിനാഥ് രവീന്ദ്രനെ കണ്ണൂര്‍ വി.സിയായി താന്‍ വീണ്ടും നിയമിച്ചതെന്ന് ഗവര്‍ണര്‍ ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ് ജ്യോതികുമാര്‍ ചാമക്കാല പരാതി നല്‍കിയത്. ഇത് സ്വജനപക്ഷപാതമാണെന്നാണ് ജ്യോതികുമാറിന്റെ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. പ്രോസിക്യൂഷന്‍ നടപടികള്‍ മുന്നോട്ട് പോകണമെങ്കില്‍ മുഖ്യമന്ത്രിയുടെ നിയമന അതോറിറ്റി എന്ന രീതിയില്‍ ഗവര്‍ണറുടെ അനുവാദം ആവശ്യമാണെന്ന് അഴിമതി വിരുദ്ധനിയമം പറയുന്നു.
ഇതനുസരിച്ചുള്ള അപേക്ഷയാണ് രാജ്‌ഭവന് നല്‍കിയിട്ടുള്ളത്. എല്ലാവരോടും തുല്യനീതിയോടെ പ്രവർത്തിക്കുമെന്ന സത്യപ്രതിജ്ഞ വി.സി. നിയമനകാര്യത്തിൽ ഗവർണറിൽ സമ്മർദംചെലുത്തി മുഖ്യമന്ത്രി ലംഘിച്ചുവെന്നാണ് ഹർജിയിലെ ആരോപണം. ഇതിന് തെളിവായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കഴിഞ്ഞദിവസം നടത്തിയ പത്രസമ്മേളനത്തിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഹാജരാക്കിയത്.
ഇക്കാര്യത്തില്‍ അനുമതി നൽകണോ വേണ്ടയോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഗവർണറുടേതാണ്. അനുമതി നൽകിയാൽ, പരാതി പൂർണ്ണമായും അദ്ദേഹത്തിന്റെ മൊഴികളെ അടിസ്ഥാനമാക്കിയുള്ളതിനാൽ ഗവർണർ പ്രധാന സാക്ഷിയാകും. അങ്ങനെ വന്നാല്‍ പിണറായിക്ക് വിജിലന്‍സ് വകുപ്പ ഒഴിയേണ്ടിവരും. 2011ൽ പാമോലിൻ കേസിൽ പുനരന്വേഷണം നടത്താൻ കോടതി ഉത്തരവിട്ടതോടെ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി വിജിലൻസ് വകുപ്പ് ഒഴിഞ്ഞിരുന്നു.
അനുമതി നല്‍കിയില്ലെങ്കില്‍ ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ ഒത്തുകളിക്കുകയാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണം ശരിവയ്ക്കുകയാകും ഫലം. അനുമതി കൊടുത്താല്‍ സര്‍ക്കാരിനെ മുട്ടുകുത്തിക്കാനാകുമെങ്കിലും 2018ലെ അഴിമതി വിരുദ്ധനിയമ ഭേദഗതികളുടെ അടിസ്ഥാനത്തില്‍ കേസ് എത്രത്തോളം മുന്നോട്ട് പോകുമെന്ന സംശയത്തിലാണ് നിയമ വിദഗദര്‍.
കണ്ണൂര്‍ വൈസ് ചാന്‍സലറായി ഡോ: ഗോപിനാഥ് രവീന്ദ്രനെ നിയമിച്ചതില്‍ മുഖ്യമന്ത്രി സ്വജനപക്ഷപാതം കാണിച്ചു, നിയമവിരുദ്ധമായ ഇടപെടല്‍ നടത്തി എന്നീ പരാതികളില്‍ പ്രോസിക്യൂഷന്‍ അനുമതി തേടിയാണ് കത്ത്. ഇക്കാര്യം ചൂണ്ടിക്കാട്ടി വിജിലന്‍സ് കോടതിയില്‍ പരാതി നല്‍കിയ കെ.പി.സി.സി. ജനറല്‍ സെക്രട്ടറി ജ്യോതികുമാര്‍ ചാമക്കാലയാണ് പ്രോസിക്യൂഷന് അനുമതി തേടി ഗവര്‍ണറെ സമീപിച്ചത്.
മുഖ്യമന്ത്രി നേരിട്ടെത്തി ആവശ്യപ്പെട്ടതുകൊണ്ടാണ് ഗോപിനാഥ് രവീന്ദ്രനെ കണ്ണൂര്‍ വി.സിയായി താന്‍ വീണ്ടും നിയമിച്ചതെന്ന് ഗവര്‍ണര്‍ ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ് ജ്യോതികുമാര്‍ ചാമക്കാല പരാതി നല്‍കിയത്. ഇത് സ്വജനപക്ഷപാതമാണെന്നാണ് ജ്യോതികുമാറിന്റെ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
ഗവര്‍ണറും മുഖ്യമന്ത്രിയും നേര്‍ക്കുനേര്‍ നില്‍ക്കുന്ന സമയത്താണ് ഈ നീക്കം. മാത്രമല്ല, ഗവര്‍ണര്‍ തന്നെ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്‌ഥാനത്തിലാണു പരാതി നല്‍കിയിരിക്കുന്നതും. അതുകൊണ്ടുതന്നെ പ്രോസിക്യൂഷന് അനുമതി നല്‍കാതിരുന്നാല്‍ അത് ഗവര്‍ണര്‍ക്കു തന്നെ വലിയ തിരിച്ചടിയാകും.
പ്രോസിക്യൂഷന്‍ നടപടികള്‍ മുന്നോട്ട് പോകണമെങ്കില്‍ മുഖ്യമന്ത്രിയുടെ നിയമന അതോറിറ്റി എന്ന രീതിയില്‍ ഗവര്‍ണറുടെ അനുവാദം ആവശ്യമാണെന്ന് അഴിമതി വിരുദ്ധനിയമം പറയുന്നു. ഇതനുസരിച്ചുള്ള അപേക്ഷയാണ് രാജ്‌ഭവന് നല്‍കിയിട്ടുള്ളത്. സംസ്‌ഥാനത്തിന് പുറത്തുള്ള ഗവര്‍ണര്‍ ഇനി അടുത്തമാസം മൂന്നിനു മാത്രമേ തിരിച്ചെത്തൂ. അതിനുശേഷമായിരിക്കും ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാവുക.
ഗവർണറുടെ വാക്കുകളെ അടിസ്ഥാനമാക്കി നൽകിയ കേസിൽ അദേഹംതന്നെ പ്രോസിക്യൂഷന് അനുമതി നൽകുന്നകാര്യം തീരുമാനിക്കേണ്ടി വരുന്നുവെന്ന കൗതുകവുമുണ്ട്. ഗവർണർ അനുമതിനൽകിയാൽ സർക്കാരിനത് തിരിച്ചടിയാകും. അനുമതി നൽകിയില്ലെങ്കിൽ ഗവർണറും സർക്കാരും ഒത്തുകളിക്കുകയാണെന്ന പ്രതിപക്ഷ ആരോപണത്തിന് അവർ ബലംകൂട്ടും.
https://www.facebook.com/Malayalivartha


























